ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൩)

പരസ്യമായി പൂശിക്കൊണ്ട അജ്ഞാനികൾ തങ്ങളെ വേദ
ക്കാരെന്ന ദുഷിക്കാതെ ഇരിക്കത്തക്കവണ്ണം അവരോട തു
ല്യന്മാരായി തങ്ങളെ കാണിക്കുന്നു. ഓല ചുട്ട വെണ്ണീറ കറു
ത്തിരിക്കും അല്ലെങ്കിൽ പൂത്തപോകും വരട്ടു ഭസ്മം പോലെ
ഒരിക്കലും വെണ്മയുള്ളതായിരിക്കയില്ല.

റോമക്കാരെ നിങ്ങൾ വേദക്കാരായിരുന്നിട്ടും വെണ്ണീറ പൂ
ശുമൊ എന്ന ചോദിക്കുന്നവരോട അവർ പറയുന്നു ഞങ്ങ
ൾ അജ്ഞാനികൾ നനച്ച കുറിയിടുന്നത പോലെ നനച്ചൊ
കുറിയിടുന്നത നനക്കാതെ തന്നെ കുറിയിടുന്നു എന്ന പറയു
ന്നു. ഇപ്രകാരം റോമക്കാർ തങ്ങളുടെ വിചാരമില്ലാത്ത മന
സ്സാക്ഷിയെ നല്ല മനസ്സാക്ഷി എന്ന നിരൂപിച്ചുകൊണ്ട
ശിവന്റെ അടയാളമായ വെണ്ണീറിനെ ജ്ഞാനസ്നാനം കൈ
ക്കൊണ്ട തങ്ങളുടെ നെറ്റിയിന്മേൽ ധരിച്ചുകൊള്ളുമ്പോൾ
അജ്ഞാനികൾക്കും അവൎക്കും തമ്മിൽ ഭേദം എന്ത?

അറിയിപ്പ ൧൪,൯,൧ം. ഒരുത്തൻ മൃഗത്തെയും അവ
ന്റെ പ്രതിരൂപത്തെയും വന്ദിക്കയും തന്റെ നെറ്റിയി
ലെങ്കിലും തന്റെ കയ്യിലെങ്കിലും അവന്റെ മുദ്ര അടയാ
ളത്തെ കൈക്കൊൾകയും ചെയ്താൽ അവൻ ദൈവത്തിന്റെ
കോപ പാത്രത്തിൽ സമ്മിശ്രം കൂടാതെ പകരപ്പെടുന്നതായി
അവന്റെ ക്രോധത്തിന്റെ മധുവിൽനിന്ന പാനം ചെയ്യും
വിശുദ്ധ ദൈവ ദൂതന്മാരുടെ മുമ്പാകെയും അഗ്നിയാലും ഗ
ന്ധകത്താലും അതിവേദനപ്പെടുകയും ചെയ്യും. എന്ന പറയ
പ്പെട്ടിരിക്കുന്നു.

൧൨ അദ്ധ്യായം,

അജ്ഞാനികളുടെ തപസ്സിന്നും റോമക്കാരുടെ തപസ്സിന്നും ഉള്ള സംബന്ധം.

അജ്ഞാനികൾ തങ്ങളുടെ സ്വയപുണ്യം കൊണ്ട മോക്ഷ
ത്തെ അന്വേഷിക്കാമെന്ന വിചാരിച്ച സന്യാസം ജടാമു
ടി നഗ്നത മൌനം ഒരിക്കലൂണ വനവാസം മുതലായ കഠി
ന തപസ്സുകളെ ചെയ്ത തങ്ങളുടെ ശരീരങ്ങളെ വലച്ച പല
വിധമായ യോഗ നിഷ്ഠകളെ ചെയ്ത അനേകപ്രകാരമുള്ള
വ്രതങ്ങളെയും നോൻമ്പുകളെയും അനുഷ്ഠിച്ച തീയ്യിൽ ചവി
ട്ടി ശരീരത്തെ കീറി അമ്പലത്തെ വലത്ത വെച്ച അംഗപ്ര
ദിക്ഷിനെമായിട്ട ഉരുണ്ടുവരുന്നു.

ചില സ്ത്രികൾ ഇന്ന അമ്പലത്തിന്ന കാൽപടി എങ്കിലും
അരപ്പടി എങ്കിലും എണ്ണകത്തിക്കാം എന്ന നേൎന്നുകൊണ്ട ക
ത്തിച്ചവരുന്നുണ്ട അതിൻപ്രകാരം തിരുപ്പതിയിൽ തങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/25&oldid=179944" എന്ന താളിൽനിന്ന് ശേഖരിച്ചത്