ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൦)

ടാതെ രുദ്രാക്ഷമണി തുളസി മണിമാലകളെ കൈയിലും പി
ടിച്ചജപിക്കണം എന്ന പറഞ്ഞ തങ്ങളുടെ മന്ത്രങ്ങളെ ജപി
ക്കുമ്പോളെല്ലാം ആ മാലയെ ഉരുട്ടിക്കൊണ്ടിരുന്ന ദൈവം ത
ങ്ങളുടെ ജപത്തെ മറന്ന പോകാത്ത പ്രകാരം കണക്കാക്കി
ക്കൊള്ളുന്നു.

അപ്രകാരം തന്നെ റോമക്കാരും മരംകൊണ്ടു മണികളെ
കടഞ്ഞ അല്ലെങ്കിൽ പിഞ്ഞാണ മണ്ണുകൊണ്ട മണികളെ
വാൎത്ത ൫൩ അല്ലെങ്കിൽ ൫൩൧ മണിയായി ചേൎത്ത പിച്ചള
ദന്തം മുതലായവ കൊണ്ട ക്രിസ്തുവിന്റെയും മാതാവിന്റെ
യും പല പല പുണ്യവാന്മാരുടെയും സ്വരൂപങ്ങൾ ഉണ്ടാ
ക്കി മാല കോൎത്ത അത കഴുത്തിൽ ധരിച്ചുകൊണ്ട വേറെ ഒ
രു ജപമാലയെ കൈയിൽ പിടിച്ച തങ്ങളുടെ ജപങ്ങളെ മു
ണുമുണെന്ന ചെയ്യുമ്പോളെല്ലാം ഉരുട്ടിക്കൊണ്ടിരിക്കുന്നു. ദൈ
വം തന്റെ പ്രാൎത്ഥനയെ മറന്നുപോകാത്ത പ്രകാരം കണ
ക്ക പിടിച്ചു കൊള്ളുന്നു.

മാൎഗ്ഗത്തിൽ ചേൎന്ന ഉപദേശിമാർ പ്രജകൾ എന്നു തുടങ്ങി
യവൎക്ക അടയാളമായിട്ടുള്ള മാലയെ ധരിച്ചുകൊള്ളണമെ
ന്ന റോമക്കാർ പറയുന്നു. ക്രിസ്തുവൊ നിങ്ങൾ ഒരുത്തന്നൊരു
ത്തൻ സ്നേഹമുള്ളവരായിരുന്നാൽ നിങ്ങൾ എല്ലാവരും എ
ന്റെയും ശിഷ്യരെന്ന അറിയുമെന്ന പറയുന്നു. ഇങ്ങിനെ
യുള്ള സ്നേഹംതന്നെ യേശുവിന്റെ ശിഷ്യരുടെ അടയാള
മായിരിക്കുമ്പോൾ റോമക്കാർ മരംകൊണ്ട ഉണ്ടാക്കപെട്ടമാല
ക്രിസ്ത്യാനിക്ക അടയാളമെന്ന പറയുന്നു.

അതല്ലാതെയും ജപമാലക്കാർ തങ്ങളുടെ ജപമാലയോടു കൂ
ടെ ഗുരുക്കന്മാരെയും ഉപദേശിമാരെയും സാഷ്ടാംഗമായി
വീണ വഴങ്ങിക്കൊള്ളുമ്പോൾ അവരുടെ കഴുത്തിൽ കിടക്കു
ന്ന സ്വരൂപങ്ങളും താഴെ വീണ ഗുരുക്കന്മാരെയും ഉപദേശി
മാരെയും വഴങ്ങുന്നു.

പിന്നെയും റോമക്കാർ ജപമാല പിടിച്ച ജപിക്കുമ്പോളെ
ല്ലാം അമ്പത്തമൂന്ന മണി അല്ലെങ്കിൽ നൂറ്റമ്പത്ത മൂന്ന മ
ണി ഉള്ള ജപമാല പിടിച്ച ജപിക്കണമെന്നും അങ്ങിനെ
ജപമാല പിടിച്ച ജപിക്കുന്നത ഏറ്റവും വലുതായുള്ള ഫല
ത്തെ ഉണ്ടാക്കുമെന്നും പറയുന്നു. വിശേഷിച്ച പുണ്യവാള
നായ പാപ്പയാൽ കൊടുക്കപ്പെട്ട ജപമാലയെ എത്ര ജപമാ
ലയിൽ ചേൎത്താലും അല്ലെങ്കിൽ തൊട്ടാലും പാപ്പ കൊടുത്ത
ജപമാലയുടെ ഫലമത്രെയും അതിന്നുണ്ടാകും, തൊടപ്പെട്ട
ജപമാല വേറെ ഒന്നിനെ തൊട്ടാൽ അതിന്നു മാത്രം ഫലം
ഉണ്ടാകയില്ലെന്നും പറയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/22&oldid=179941" എന്ന താളിൽനിന്ന് ശേഖരിച്ചത്