ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൦)
രൊ ദിക്കിൽ ഓരൊരൊ പേരായി വഴങ്ങി വരുന്ന പ്രകാരം
തന്നെ.

റോമക്കാരും കന്യകമറിയയ്ക്ക ഏലാക്കുറിച്ചിയിൽ അടക്കല
മാതാവ, വേളാങ്കണ്ണിയിൽ ആരോഗ്യ മാതാവ, ചരുകണി
യിൽ ഹൃദയമാതാവ, കാരെക്കാലിൽ ആശ്വാസമാതാവ,ക
പ്പൽ താങ്ങി മാതാവ, കണ്ടിയിൽ ചന്ദനമാതാവ, ചെന്ന
പട്ടണത്തിൽ സിന്താത്തിരമാതാവ, തിരുച്ചിരാപ്പള്ളിയിൽ ജ
പമാല മാതാവ, തൂത്തുക്കുടിയിൽ തവിനേശു മാതാവ, മധുര
യിൽ പറ്റുമണീ മാതാവ, മലയടപ്പടിയിൽ പനിമാതാവ,
പറങ്കിമലയിൽ മല മാതാവ, എന്നിങ്ങിനെ പല പല പേ
രിട്ട ഓരോരൊ ദിക്കിൽ ഓരോരൊ പെരായി വഴങ്ങി വരു
ന്നു. ഇവരിൽ കന്യക മറിയം ഏതെന്ന സംശയിക്കയും ചെ
യ്യുന്നു.

൪ അദ്ധ്യായം.

അജ്ഞാനികളുടെ ദേവതയായ പരാശക്തിയുടെ വണക്കത്തിന്നും റോമക്കാരുടെ
ദേവതയായ കന്യക മറിയത്തിന്റെ വണക്കത്തിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ പരാശക്തിയെ വലിയവൾ എന്നും അ
വൾക്ക മൂന്ന കണ്ണുണ്ടെന്നും അവൾ തന്നെ ത്രിമൂൎത്തികളെ
യും സകല ലോകങ്ങളെയും സൃഷ്ടിച്ചവൾ എന്നും അവൾ
ക്ക മേലെ ആരുമില്ലെന്നും അവർ ത്രിമൂൎത്തികളെ, മൂന്ന കാ
ലുള്ള മുക്കാലിയാക്കി അതിന്മുകളിൽ ഇരിക്കുന്നു എന്നും എ
ല്ലാം സത്യമയം തന്നെ എന്ന പറഞ്ഞ അവളെ ആരാധിക്കു
ന്നു. അവളുടെ ആരാധനയിൽ മദ്യ മാംസങ്ങൾ പ്രധാനമാ
കകൊണ്ട ആ മാൎഗ്ഗക്കാർ മദ്യമാംസങ്ങൾ അനുഭവിക്കെണം.

അപ്രകാരം തന്നെ റോമക്കാരും കന്യക മറിയയെ വലിയ
വൾ എന്നും പറഞ്ഞ അവൾ മൂന്ന ലോകത്തിന്നും അധി
പതിയായിരിക്കുന്നു എന്നുള്ളതിനെ അടയാളമായിട്ട മറിയ
യുടെ സ്വരൂപത്തിന്ന മുമ്മുടി തീൎപ്പിച്ച ദൈവത്തിന്നും ക്രി
സ്തുവിന്നും കൊടുക്കുന്ന ഭക്തി വണക്കങ്ങളെക്കാളും നൂറിരട്ടി
ഭക്തിയെയും വണക്കത്തെയും അവൾക്ക കൊടുത്തവരുന്നു.
അവർ യേശുവിന്ന മുപ്പത്തമൂന്ന മണി നമസ്ക്കാരവും കന്യക
മറിയക്കൊ അമ്പത്ത മൂന്നമണി നമസ്കാരവും അല്ലെങ്കിൽ നൂ
റ്റമ്പത്തമൂന്ന മണി നമസ്ക്കാരവും ചെയ്യെണം എന്ന പറയു
ന്നു. അത കൂടാതെയും തങ്ങളുടെ ആരാധനയുടെ ഇടയിൽ
മാതാവിനെ നോക്കി പ്രാൎത്ഥിക്കുന്ന സമയം ഒരുമിച്ച കൂടിമു
ട്ടകുത്തി നിന്ന തങ്ങളുടെ കൈകളെ തലയ്ക്കു മീതെ എടുത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/12&oldid=179930" എന്ന താളിൽനിന്ന് ശേഖരിച്ചത്