ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൧)

അതകൂടാതെയും അജ്ഞാനികൾ ശിവശിവരാമരാമ എന്ന
ഒരു വാക്കിനെ തന്നെ ഇടവിടാതെ വേഗം ചൊല്ലുന്നത കൊ
ണ്ട ഫലം ഉണ്ടെന്ന വിശ്വസിച്ചുകൊണ്ടിരുന്നത പോ
ലെ റോമക്കാരും കൎത്താവിന്റെ പ്രൎത്ഥനയെ മുപ്പത്ത മൂന്ന
പ്രാവശ്യം ചൊല്ലെണമെന്നുള്ള ഭാവത്താൽ അഞ്ചൽക്കുതിര
അല്ലെങ്കിൽ വാതു പറഞ്ഞ ഒടിക്കുന്ന കുതിര ഇവയുടെ വേ
ഗം പോലെ ഉള്ള വേഗത്തോടെ ജപിക്കുന്നു.

റോമക്കാരിൽ ചിലർ ദിവസന്തോറും ജപിക്കേണ്ടുന്ന അ
വരുടെ കണക്കിന്റെ നിശ്ചയപ്രകാരം ജപിക്കുന്നതു കൂടാ
തെ ഉപദ്രവം വ്യാധി തൂടങ്ങിയ തടവുകൾ വരുന്ന ദിവസ
ങ്ങൾക്ക നേട്ടമായിട്ട രണ്ട മൂന്നു സംവത്സരത്തേക്കുള്ള ജപ
ത്തെ മുമ്പു കൂട്ടി കഴിച്ച വെച്ചു കൊള്ളുന്നതുമുണ്ട.

ദൃഷ്ടാന്തമായി ഒരു ഉപദേശി തന്റെ അച്ഛനോട അങ്ങു
ന്നെ നിങ്ങൾക്ക വ്യാധി പിടിപെട്ടിരിക്കകൊണ്ട തങ്ങളുടെ
നിത്യകൎമ്മം അവസാനിക്കത്തക്കവണ്ണം ഒരു ഉപദേശിയെ
വെച്ച തങ്ങൾക്കായിട്ട അവസാന ജപം ചെയ്വാൻ പറയ
ട്ടെ എന്ന ചോദിച്ചതിന്ന അവൻ തന്റെ സ്വന്ത പുത്രനോ
ട അല്ലയൊ ദൈവസഹായം നീ അതിനായിട്ട വിചാരിപ്പെ
ടെണ്ട ഞാൻ മൂന്ന സംവത്സരത്തേക്കുള്ള ജപം മുമ്പെതന്നെ
ചെയ്തവെച്ചിരിക്കുന്നു എന്ന പറഞ്ഞു. ഇപ്രകാരം റോമക്കാർ
തങ്ങളുടെ ജപങ്ങളെ ജപിച്ച വരുന്നു.

പിന്നെയും അക്കരെ ദ്വീപിൽ റുസ്സിയാ ദേശം മുതലായ
സ്ഥലങ്ങളിൽ ചില റോമക്കാർ ജപിക്കുന്നതിന്ന ഞെരുക്കമാ
യിരിക്കുന്നു എന്ന കണ്ടാൽ ഒരു കാറ്റാടിയിൽ കൎത്താവിന്റെ
പ്രാൎത്ഥനയെ എഴുതി കാറ്റിന്റെ നേരെ വെച്ച ആ കാറ്റാ
ടി എത്ര പ്രാവശ്യം ചുറ്റുന്നുവൊ അതിനെ കണക്ക വെച്ചു
കൊണ്ട, ദിവസന്തോറും ചെയ്യെണ്ടൂന്ന ജപത്തിന്റെ സം
ഖ്യ കഴിച്ച ശേഷിച്ച സംഖ്യയെ അനേകം ദിവസത്തിന്റെ
ജപത്തിന്ന നേടിവെച്ചുകൊള്ളുന്നു. ആ കാറ്റാടികാറ്റിന്റെ
ശക്തിക്ക തക്കതായി ഒരുമണീനേരത്തിൽ എത്ര പ്രാവശ്യം
ചുറ്റിയാലും അത്ര പ്രാവശ്യവും ഒരുത്തൻ തന്നെ ജപം ചെ
യ്ത ഫലം ഉണ്ടാകുമെന്ന പറയുന്നു.

ആത്മാവിൽനിന്നും സത്യത്തിൽനിന്നും പുറപ്പെടാതെയു
ള്ള അധരങ്ങളുടെ പ്രാൎത്ഥന പ്രയോജനമില്ലാത്തതായിരിക്കു
മ്പോൾ ഇങ്ങിനെ നേരംപോക്കായുള്ള ജപം മനുഷ്യന്ന എ
ന്തൊരു പ്രയോജനത്തെ ഉണ്ടാക്കും. പ്രാൎത്ഥന എന്ന വെച്ചാ
ൽ അത ദൈവത്തോട സംസാരിക്കുന്ന അല്ലെങ്കിൽ ചോദിക്കു
ന്ന ഒരു അപേക്ഷ ആകുന്നു. അത വിശ്വാസത്താൽ ഹൃദയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/23&oldid=179942" എന്ന താളിൽനിന്ന് ശേഖരിച്ചത്