ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൧൯)

ങ്ങുകളെ കൈക്കൊണ്ട ദൈവത്തിന്നല്ല ഘ്രാണിച്ച കൂടാത്ത
സ്വരൂപങ്ങൾക്ക ധൂപം കാട്ടുന്നു. മനുഷ്യൻ ദൈവത്തിന്ന
കാണിക്കുന്ന ധൂപം സാമ്പ്രാണി ധൂപമല്ല എന്തെന്നാൽ
ദൈവത്തിന്റെ ദൂതൻ കൊൎന്നേലിയുസിനോട കൊൎന്നെലി
യുസെ നിന്റെ പ്രാൎത്ഥനകളും നിന്റെ ധൎമ്മങ്ങളും ദൈവ
ത്തിന്റെ മുമ്പാകെ ഓൎമ്മെക്കായിട്ട എത്തിയിരിക്കുന്നു എന്ന
പറഞ്ഞു. ശുദ്ധ ദാവിദ ൧൪ ൧.൨. എന്റെ പ്രാൎത്ഥന നി
ന്റെ മുമ്പാകെ ധൂപം വൎഗ്ഗം പോലെയും എന്റെ കൈക
ളെ ഉയൎത്തുന്നത വൈകുന്നേരത്തെ കാഴ്ചപോലെയും കഴിക്ക
പ്പെടുമാറാകട്ടെ എന്ന പറയുന്നു.

ആകയാൽ സത്യവേദം പ്രാൎത്ഥനയെ ദൈവത്തിന്ന ധൂ
പം കാട്ടുവാൻ പറയുന്നു. റോമക്കാരൊ സാമ്പ്രാണി ധൂപ
ത്തെ കാട്ടുവാൻ പറയുന്നു. തെക്കെ ദേശമായ തൂത്തുക്കുടിയി
ൽ തവിനേശു മാതാവിന്റെ പള്ളിയിലെ മാതാവിന്റെ സ്വ
രൂപത്തിന്നും മറ്റു സ്വരൂപങ്ങൾക്കും ധൂപം കാട്ടിയ ശേഷം
ജാതിത്തലവനും പള്ളിയിൽ തന്നെ ധൂപം കാട്ടുന്നു. റോമ
ക്കാർ ഇപ്രകാരം തങ്ങളെ വിഗ്രഹഭക്തിക്കാരിലും വഷളാ
ക്കിക്കളഞ്ഞു.

പിന്നെയും അജ്ഞാനികളെ പോലെ ഇവരും പൂജ എഴു
ന്നെളിക്കണമെന്ന പറഞ്ഞ അപ്പം എഴുന്നെള്ളിക്കുമ്പോളെ
ല്ലാം ക്രിസ്തു മുറ മുറയായി ബലിയാകുന്നു എന്ന പറയുന്നു. ക്രി
സ്തു ഒരിക്കൽ മാത്രം ബലിയായി തന്റെ ഒരു ബലിയാൽ ത
ന്നെ വിശ്വാസികളെ എല്ലായ്പോഴും സന്തോഷമുള്ളവരാക്കി.

൧൦ ആദ്ധ്യായം.

അജ്ഞാനികളുടെ രുദ്രാക്ഷ മാലെക്കും തുളസിമാലെക്കും റോമക്കാരുടെ ജപ മാലയും
ഒത്തിരിക്കുന്നു എന്നത.

അജ്ഞാനികളിൽ ശിവഭക്തന്മാർ രുദ്രാക്ഷമണിയെയും
വിഷ്ണു ഭക്തന്മാർ തുളസിമണിയെയും മാലയായി ധരിച്ച ൟ
അടയാളത്തിനാൽ തങ്ങൾ ഇന്ന മതക്കാരെന്ന വെളിപ്പെടു
ത്തുന്നു.

വിരുദ്ധാചല പുരാണത്തിൽ രുദ്രാക്ഷ മണിയെ ധരിക്കും
പ്രകാരത്തെ കുറിച്ച നിറയിൽ ഒരു മണി തലയിൽ ൧൬. ക
ഴുത്തിൽ ൭൨. അല്ലെങ്കിൽ ൧൦൮. കൈക്ക ൧൨. മാറത്ത ൫൦ ത
ന്നെ. ഇങ്ങിനെ ധരിച്ചാൽ ആയിരം യാഗം ചെയ്ത ഫലമു
ണ്ടെന്ന പറയപ്പെട്ടിരിക്കുന്നു.

പിന്നെയും അവർ മേൽ അണിഞ്ഞുകൊള്ളുകയും അത കൂ

c2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/21&oldid=179940" എന്ന താളിൽനിന്ന് ശേഖരിച്ചത്