ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൫)

പൗെലൂസിന്നും വേളാങ്കണ്ണിയിൽ ആരോഗ്യമാതാവിന്നും
കോട്ടാറ്റിൽ പ്രാഞ്ചിസ സവെരിയാൎക്കും ഇനിയും അതാത
സ്ഥലങ്ങളിൽ ഓരോരൊ പുണ്യവാന്മാൎക്കും സംവത്സരത്തിൽ
ഓരോരൊ മാസങ്ങളിൽ പെരുനാളുകളെ കൊണ്ടാടി അജ്ഞാ
നികളെ പോലെ തൂത്തുക്കുടി മുതലായ സ്ഥലങ്ങളിൽ തേരും
വലിക്കുന്നു. അവിടെ അവർ കാണിക്കുന്ന ഭക്തികളെയും
അപേക്ഷകളെയും ഇത്ര എന്ന പറഞ്ഞാലും എഴുതിയാലും
ഒടുങ്ങുകയില്ല.

കോട്ടാറ്റ സവെരിയാൎക്ക പെരുനാൾ കോണ്ടാടുമ്പോ
ൾ ബഹു ദൂരങ്ങളിലും ഇരുന്ന ജനങ്ങൾ സവെരിയാൎക്ക ത
ങ്ങളുടെ കുട്ടികളെ നേൎന്നുകൊള്ളുന്നു. അവിടെ പൂജിക്കുന്ന
സമയം സവെരിയാൎക്ക നേൎന്നുകൊള്ളപ്പെട്ട കുട്ടിയെ ഉപദേ
ശി പിടിച്ച സവെരിയുടെ കുട്ടിയെ വിലക്ക വാങ്ങുന്നുവൊ
എന്ന വിളിച്ചചോദിച്ച രൂപാ ൩൦. അല്ലെങ്കിൽ രൂപാ ൨൦ എ
ന്ന തന്റെ മനസ്സിൽ തോന്നിയ വിലയെ ആ കുട്ടിയുടെ
മേൽ വിളിക്കുന്നു. അപ്പോൾ ആ കുട്ടിയെ പെറ്റവൾ അവ
രോട എത്രെയും അപേക്ഷിച്ച തങ്ങളുടെ ദാരിദ്രാവസ്ഥയെ
കാണിച്ച കുട്ടിയുടെ വില കുറെക്കുന്നതിന്ന സമ്മതപ്പെടു
ത്തുന്നു. അവർ ബഹു പ്രയാസത്തോടെ സമ്മതിച്ച പി
ന്നെ സവെരിയാളുടെ കുട്ടിയായി പോയ തങ്ങളുടെ കുട്ടിയെ
തങ്ങൾ തന്നെ പറഞ്ഞ വില കൊടുത്ത വാങ്ങി കൂട്ടിക്കൊ
ണ്ടു പോകുന്നു. ഇപ്രകാരം സവെരിയാൎക്ക കുട്ടിയായി പോ
കുന്നതിന്ന അവൻ മനുഷ്യരെ വിലെക്ക വാങ്ങിച്ചിട്ടുണ്ടൊ.
അല്ലെങ്കിൽ ൟ സവെരി പരിശുദ്ധ അപ്പോസ്തൊലന്മാരി
ൽ ഒരുത്തനും അല്ലല്ലൊ. അപ്രകാരമായാലും അവൻ കുട്ടി
കളെ സൃഷ്ടിപ്പാനും കാത്ത രക്ഷിപ്പാനും ശക്തിയുണ്ടൊ.

ക്രിസ്തു തന്റെ വാഗ്ദത്തത്തിനാൽ സ്വൎഗ്ഗത്തിലിരിക്കുന്ന
വൻ ഞങ്ങളുടെ പിതാവും ഞങ്ങൾ അവന്റെ മക്കളുമാ
യിരിക്കുന്ന പുത്രസ്വീകാരത്തെ ചെയ്തിരിക്കുമ്പോൾ റോമ
ക്കാർ പ്രാഞ്ചിസ്ക്കുസവെരിക്കു കുട്ടികളായി പോകെണ്ടിവന്ന
ത എന്ത? പിന്നെയും സവെരിൽ അവർ ധരിച്ചിരിക്കുന്ന
ഭക്തി ഏറിയതകൊണ്ട അവനെ ദെവസവെരി എന്ന പ
റഞ്ഞ തങ്ങളാൽ മുക്കാൽ പങ്കും സ്ക്കവെരി എന്ന പേർ ധരി
ച്ചിരിക്കുന്നു.

ഇപ്രകാരം ചില ദിക്കുകൾ മാത്രം പുണ്യസ്ഥലങ്ങളാകു
ന്നു എന്ന ജനങ്ങളെ പയിറ്റിക്കുന്നത എല്ലാം നിറഞ്ഞിരി
ക്കുന്ന ദൈവത്തിന്റെ സൎവ്വവ്യാപിത്വത്തെ എതിൎക്കുന്നതാ
യിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/17&oldid=179936" എന്ന താളിൽനിന്ന് ശേഖരിച്ചത്