ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൬)
൭ അദ്ധ്യായം.

അജ്ഞാനികളുടെ നൈ വിളക്കിന്നും റോമ മാൎഗ്ഗക്കാരുടെ മെഴിത്തിരിക്കും ഉള്ള സം
ബന്ധം.

അജ്ഞാനികൾ ശിവന്റെ അമ്പലത്തിന്നകത്ത പോയി
ഒരു വിളക്ക പശുവിൻ നൈകൊണ്ട വെച്ചാൽ ജനന മര
ണം ഇല്ലാതെ കൈലാസത്തിങ്കൽ ഇരിപ്പാൻ സംഗതിവരും
പിന്നെയും തിരുവിളക്കിട്ടവരെ ദൈവം അറിഞ്ഞ ഭാഗ്യം
കൊടുക്കും അവൎക്ക വന്നിരിക്കുന്ന കഷ്ടതകൾ എല്ലാം തീരും
എന്നും പറയുന്നു.

അപ്രകാരം റോമക്കാരും മാതാവിന്റെ പള്ളിയിൽ ചേ
ന്ന മെഴുകതിരി നെൎന്നുകൊണ്ട കത്തിച്ചാൽ അവന്ന വന്നി
രിക്കുന്ന കഷ്ടതകളും നോവുകളും നീങ്ങി സുഖം വരുമെന്നും
അവൻ വിചാരിച്ച കാൎയ്യങ്ങളെല്ലാം സാധിച്ച ഭാഗ്യം വന്ന
ചേരുമെന്നും പറയുന്നു.

പിന്നെയും അജ്ഞാനികൾ തങ്ങളുടെ അമ്പലങ്ങളിൽ വി
ഗ്രഹ ദെവന്മാരെ നോക്കുന്നതിന്ന ഹേതു ഇല്ലാതിരുന്നാലും
വിളക്കുകളെ എപ്പോഴും കത്തിച്ച കൎപ്പൂര ദീപത്തിൽ മുൻനില
യിൽ തങ്ങളുടെ ദേവന്മാൎക്ക ആരാധന ചെയ്യുന്നത പോ
ലെ.

റോമക്കാരും തങ്ങളുടെ പള്ളികളിൽ ഇരിക്കുന്ന സ്വരൂപങ്ങ
ളുടെ മുമ്പാകെ വിളക്ക കത്തിച്ച പൂജ എഴുന്നെള്ളിക്കുന്നു. അ
വർ പകലും ഇടവിടാതെ വെളിച്ചം ഉണ്ടാകുന്നതിന്ന വിള
ക്കുകളെ കത്തിക്കുന്നു. വെളിച്ചത്തെ കൊടുക്കുന്നവനും വെ
ളിച്ചത്തിന്ന കാരണവുമായിരിക്കുന്നവന്ന അങ്ങിനെ ചെ
യ്യുന്നത ഭ്രാന്തായിരിക്കുന്നു. എങ്ങിനെ എന്നാൽ പകൽ അവ
ർ വെളിച്ചമുണ്ടാകേണ്ടതിന്ന വിളക്കുകളെ കത്തിക്കുന്നത
ആകാശത്തിൽ ഇരിക്കുന്ന സൂൎയ്യനെയും നീതിയുടെ സൂൎയ്യ
നായ ക്രിസ്തുവിനെയും അപമാനിക്കുന്നതായിരിക്കുന്നു.

൮ അദ്ധ്യായം.

അജ്ഞാനികളുടെ തീൎത്ഥത്തിന്നും റോമക്കാരുടെ തീൎത്ഥത്തിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ വിഷ്ണുവിന്റെ അമ്പലത്തിൽ വിഗ്രഹങ്ങ
ൾക്ക അഭിഷേകം ചെയൂ ജലത്തിൽ പൂജിച്ച തുളസി ഇട്ട
അത തീൎത്ഥം എന്ന പറഞ്ഞ പൂജക്കാർ എടുത്തുകൊണ്ട ഒരു
തവികൊണ്ട മുക്കി അതിനെ ജനങ്ങൾക്ക കൊടുക്കുന്നു ജ
നങ്ങൾ അതിനെ ഭയ ഭക്തിയുള്ള വണക്കത്തോട തങ്ങളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/18&oldid=179937" എന്ന താളിൽനിന്ന് ശേഖരിച്ചത്