ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൪)

ത്തെക്കും രാമേശ്വരത്തേക്കും പോയാൽ അധികമഹാപുണ്യ
മുണ്ടാകുമെന്നും പറഞ്ഞ അതാത സ്ഥലങ്ങളിൽ ഓരോരൊ
മാസങ്ങളിൽ ഉത്സവങ്ങളെ ആചരിക്കുന്നു

മകരപ്പൂയ നക്ഷത്രത്തിൽ പഴനിയിൽ അഭിഷേകവും പു
ഷ്പാഞ്ജലിയും അല്ലെങ്കിൽ തിരുവിട മരുരൂരിൽസ്നാനം.

കുംഭമകനക്ഷത്രത്തിൽ കുംഭകോണത്തിൽ മകത്തിരുനാ
ൾ.

മീനം ആ നക്ഷത്രത്തിൽ തിരുവാവൂരിൽ കൊടിയേറ്റം.
മെടം വാവിൽ തിരുവെയാറ്റിൽ സപ്തസ്നാനം.
കൎക്കടകം പൂരനക്ഷത്രത്തിൽ മധുരയിൽ ശിവന മണ്ണ ചു
മക്കുന്ന ഉത്സവം.

കന്നിനവ രാത്രിയിൽ മഹാനവമി.
തുലാം ചതുൎദ്ദശിദീപാളി.
വൃശ്ചികം കാൎത്തിക നക്ഷത്രത്തിൽ തിരുവണ്ണാമലയിൽ ദീ
പദൎശനം

ധനു തിരുവാതിര നക്ഷത്രത്തിൽ ചിതംബര ദൎശനം.
ഇപ്രകാരം അതാത സ്ഥലങ്ങൾ പുണ്യസ്ഥലങ്ങൾ എന്ന
വെച്ച അവിടെ അവിടെ ഓരോരൊ ഉത്സവങ്ങളെ ആചരി
ക്കുന്ന പ്രകാരം തന്നെ റോമക്കാരും ആകൂൎക്കും ഏലാക്കുറിച്ചീ
ക്കും കുരിശ മലയ്ക്കം മയിലാപ്പൂൎക്കും ചെന്നാൽ മഹാ ഫലം
ഉണ്ടാകുമെന്നും വേളാങ്കണ്ണിയിൽ ഉപദ്രവം വ്യാധി ഇവ നീ
ങ്ങുമെന്നും കോട്ടാറ്റ വിചാരിച്ച കാൎയ്യം വൎദ്ധിക്കുമെന്നും ഇ
നിയും ൟ ദേശത്ത അനേകം സ്ഥലങ്ങളെയും ആ ദേശത്ത
യറുശലെമെയും പാപ്പാ വസിക്കുന്ന റോമ പുരിയെയും ഗോ
വയിൽ സവെരിയാരുടെ ശരീരം വെച്ചിരിക്കുന്ന സ്ഥലത്തെ
യും കന്യക മറിയം കുടിയിരിക്കുന്ന വീടിനെ ദൈവദൂതന്മാ
ർ ഇത്താലിയ ദേശത്ത തൂക്കികൊണ്ടു പോയി വെച്ചു എന്നും
പറയുന്ന ലൊരെത്തെയും കാണുന്നത മഹാപുണ്യമെന്ന പ
റയുന്നു.

പിന്നെയും അജ്ഞാനികൾ അതാത സ്ഥലങ്ങൾ പ്രധാ
ന സ്ഥലങ്ങൾ എന്നും ഓരോരൊ ദേവതകൾക്ക അവിടവി
ടെ ഓരോരൊ ഉത്സവങ്ങൾ കൊണ്ടാടുന്ന പ്രകാരം തന്നെ
ഇവരും.

ഏലാക്കുറിച്ചിയിൽ അടക്കലമാതാവിന്നും ആവൂരിൽ ഇ
ന്നാസിയാൎക്കും പുതുപ്പെട്ടയിൽ സന്തോനിയാൎക്കും പുറത്ത
ക്കുടിയിൽ സവെരിയാൎക്കും തെൻവിരയിൽ സന്തിയാകപ്പ
നും തെൻകായലിൽ സമ്മികെലിന്നും പുതുശ്ശേരിയിൽ സം

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/16&oldid=179935" എന്ന താളിൽനിന്ന് ശേഖരിച്ചത്