ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൯)

രൂപം ഉണ്ടാക്കി കൊടുക്കെണമെന്ന പലപ്പൊഴും ആ റോമ
ക്കാർ അസഹ്യപ്പെടുത്തി വന്നിരുന്നു. എന്റെ അടുക്കൽ നല്ല
മരം ഇല്ലാഞ്ഞതകൊണ്ടും കറുപ്പണ സ്വാമിയെ ഉണ്ടാക്കിയ
മരം നല്ലതയിരുന്നതകൊണ്ടും അതിൽ ശേഷിച്ച മരത്തുണ്ട
കൊണ്ട തന്നെ അന്തോനിയാരുടെ സ്വരൂപം ഉണ്ടാക്കികൊ
ടുത്തു. പിന്നെ ആ മരം തന്നവൻ ശേഷിച്ച മരം എവിടെ
എന്ന ചോദിച്ചു അപ്പോൾ ഞാൻ മരം ചിലവായി പോയ
അവസ്ഥ പറഞ്ഞ കേൾപ്പിച്ചു. ആമരത്തിനുള്ള വില കറു
പ്പണ സ്വാമിയെ ഉണ്ടാക്കിതന്നതിന്റെ കൂലിക്ക ഇരിക്കട്ടെ
എന്ന അവൻ എന്നോടും പറഞ്ഞു. ഇങ്ങിനെ ആശാരി പ
റഞ്ഞപ്പോൾ അജ്ഞാനി സായ്പ അവൎകളെ കേട്ടൊ, ആ ര
ണ്ട സ്വാമികൾക്കും ജനനം ഒരു സ്ഥലത്തനിന്നായിരുന്ന
തകൊണ്ട കറുപ്പണ സ്വാമിയും അന്തോനിയാനും ജ്വേഷ്ഠാ
നുജന്മാരായിരിക്കേണ്ടതാകുന്നു. പിന്നെ എങ്ങിനെ ഞങ്ങളു
ടെ സ്വാമിയെ മാത്രം പിശാച എന്ന പറയുന്നു എന്ന പറ
ഞ്ഞതല്ലാതെ ഒന്നുമില്ല.

എങ്കിലും സായ്പ അവരിരുവരും തല്ലു കൂടിയ്തു കൊണ്ട ഇരു
വരെകൊണ്ടും പ്രായശ്ചിത്തം ചെയ്യിച്ച വിട്ടയച്ചു. അപ്പോ
ൾ അവിടെ ഉണ്ടായിരുന്ന റോമക്കാർ എല്ലാവരും ലജ്ജിക്ക
പ്പെട്ടു.

ഇപ്രകാരം റോമമാൎഗ്ഗം അജ്ഞാനത്തോട എത്രയും യോ
ജിച്ചിരിക്കുന്നു എന്ന തെളിവായിരിക്കുന്നു. വേദപുസ്തകത്തി
ൽ ഇരുളിന്നും വെളിച്ചത്തിന്നും യോജ്യത ഇല്ലാത്തതപോലെ
ദൈവത്തിന്റെ ആലയത്തിന്നും വിഗ്രഹത്തിന്നും യോജ്യ
ത ഇല്ലെന്ന പറഞ്ഞിരിക്കുന്നു.

൩ അദ്ധ്യായം.

അജ്ഞാനികൾ തങ്ങളുടെ ദേവതകൾക്ക പല നാമങ്ങളെ ഇടുന്നതിന്നും റോമ
ക്കാർ തങ്ങളുടെ പുണ്യവാന്മാൎക്ക പല നാമങ്ങളെ ഇടുന്നതിന്നും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ തങ്ങളുടെ ദേവന്മാൎക്ക ഒരു പേർ മാത്രം
ഇടാതെ കണ്ട ഒരുത്തന്ന തന്നെ പല വിധ നാമങ്ങൾ ഇടു
ന്നു.

വിഷ്ണുവിനെ, ഗോശാലകൃഷ്ണൻ വെണ്ണകൃഷ്ണൻ, ഗുരുവാ
യൂരപ്പൻ, തൃപ്പൂണിത്തുറെയപ്പൻ, അനന്തശയനമെന്നും.
ശിവനെ വടക്കുന്നാഥൻ, ചിറക്കൽ ദേവര, ഇരട്ടച്ചിറെ
ദേവര, മിഥുനപ്പിള്ളി ദേവര, അന്തിമഹാകാളൻ, എന്നും, ഓ

B

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/11&oldid=179929" എന്ന താളിൽനിന്ന് ശേഖരിച്ചത്