ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

5

സന്ധിവിഗ്രഹാദിയുംനീതിയുംവിനീതിയും ॥
സന്തതംഗ്രഹിക്കാതപുത്രരെകൊണ്ടുകാൎയ്യം ।
എന്തുള്ളു ശരീരികൾ്ക്കെത്രയുംപാരംകഷ്ടം ॥
ഗൎഭമുണ്ടാകാതുള്ളഗൊവിനെവളൎത്തുന്ന ।
ദുൎഭഗന്മാൎക്കുഫലമെന്തഹൊവിചാരിച്ചാൽ ॥
പെറ്റുവെന്നാലുംകറപ്പിക്കയില്ലെന്നുവന്നാൽ ।
ഏറ്റവുംമഹാദുഃഖമപ്പശുപാഴിൽതന്നെ ॥
പുണ്യമില്ലാതബഹുസന്തതിവൃഥാഫലം ।
എണ്ണമെറയുണ്ടെന്നുവരുത്താന്മാത്രംകൊള്ളാം ॥
ധന്യനെന്നാകിലൊരുനന്ദനന്മാത്രം‌മതി ।
തന്നുടെകുലം‌പരിത്രാണവുംചെയ്യുമവൻ ॥
വല്ലാതതനയന്മാരില്ലായ്കതന്നെഗുണം ।
വല്ലഭെക്കുടൽഗൎഭംഛിദ്രിക്കതന്നെസുഖം ॥
ഉത്തമനല്ലാതുള്ളപുത്രനുണ്ടായാലന്നെ ।
ചത്തുപൊയാലും‌കൊള്ളാം‌പുത്രിയെന്നാലും‌കൊള്ളാം ॥
തന്നുടെമഹിൎഷിതാൻമച്ചിയായാലും‌കൊള്ളാം ।
താനൊരുവിവാഹവും‌ചെയ്തീലെന്നാലും‌കൊള്ളാം ॥
വിത്തവും‌സൌന്ദൎയ്യവുമൊക്കെയുണ്ടെന്നാകിലും ।
വിദ്യയില്ലാതസുതനുണ്ടായാൽസുഖമില്ല ॥
ദാനശീലത്വംകൊണ്ടുംശാസ്ത്രനൈപുണ്യംകൊണ്ടും ।
മാനനിയനാമൊരുപുത്രനുണ്ടാവാനിപ്പൊൾ ॥
പുണ്യവാന്മാൎക്കെമുറ്റുംസംഗതിവരൂദൃഢം ।
പുണ്യഹീനന്മാൎക്കൊരുപുത്രനുണ്ടായാലവൻ ॥
ഘൊരമാംരൊഗംപൊലെക്രൂരമാംവിഷംപൊലെ ।
ദാരുണന്മഹാപാപിതൻ‌കുലം‌മുടിച്ചീടും ॥
യൌവനംദ്രവ്യകാമംപ്രാഭവംമൂഢത്വവും ।
ദുൎവ്വിധംചതുൎവ്വിധംനാശകാരണന്നൃണാം ॥
എന്നതിലനൎത്ഥത്തിനൊന്നുമാത്രമെപൊരൂ ।
പിന്നെയെന്തിന്നുനാലുമെകനിൽസ്വരൂപിച്ചാൽ ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/9&oldid=180797" എന്ന താളിൽനിന്ന് ശേഖരിച്ചത്