ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൪)

തല ചിരച്ച അതിൽ വിളക്ക വെച്ച അമ്പലത്തിന്റെ മുമ്പി
ൽ കമ്പവിളക്കായി നിന്ന രാവ മുഴുവന്നും കത്തിക്കുന്നവരും
ഉണ്ട. നടവിളക്കായി തങ്ങളുടെ തലയിൽ വിളക്കെടുത്ത വി
ഗ്രഹങ്ങളുടെ മുമ്പായി നടന്ന പോകുന്നവരും ഉണ്ട. ഇങ്ങി
നെ എല്ലാം അവർ അനേക തപസ്സുകളെ ചെയ്തു സത്യഫ
ലത്തെ കാണാതെ ഇരിക്കുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങളുടെ സ്വയ പുണ്യം
കൊണ്ട കരകേറാമെന്ന നിരൂപിച്ച അനേക വ്രതങ്ങളെയും
നോൽമ്പുകയും പിടിച്ച ഉപേഷിച്ച വെള്ളിയാഴ്ച യേശുവി
ന്നും ശനിയാഴ്ച മറിയയ്ക്കുമായി ആഴ്ചയിൽ രണ്ടുപ്രാവശ്യം
ഒരുനേരം മാത്രം ഉണ്ട മാംസം വിലക്കി ചിലർ പള്ളിയെ മുഴ
ങ്കാൽ കൊണ്ട ചുററി ചിലർ അഞ്ചുമണിക്കുരടാവ ചൂരൽ
വടി വാറ മുതലായവയാൽ പൂജ നേരത്ത തങ്ങളുടെമുതുകി
ൽ ചോര ഒലിക്കുന്നതവരെക്കും അടിച്ച ശരീരത്തെ വല
ച്ച ചിലർ ജട വളൎത്തിക്കൊണ്ട സന്യാസമായിരുന്ന വന
വാസം ചെയ്യുന്നു.

ഉപവാസം ചെയ്ത മാംസം വിലക്കി മരക്കറി ഭക്ഷിക്കുന്ന
ത വലിയ പുണ്യമായിരുന്നാൽ അനേകം ആഭാസന്മാർ കൂ
ടക്കൂട പട്ടിണി കിടക്കുന്നുണ്ടെല്ലൊ ബ്രാഹ്മണരും ശൈവ
രും ജനിച്ച നാൾ മുതൽ മാംസം വിലക്കി മരക്കറി ഭക്ഷി
ക്കുന്നു. ഇത കൊണ്ട അവൎക്കും മോക്ഷം ലഭിക്കേണ്ടുന്നതല്ല
യൊ.

പിന്നെയും റോമക്കാരിൽ ഒരുത്തൻ വെറുങ്കിണറ്റിൽ ഇ
രുന്ന തപസ്സ ചെയ്തു എന്നും ഒരുത്തൻ കമ്പജ്ഞാനി എന്ന
പേർ ധരിച്ച ൨൮ സംവത്സരമായി ഉയൎന്ന കമ്പത്തിന്മേ
ലിരുന്ന തപസ്സ ചെയ്തു എന്നും ചരിത്രക്കാർ പറയുന്നു. പീ
പ്പയിൽ ഇരുന്ന തപസ്സ ചെയ്തവനെ ഒരു വലിയ പ്രഭു കാ
ണ്മാൻ വന്നപ്പോൾ ആ തപസ്വീ ആ പ്രഭുവിനെ നോ
ക്കി വെയില മറെക്കരുത എന്ന പറഞ്ഞു. അപ്പോൾ ആ പ്ര
ഭു ഇവൻ പീപ്പയിലിരുന്ന തപസ്സ ചെയ്താലും ഉത്തമ തപ
സ്സ ചെയൂ മനസ്സിന്ന താഴ്മവന്നിട്ടില്ല. അതകൊണ്ടു ഇവ
ന്റെ മനസ്സിന്ന താഴ്ന്നവന്നതിന്റെ ശേഷം ഇവിടെ ഇരു
ന്ന തപസ്സ ചെയ്യാമെന്ന പറഞ്ഞു. പിന്നെ ആ പീപ്പ ഉട
ച്ച അവനോട പോയ്ക്കൊൾവാൻ പറഞ്ഞു എന്ന പറയു
ന്നു.

ഇപ്രകാരം റോമക്കാർ തപസ്സ ചെയ്യുന്നതിനാൽ പാപ
വിമോചനം ചെയ്ത തങ്ങളുടെ സ്വയ ബലത്താൽ നിത്യമോ
ക്ഷത്തെ ലഭിക്കാമെന്ന വിചാരിക്കുന്നു. സത്യവേദത്തിൽ നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/26&oldid=179945" എന്ന താളിൽനിന്ന് ശേഖരിച്ചത്