ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

90 ദ്വിതീയ തന്ത്രം.

രണ്ടാമനായിപ്പുറപ്പെടുമ്മറ്റെവൻ ॥
അന്നവുംപാലുംകൊടുത്തങ്ങുതന്മടി ।
തന്നിൽകിടത്തിലാളിക്കുമ്മനുഷ്യനെ ॥
തന്നെകടിച്ചുകൊന്നീടുകെന്നല്ലാതെ ।
പന്നഗത്തിന്നൊരുസംസാരമില്ലെടൊ ॥
എന്നതുപൊലിന്നൊരുത്തനൊരുത്തനൊ ।
ടന്യൊന്യസൌഹാൎദ്ദമില്ലഭൂമണ്ഡലെ ॥
സ്നെഹമില്ലാതുള്ളപെണ്ണിന്നുതന്നുടെ ।
ദെഹത്തിലൎദ്ധംപകുത്തുകൊടുക്കിലും ॥
തെല്ലുപൊലുംവശത്താകയില്ലെന്നല്ല ।
കൊല്ലുവാൻകൂടെശ്രമിച്ചുവെന്നുംവരും ॥
ജാത്യാവിരുദ്ധമായുള്ളവർതങ്ങളിൽ ।
ചെൎത്താലുമായവർചെരുകില്ലാദൃഢം ॥
പൂച്ചയൊടിജ്ജനംമൂഷികന്മാർചെന്നു ।
ചെൎച്ചക്കുഭാവിക്കനന്നായ്വരുന്നതൊ ॥
അങ്ങൊട്ടപകൃതിചെയ്തുതില്ലെങ്കിലും ।
ഇങ്ങൊട്ടുപദ്രവിച്ചീടുന്നുദുൎജ്ജനം ॥
വ്യാഘ്രത്തെയാരാനുപദ്രവിച്ചൊചെന്നു ।
ശീഘ്രംകടിച്ചുകൊല്ലുന്നുപശുക്കളെ ॥
എന്നതുകൊണ്ടുപറഞ്ഞുഞാൻവായസ ।
നന്നല്ലനാന്തമ്മിലുള്ള സമ്മെളനം ॥
വായസംചൊല്ലിനാൻവാക്കിനുഹന്തതെ ।
മായസംബന്ധമില്ലെതുമ്മഹാമതെ ॥
സാധൊഹിരണ്യകസഖ്യംഭവാനൊടു ।
സാധിക്കയില്ലെങ്കിലെന്തിനുജീവിതം ॥
പ്രായൊവവെശെനകെവലംനമ്മുടെ ।
കായൊവസംഹൃദിചെയ്യുന്നതുണ്ടുഞാൻ ॥
ലൊഹവുംലൊഹവുന്തങ്ങളിൽചെരുവാൻ ।
മൊഹമുണ്ടെങ്കിൽദ്രവിപ്പിച്ചുചെൎക്കെണം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/94&oldid=180978" എന്ന താളിൽനിന്ന് ശേഖരിച്ചത്