ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൩)

ക്കുടിയിൽ വന്ന ചേൎന്നു എന്നും പറയുന്നു. ഇപ്രകാരം അ
വർ പറയുന്ന ആ അത്ഭുതമായ സ്വരൂപത്തിന്മേൽ ഇടി
ത്തീ വീണ അതിന്റെ വലത്തു കൈ തകൎന്നു പോയി അ
വർ അതിന്നൊരു പുതു കൈ ഉണ്ടാക്കി ചായം വടിച്ച വെ
ച്ചിരിക്കുന്നു. ൟ വൎത്തമാനം അവരുടെ ഉള്ളിൽ രഹസ്യമാ
യിരിക്കുന്നു.

൬൦ വൎഷത്തിന്ന മുമ്പെ തഞ്ചെ നഗരത്തിൽനിന്നു പോ
യ സത്യനാഥ നാട്ടയ്യൻ തൂത്തുക്കൂടിയിൽ റോമക്കാരൊട
വേദ സംഭാഷണം ചെയ്ത നിങ്ങൾ കന്യക മറിയയേയും
സ്വരൂപങ്ങളെയും വണങ്ങുന്നത ദൈവത്തിന്ന ഇഷ്ടമില്ലാ
ത്ത ക്രിയയായിരിക്കുന്നു അവൻ ആ സ്വരൂപത്തിന്മേൽ ഇ
ടി വീഴിച്ചതകൊണ്ട നിങ്ങൾക്ക അറിയാമല്ലൊ. ആയ്തകൊ
ണ്ട നിങ്ങൾ സ്വരൂപവണക്കം ഉപേക്ഷിച്ച ദൈവത്തെ
ആത്മാവിൻ പ്രകാരം വണങ്ങിക്കൊള്ളുവിൻ എന്ന പറഞ്ഞു.

അതിന്ന അവർ ഇല്ല സ്വാമി ആ ഇടി ൟ ദേശത്തെ വീ
ഴേണ്ടതായിരുന്നു അത തവിനേശു മാതാവ തന്റെ കൈയി
ൽ താങ്ങിക്കൊണ്ടു എന്ന പറഞ്ഞു. അപ്പോൾ അവൻ മാതാ
വ താങ്ങിയത ഉള്ളത എങ്കിൽ ആ കൈ ഒടിയാതെ ഇരിക്കേ
ണ്ടീയിരുന്നു എന്ന പറഞ്ഞു അങ്ങിനെപറഞ്ഞിട്ട അവർ ആ
ന്യായത്തെ കൈകൊള്ളാതെ വിരോധിച്ച തന്റെ കയ്യിനെ
താന്തന്നെ കാത്തുകൊള്ളാത്ത സ്വരൂപം തങ്ങളെ രക്ഷിക്കു
മെന്ന വിശ്വസിച്ചുകൊണ്ട കണ്ണുകൊണ്ട കണ്ടിട്ടും ഉണൎച്ച
വരാതെയും കാതുകൊണ്ട കേട്ടിട്ടും മനസ്സതിരിക്കാതെയും
പോയി.

റോമക്കാർ എല്ലാറ്റിന്നും ദൈവം കാരണമല്ല എന്ന പോ
ലെ സംസാരിക്കുന്നു. ഏശായ ൪൫.൭.ഞാൻ പ്രകാശ
ത്തെ ആകൃതിപ്പെടുത്തുന്നു. അന്ധകാരത്തെയും സൃഷ്ടിക്കുന്നു
ഞാൻ സമാധാനത്തെ ഉണ്ടാക്കുന്നു. ദോഷത്തെയും സൃഷ്ടി
ക്കുന്നു. യഹോവായായ ഞാൻ ൟ കാൎയ്യങ്ങളെ ഒക്കെയും
ചെയ്യുന്നു എന്ന പറയുന്നു.

൬ അദ്ധ്യായം.

അജ്ഞാനികളുടെ പുണ്യസ്ഥലങ്ങൾക്കും റോമക്കാരുടെ പുണ്യസ്ഥലങ്ങൾക്കും ഉള്ള
സംബന്ധം.

അജ്ഞാനികൾ ചിതംബരത്തെ ദൎശിക്ക, തിരുവാവൂരിൽ
പിറക്ക, കാശിയിൽ മരിക്ക, അരുണാചലത്തെ നിനെക്കയും
ചെയ്താൽ മുക്തിവരുമെന്നും തൃപ്പതിക്കും കാശിക്കും ശ്രീരംഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/15&oldid=179934" എന്ന താളിൽനിന്ന് ശേഖരിച്ചത്