ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൨)

ത്രവ്യത്തിന്ന ശ്രീ ദേവിയും
വിദ്യക്ക സരസ്വതിയും
എളിമക്ക ജ്യേഷ്ഠാദേവിയും
ഉപദ്രവത്തിന്ന ശനിയും
മരണത്തിന കാലനും
വസൂരിക്ക ഭദ്രകാളിയും
നടപ്പദീനത്തിന്ന ശ്യാമളയും

അതാത സ്ഥലങ്ങൾക്ക ഓരോരൊ ഗ്രാമദേവതയും ഉണ്ടെ
ന്ന പറഞ്ഞ അതാത ഉപദ്രവകാലങ്ങളിൽ വിഗ്രഹങ്ങളെ
എഴുന്നെള്ളിച്ച പോരുന്നു.

ഇങ്ങിനെ തന്നെ റോമക്കാർ
കപ്പൽ യാത്രയ്ക്ക സിത്താന്തിരൈ മാതാവും
പനി വസൂരികൾക്ക സെവത്തിയാനും
നടപ്പ ദീനത്തിന്ന അന്തോനിയും
യുദ്ധ കലഹങ്ങൾക്ക സന്ത യാക്കോബും

അതാത ദേശങ്ങളെ യുദ്ധ കലഹങ്ങളിൽ കാക്കുന്നതിന്ന
ഓരോരൊ പുണ്യവാന്മാരും ഉണ്ടെന്ന പറഞ്ഞ അതാത സമ
യങ്ങളിൽ അതാത ഉപദ്രവങ്ങൾ ഉണ്ടാകുമ്പോൾ അതാത
പുണ്യവാന്മാരുടെ സ്വരൂപങ്ങളെ പുഷ്പക്കൂട മുതലായ വാ
ഹനങ്ങളിൽ കയറ്റി തെരുവീഥികളിൽ ബഹു ആഡംബര
ത്തോടെ ചുറ്റി വരുന്നു. ഇങ്ങിനെ അവർ ചേയ്യുന്നതിന്ന ഒ
രു മരത്തുണ്ടിൽ എങ്കിലും ഒരു കല്ലിൽ എങ്കിലും ഉപദ്രവത്തെ
മാറ്റുന്നതിന്ന ശക്തിയുണ്ടൊ ഇല്ലെല്ലൊ. ഇപ്രകാരം റോമ
ക്കാർ സത്യ വേദത്തിന്റെ ബഹുമാനത്തെ കൊള്ളയിടുന്നു.

എന്നാൽ ദൈവം സൃഷ്ടികളെ വണങ്ങുന്ന സകല വണ
ക്കവും തന്റെ ചിത്തത്തിന്ന വിരോധമായിരിക്കുന്നു എന്നും
അപ്രകാരം വണങ്ങുന്നവരെയും വണങ്ങിക്കുന്നവരെയും
നശിപ്പിക്കുമെന്നും പറയുന്നു.

ഇവർ വണങ്ങുന്ന സ്വരൂപത്തിന്ന വന്ന ചേതത്തെ കു
റിച്ച ഒരു ചരിത്രം ഇവിടെ ഉദാഹരണമായി കാണിക്കപ്പെ
ടുന്നു.

തൂത്തുക്കുടിയിൽ തവിനേശു മാതാവിന്റെ പള്ളി ഒന്നുണ്ട
ആതവിനേശു മാതാവിന്റെ ഒരു സ്വരൂപത്തെ കുറിച്ച ബ
ഹുവിധത്തിലുള്ള കഥകളെ റോമക്കാർ പറയുന്നു ഗോവയിൽ
ഇതിനെ ഗുരുക്കന്മാർ ഒരു പെട്ടിയിൽ വെച്ച സമുദ്രത്തിൽ
ഇട്ടെച്ചു എന്നും അത താനെ തന്നെ പൊങ്ങി നീന്തി തൂത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/14&oldid=179933" എന്ന താളിൽനിന്ന് ശേഖരിച്ചത്