ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൨)

ത്തിൽനിന്നചെയ്യപ്പെടേണ്ടൂന്നത ഒഴികെ വേറെഒന്നല്ല. ആ
ത്മാവിനാൽ വരാത്ത ജപത്തെ കുറിച്ച ക്രിസ്തു നിങ്ങൾ പ്രാ
ൎത്ഥിക്കുമ്പോൾ അജ്ഞാനികൾ എന്ന പോലെ വ്യൎത്ഥമായുള്ള
വാക്കുകളെ പറയരുത. അവർ തങ്ങളുടെ അതിസംഭാഷണം
കൊണ്ട കേൾക്കപ്പെട്ടവരാകും എന്ന നിരൂപിക്കുന്നു എന്ന
പറയുന്നു. മത്തായി, ൬,൭.

൧൧ അദ്ധ്യായം.

അജ്ഞാനികളുടെ ഭസ്മത്തിന്നും റോമക്കാരുടെ കുരുത്തോലച്ചാമ്പലിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ ശിവന്റെ അടയാളമായ വെണ്ണീറ ധരി
ച്ച മാത്രം തന്നെ വ്യാധിയും ശരീരത്തിൽ ഉണ്ടാകും വേദന
യും അകന്നുപോകും. പിശാചും നീങ്ങും മായകൊണ്ടുള്ള ജ
നന മരണങ്ങളും ഒഴിഞ്ഞു പോകും നന്മകൾ തന്നെ വ
ൎദ്ധിച്ചുവരും എന്നും നീറ ധരിച്ചാൽ കുറ്റങ്ങളെ നീറിച്ച ക
ളയുന്നത കൊണ്ട അതിന്റെ പേരും നീറായി വിളങ്ങി എ
ന്നും പറഞ്ഞിരിക്കുന്നതിനെ പ്രമാണിച്ച, ശിവഭക്തന്മാർ
പശുവിൻ ചാണകത്തിന്റെ വെണ്ണീറ്റിനെ തങ്ങളുടെ നെ
റ്റിയിലും മാറിലും കരത്തിലും കഴുത്തിലും പൂശിയാൽ കൈ
ലാസത്തെ ലഭിക്കാമെന്ന വിചാരിക്കുന്നു.

ശിവന്റെ അടയാളമായ വെണ്ണീറിനെ ധരിച്ചവർ ശിവ
ഭക്തന്മാരെന്നും വിഷ്ണുവിന്റെ അടയാളമായ ഗോവിക്കുറി ഇ
ടുന്നവർ വിഷ്ണുഭക്തരെന്നും പറയപ്പെടുന്നു. ശിവഭക്ത
ന്മാർ ശിവന്റെ മൂന്നാം തൃക്കണ്ണിന്ന പകരമായി ചന്ദനം
കൊണ്ട നെറ്റിയിന്മേൽ പൊട്ടുതൊടുന്നു. ഇങ്ങിനെ നെറ്റി
യിന്മേൽ വെണ്ണിറ പൂശാത്തവരെയും പൊട്ടുതൊടാത്തവരെ
യും അജ്ഞാനികൾ പകച്ച അവരെ പാഴനെറ്റിക്കാരെന്നും
മറ്റും നിന്ദിക്കും.

അങ്ങിനെ തന്നെ റോമക്കാരും അജ്ഞാനികൾ തങ്ങളെ
വേദക്കാരെന്ന വ്യത്യാസമായി നിരൂപിക്കാതെ തങ്ങളുടെ നെ
റ്റിയിന്മേൽ ചന്ദനം കൊണ്ട പൊട്ടകുത്തിക്കൊള്ളുന്നു. അ
ത കൂടാതെയും മിക്കവാറും അജ്ഞാനികളെ പോലെ തങ്ങൾ
ഭസ്മം പൂശുന്നതിന്ന കുരുത്തോലപ്പെരുനാൾ കഴിച്ച അന്നെ
ദിവസം രണ്ടു മൂന്ന കുരുത്തോലളെ മാത്രം ചുട്ടിട്ട അജ്ഞാ
നികൾ പൂശുന്ന വരട്ടു ഭസ്മം കൂട്ടി കലൎന്നു കൊണ്ട വിഭൂതി
അല്ലെങ്കിൽ വെണ്ണീറ്റിന്ന കുരുത്തോല ഭസ്മമെന്ന വ്യൎത്ഥ
പേരിട്ട തങ്ങളുടെ നെറ്റിയിന്മേലും കഴുത്തിലും കയ്യിന്മേലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/24&oldid=179943" എന്ന താളിൽനിന്ന് ശേഖരിച്ചത്