ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൮)

ക്കപ്പെട്ട സത്യമുള്ള ജ്ഞാനസ്നാനത്തിന്ന പ്രതിയായി പിശാ
ചിനാൽ കണ്ടു പിടിക്കപ്പെട്ടതെന്ന നിശ്ചയിച്ചു.

റോമക്കാർ ദൈവ നാമത്തെ വ്യൎത്ഥമായി വഴങ്ങുന്നതിനെ
കുറിച്ച നടന്ന ഒരു ചെറിയ ചരിത്രം ദൃഷ്ടാന്തമായി കാണി
ക്കുന്നു.

കുറെ കാലം മുമ്പെ തെക്കെ ദേശമായ രാമനാഥ പുരത്തി
ന്ന സമീപമായ മണ്ഡപശാല വട്ടകയിൽ ഇരുന്ന ഒരു റോ
മക്കാരൻ ഉപദേശി താൻ കേറുന്ന തന്റെ കുതിരയ്ക്ക വ്യാ
ധി വന്ന കിടന്നപ്പോൾ അതിന്റെ നെറ്റിയിൽ കുരിശ വ
രച്ച പരിശുദ്ധ കുരിശ അടയാളത്തിന്റെ മന്ത്രത്തെ ചൊ
ല്ലി നമസ്കരിച്ചു കുതിര തെറ്റാതെ ചത്തു പോയി. ഇപ്രകാ
രം ഒരു ഉപദേശി തന്നെ കുതിരയ്ക്ക കുരിശ വരച്ച ജപം
ചെയ്യാമെങ്കിൽ ജനങ്ങൾ എത്ര അപഭക്തിയുടെ ഇരുളിൽ
ചേരപ്പെട്ടിരിക്കുന്നു എന്ന കാണേണ്ടുന്നതാകുന്നു.

൯ അദ്ധ്യായം.

അജ്ഞാനികളുടെ ധൂപവൎഗ്ഗത്തിന്നും റോമക്കാരുടെ ധൂപവൎഗ്ഗത്തിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ തങ്ങളുടെ അമ്പലങ്ങളിൽ ആരാധന ചെ
യ്യുമ്പോൾ കൂടക്കൂടെ മണി കിലുക്കി തങ്ങളുടെ ദൈവങ്ങൾ
ക്ക കൎപ്പൂര ദീപം കൊളുത്തി ധൂപക്കുറ്റി എടുത്ത കാണിക്കു
ന്നു. അപ്പോൾ ജനങ്ങൾ ഹര ഹര മഹാ ദേവ എന്ന പ
റഞ്ഞ തങ്ങളുടെ കണ്ണുകളിന്മെൽ കൈകളെ വെച്ചുകൊള്ളുന്നു.
അവർ ബലി ഇടുമ്പോഴും ഒരുത്തൻ ധൂപ കലശത്തെ ക
യ്യിൽ പിടിച്ച പൂജക്കാരന്റെ പിന്നാലെ ചെല്ലുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങളുടെ ആരാധന സ
മയത്തെ കൂടക്കൂടെ മണികിലുക്കി തങ്ങളുടെ സ്വരൂപങ്ങളുടെ
മുമ്പിൽ ധൂപം കാണിക്കുന്നു. ഒരു ശിഷ്യപ്പൈതൽ ധൂപ ക
ലശത്തെ തൻ കൈയ്യിൽ പിടിച്ച പട്ടക്കാരന്റെ പിമ്പെ
ചെല്ലുന്നു. അവൻ ധൂപ കലശത്തെ വാങ്ങി സ്വരൂപത്തി
ന്ന മൂന്നു പ്രാവിശ്യം കാട്ടി പിന്നെ അവന്റെ കൈയ്യിൽ
കൊടുത്ത വിടുന്നു സത്യം തന്നെ. പഴയ നിയമത്തിൻ കാല
ത്തിൽ പ്രധാനാചാൎയ്യന്മാർ ദൈവത്തിന്ന ധൂപം കാട്ടിയിരി
ക്കുന്നു അവർ ദൈവത്തിന്നല്ലാതെ യാതൊരു പുണ്യവാന്മാ
ൎക്കെങ്കിലും സ്വരൂപങ്ങൾക്കെങ്കിലും ധൂപം കാട്ടീട്ടില്ല. ആ ധൂ
പം കാട്ടുന്ന ചടങ്ങ മുതലായത എല്ലാം ക്രിസ്തു അവതരിച്ച
ശേഷം നിന്നുപോയി. ഇപ്പോൾ റോമക്കാർ പാരൎമ്പയ്യ ചട

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/20&oldid=179939" എന്ന താളിൽനിന്ന് ശേഖരിച്ചത്