ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൮)

രനോട എന്തിന്ന നീ ഞങ്ങളുടെ സ്വാമിയെ നിന്ദിക്കുന്നു.
നിങ്ങളുടെ അന്തോനിയാർ ഞങ്ങളുടെ കറുപ്പണ സ്വാമിയു
ടെ അനുജൻ തന്നെ അല്ലയൊ പിന്നെ എന്ത. അവൻ മാ
ത്രം ശ്രേഷ്ഠനൊ എന്ന പറഞ്ഞു. അതിന്ന റോമക്കാരൻ ഞ
ങ്ങളുടെ അന്തോനിയാൻ പുണ്യവാൻ. നിങ്ങളുടെ കറുപ്പണ
സ്വാമിയൊ പിശാചാകുന്നു. പിന്നെ നീ എങ്ങിനെ അന്തോ
നിയാനെയും കറുപ്പണ സ്വാമിയെയും ജ്വേഷ്ഠാനുജന്മാരെ
ന്ന പറയും എന്ന പറഞ്ഞു. ഇങ്ങിനെ ഒരുത്തനൊരുത്തൻ
വാഗ്വാദമുണ്ടായി രണ്ടു ഭാഗത്തും ആൾ കൂടി അടിപിടി ആ
യി ആ സംഗതി കുംഭകൊണം കൊട്ടുവരെയും എത്തി.

അപ്പോൾ കുംഭകോണം കോട്ടു ശിരസ്ഥെദാര സ്വാമിനാ
ഥമുതലിയാര ആയിരുന്നു. അവൻ റോമക്കാരനായിരുന്നത
കൊണ്ട റോമക്കാരോട ചാഞ്ഞ നിന്നു. എന്നാലും മെജിസ്റ്റ്രെ
ട്ട ഉൾപ്പെട്ട വിസ്താരംകൊണ്ട അതിന്റെ ന്യായം സായ്പി
ന്റെ അടുക്കൽ തന്നെ വിചാരിക്കപ്പെട്ടു.

സായ്പ ആ അജ്ഞാനിയോട നീ അവനെ ദുഷിച്ചത എ
ന്തിന എന്ന ചോദിച്ചു. അതിന്ന അവൻ അയ്യൊ ഞാൻ ഒ
ന്നും പറഞ്ഞില്ല മുമ്പെ അവൻ തന്നെ ഞങ്ങളുടെ സ്വാമിക
ളെ അത്രെയും താഴ്ത്തി പറഞ്ഞത. ഞാൻ കുറെ മാസങ്ങൾക്കു
മുമ്പെ ഞങ്ങളുടെ ദേശത്തിരിക്കുന്ന ആശാരിയുടെ അടുക്കൽ
ചെന്ന കറുപ്പണ സ്വാമിയെ ഉണ്ടാക്കുന്നതിന്ന ഒരു മരത്തു
ണ്ടം കൊടുത്തിരുന്നു. ആ ആശാരി എന്റെ മരത്തിൽനിന്ന
കട്ട അവരുടെ പള്ളിയിലേക്ക ഒരു അന്തോനിയാന്റെ സ്വ
രൂപം ഉണ്ടാക്കി കൊടുത്തു ആ കാൎയ്യം പിന്നെ ഞാൻ അറി
യുന്നതിന്ന ഇടയായി എന്നിട്ടും ഞാൻ മിണ്ടാതിരുന്നു. ഇ
പ്പോൾ ഇവൻ ഞങ്ങളുടെ സ്വാമിയെ ദുഷിച്ച പറഞ്ഞത
കൊണ്ട ആ രണ്ട സ്വാമികളും ജ്വെഷ്ഠാനുജന്മാർ തന്നെയ
ല്ലയൊ. അവൎക്ക തമ്മിൽ ഭേദമില്ലല്ലൊ. പിന്നെ എന്തിന്ന
ഞങ്ങളുടെ സ്വാമിയെ ദുഷിക്കുന്നു എന്ന പറഞ്ഞു. ഇപ്പോ
ൾ സായ്പ അവൎകളുടെ സമുക്ഷമത്തിങ്കൽ തന്നെ ആ ആശാ
രിയെ വരുത്തി കാൎയ്യം വിചാരിച്ചതിൽ നേരും വ്യാജവും തെ
ളിയും. അങ്ങിനെ തന്നെ സായ്പ ആശാരിയെ വിളിച്ച കാ
ൎയ്യം ചോദിച്ചപ്പോൾ അവൻ പറഞ്ഞു. സായ്പ അവൎകളെ ഇ
വൻ പറയുന്നത ഉള്ളത തന്നെ ഇവൻ കോവിലിലേക്ക നേ
ൎന്നിരിക്കുന്ന ഒരു കറുപ്പണ സ്വാമിയെ ഉണ്ടാക്കുവാൻ പറ
ഞ്ഞ എന്റെ കയ്യിൽ ഒരു മരത്തുണ്ടം തന്നു. ഞാൻ അങ്ങി
നെ തന്നെ പണിത കൊടുത്തു. അതിന്റെ ശേഷം ഇവി
ടെ ഉള്ള റോമ പള്ളിയിലേക്കും അന്തോനിയാന്റെ ഒരു സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/10&oldid=179928" എന്ന താളിൽനിന്ന് ശേഖരിച്ചത്