ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൭)

ടെ കൈയ്യിൽ മേടിച്ച കുറെ തലയിൽ തളിച്ച കുറെ കുടി
ച്ച പാപം പോയി, മഹാ പുണ്യം ലഭിച്ചു എന്ന വിചാരിക്കു
ന്നു. ഇപ്രകാരം തന്നെ ശിവന്റെ അമ്പലത്തിൽ തീൎത്ഥം
കൊടുക്കാതെ ഇരുന്നാലും എല്ലാ വിഗ്രഹങ്ങൾക്കും കൂടി ഉ
ള്ള അഭിഷേകത്തിങ്കൽ ആറ്റിലൊ കുളത്തിലൊ വിഗ്രഹ
ങ്ങളെ എഴുന്നെള്ളിച്ച മദ്ധ്യാഹ്നകാലത്തിങ്കൽ ശിവന്റെ ആ
യുധമായ ശൂലത്തിന്ന അഭിഷേകം ചെയ്ത ജലത്തെ ഗുരു
ക്കന്മാർ എടുത്ത ജനങ്ങളുടെ മേൽ തളിക്കുന്നു. ജനങ്ങൾ
അതകൊണ്ട പരിശുദ്ധന്മാരായി പുണ്യം ലഭിച്ചു എന്ന വി
ചാരിച്ച അതിനോടു കൂടെ സ്നാനം ചെയ്ത വരുന്നു.

അപ്രകാരം റോമക്കാരും വെള്ളത്തിൽ ഉപ്പ കലക്കി അതി
നെ പരിശുദ്ധവെള്ളമെന്ന പറഞ്ഞ പള്ളിയിൽ വരുന്ന ഓ
രോരുത്തരുടെ മേലും അവരെ പരിശുദ്ധന്മാരാക്കേണ്ടതിന്ന
തളിക്കുന്നു. ജീവനോടിരിക്കുന്നവരുടെ മേൽ മാത്രമല്ല ച
ത്തുപോയ ശവത്തിന്മേലും തളിക്കുന്നു. വൎഷത്തിൽ ഇതി
ന്നായി കൊണ്ടാടപ്പെടുന്ന പെരുനാൾ ദിവത്തിൽ ആചാ
ൎയ്യൻ ഗ്രാമാന്തരങ്ങളിൽ പോയി അവിടെ ഉള്ള പശു ഒന്നി
ന്ന ഒരു പണം വീതം മേടിച്ച പശുക്കളുടെ മേലും മനുഷ്യരു
ടെ മേലും തീൎത്ഥം തളിക്കുന്നു.

ആ തീൎത്ഥംകൊണ്ട ആ മൃഗങ്ങൾക്ക സുഖമുണ്ടാകുന്ന
ത മാത്രമല്ല ആ മൃഗങ്ങളുടെ ഉടയവൎക്കും ഫലം ഉണ്ടാകുമെ
ന്ന പറയുന്നു.

ഇപ്രകാരം റോമ പുരിയിലും മഹാ മുഖ്യമായികൊണ്ടാട
പ്പെടുന്ന പെരുനാളിൽ ജനവരി മാസത്തിൽ പരിശുദ്ധമേ
രി എന്ന വലിയ പള്ളിയിൽ ജനങ്ങൾ ആട, പശു, കുതിര,
കഴുത മുതലായ എല്ലാ മൃഗങ്ങളെയും കൊണ്ടു വന്ന പള്ളിക്ക
മുമ്പിൽ നിൎത്തുന്നു. അപ്പോൾ ആചാൎയ്യൻ തന്റെ അങ്കിയെ
ധരിച്ചു കൊണ്ട ആ മൃഗങ്ങൾ ഓരോന്നിന്മേലും തീൎത്ഥം ത
ളിക്കുന്നു. ഇതല്ലാതെ മണീയെ കുളിപ്പിച്ച എണ്ണ ഉപ്പ തീൎത്ഥം
മുതലായവയെ ദൈവത്തിന്റെ പേർ ചൊല്ലി പ്രതിഷ്ഠിച്ച
ഇങ്ങിനെ ദൈവത്തിന്റെ നാമത്തെ വ്യൎത്ഥമാക്കുന്നു.

മനുഷ്യർ സ്വൎഗ്ഗത്തേക്ക പോകേണ്ടുന്നവരാകയാൽ അവ
ൎക്ക മാത്രം ജ്ഞാനസ്നാനം ദൈവത്താൽ കല്പിക്കപ്പെട്ടത ഒഴി
കെ മൃഗങ്ങൾക്കും മണി മുതലായ സാമാനങ്ങൾക്കും കല്പി
ക്കപ്പെട്ടില്ലല്ലൊ. ജ്ഞാനസ്നാനം പാപഅഴുക്കിനെ നീക്കി ശു
ദ്ധീകരിക്കുന്ന കുളി ആയിരിക്കുമ്പോൾ വേറെ തീർത്ഥം എ
ന്തൊരാവശ്യത്തിന്ന. പൂൎവ്വ ക്രിസ്ത്യാനിക്കാർ ഇതിനെ അപഭ
ക്തിയായും അജ്ഞാനമായും അപ്പോസ്തൊലന്മാരാൽ കോടു

c

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/19&oldid=179938" എന്ന താളിൽനിന്ന് ശേഖരിച്ചത്