ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൧)

കൂപ്പിഉൎയന്ന ശബ്ദത്തോടെ കൃപ ദയ എല്ലാറ്റിനും അധിപ
തിയെ വാക്കു ഞങ്ങളുടെ മധുരമെ ൟ കണ്ണൂനീരോടു കൂടി
ദുഃഖിച്ച നിന്നെ നോക്കി വിളിക്കുന്നു എന്ന അവർ പറയു
ന്നു. ഇതിനാൽ അവർ സൎവ്വേശ്വരന്ന വരേണ്ടുന്ന വണക്ക
ത്തെക്കാളും അവളിൽ അധിക ഭയ ഭക്തിയായ വണക്ക
ത്തെ വരുത്തെണമെന്ന കാണിക്കുന്നു.

ഇനിയും അവളെ ദുഃഖിക്കപ്പെട്ടവരുടെ ആശ്വാസമെ പ
രിശുദ്ധന്മാൎക്ക വേണ്ടുന്നതിനെ ചെയ്യുന്നവളെ ലോകത്തി
ന്റെ ആശയെ ജീവ വൃക്ഷമെ മോക്ഷവാതിലെ സ്വൎഗ്ഗ
ത്തിങ്കലെക്കുള്ള ഏണിയെ ദൈവദൂതന്മാരുടെ രാജ്ഞിയെകൃ
പ നല്കുന്നവളെ സകല സ്തോത്രത്തെയും ഏറ്റുകൊള്ളുന്ന
തിന്ന പാത്രമാകുന്നവളെ ഞങ്ങളുടെ പാപത്തെ എല്ലാം
നീക്കി നിത്യാഗ്നിയിൽ അകപ്പെട്ടു പോകാതെ അരുളുവാ
ൻ കഴിയുന്നവളെ എന്ന പ്രാൎത്ഥിക്കുന്നത മഹാ വലിയ പാ
പവും ദൈവ ദൂഷണവുമായിരിക്കുന്നു. ഇതിനെ അനുസരി
ക്കുന്ന ആത്മാവ ദുരുതത്തിൽ അകപ്പെടാതെ വരികയില്ല.

ൟ കന്യക മറിയം തന്നെ പാപികളുടെ വ്യാകുലം തീൎക്കു
ന്നവളും ആരോഗ്യത്തെ തരുന്നവളും കൃപ നല്കുന്നവളും മോ
ക്ഷത്തിലേക്ക കൊണ്ടുപോകുന്ന വാതിലും നരകാഗ്നിയിൽ
നിന്ന രക്ഷിക്കുന്നവളുമായിരുന്നാൽ അപ്പോൾ ക്രിസ്തു ഏ
തുമില്ലാത്തവനായി അല്ലെ. ജീവനുള്ള ദൈവത്തിന്റെ പു
ത്രനായിരിക്കുന്നവൻ സ്വൎഗ്ഗത്തിന്നും ഭൂമിക്കും നടുവിൽ തൂ
ങ്ങിയതിനാലും തന്റെ രക്തത്തെ എല്ലാം ചിന്നി ജീവനെ
കൊടുത്തതിനാലും ഉണ്ടാക്കിയ പുണ്യങ്ങൾ റോമക്കാർ എത്ര
യും അല്പവും വ്യൎത്ഥവുമായി വിചാരിക്കുന്നു.

പിന്നെയും കന്യക മറിയം ജന്മ പാപമില്ലാതെ പിറന്നു
എന്ന അവർ പറയുന്നത ഘനപാപവും വലിയ ദ്രോഹവും
ആയിരിക്കുന്നു. ഏശായ ൪൨.൮. ദൈവമായ കൎത്താവ
തന്റെ മഹത്വത്തെ വേറെ ഒരുത്തനും നമസ്കാരത്തെ വി
ഗ്രഹങ്ങൾക്കും കൊടുക്കയില്ലെന്ന പറയുന്നു.

൫ അദ്ധ്യായം.

അജ്ഞാനികളും റോമക്കാരും തങ്ങളുടെ ഗുണ ദോഷങ്ങൾക്ക ഓരോരൊ ദേവതക
ൾ കാരണമായിരിക്കുന്നു എന്ന പറയുന്നതിന്റെ സംബന്ധം.

അജ്ഞാനികൾ എല്ലാറ്റിനും ദൈവം കാരണമായിരിക്കാ
തെ ഓരോരൊ നന്മക്കും തിന്മക്കും ഓരോരൊ ദേവതകൾ കാ
രണമായിരിക്കുന്നു എന്ന പറയുന്നു.

B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/13&oldid=179932" എന്ന താളിൽനിന്ന് ശേഖരിച്ചത്