ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൫)

തിമാൻ ഒരുത്തനുമില്ലെന്നും ഏത മനുഷ്യനും ദൈവത്തിന്റെ
മുമ്പാകെ തൻ ക്രിയകളാൽ നീതിമാനാകയില്ല എന്നും പറ
യപ്പെട്ടിരിക്കുന്നു.

മനുഷ്യൻ തന്റെ ആയുസ്സകാലമെല്ലാം ചെയ്ത തപസ്സി
ന്റെ പുണ്യങ്ങൾ കൊണ്ട മോക്ഷത്തിന്റെ ഒരു ദിവസ
ത്തെ സന്തോഷത്തിന്ന തന്നെ മതിയാകയില്ല. ഒരുത്തന്ന
ഒരു വിലയേറിയ രത്നത്തേ ഒരു കാശ കൊടുത്ത മേടിപ്പാൻ
കഴിയുമൊ ഇല്ലല്ലൊ ഒരുത്തൻ ൫൦, ൬൦ വൎഷം ചെയ്ത ദോ
ഷം കലൎന്ന പുണ്യംകൊണ്ട അനന്ത കോടി കാലങ്ങളിലും
അവസാനിക്കാതെയുള്ള മോക്ഷ ഭാഗ്യം അനുഭവിപ്പാൻ കൂ
ടുന്നത എങ്ങിനെ ?

ദൈവം തന്റെ പുത്രനെ കൊണ്ടുണ്ടാക്കിയ നീതിയെ ത
ള്ളിക്കഉത്തെ തങ്ങളുടെ പുണ്യങ്ങളെക്കൊണ്ട മോക്ഷത്തെ പ്രാ
പിക്കാമെന്ന ആശപ്പെടുന്നവർ സുവിശേഷത്തിൽ ക്രിസ്തു
വിന്റെ നീതി എന്ന കല്യാണ വസ്ത്രം ഇല്ലാത്തവനെ ക
യ്യും കാലും കെട്ടി എല്ലാറ്റിന്നും പുറമെയുള്ള ഇരുട്ടൽ ഇടു
വാൻ കല്പിച്ചിരിക്കുന്നതിനെ വിചാരിക്കേണ്ടതാകുന്നു.

൧൩ അദ്ധ്യായം.

അജ്ഞാനികളുടെ സന്യാസത്തിന്നും റോമക്കാരുടെ സന്യാസത്തിന്നും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ സന്യാസം തന്നെ എല്ലാ ധൎമ്മത്തിലും വ
ലിയ ധൎമ്മം എന്നും എല്ലാ വലിപ്പത്തിലും ഏറ്റം വലിപ്പമു
ള്ളതെന്നും സന്യാസി മഹിമ ലോകത്തിന്റെ ജീവന്മാരുടെ
സംഖ്യപോലെ കണക്കില്ലാത്തതായിരിക്കുന്നു എന്നും അവർ
ഗൃഹധൎമ്മത്തെ പ്രാപിക്കുന്ന സംസാരികളെ പോലെ ജന
നത്തെ പ്രാപിക്കാതെ കണ്ട ഉടനെ മോക്ഷത്തെ പ്രാപിക്കു
മെന്നും പറയുന്നു.

ബ്രഹ്മഗീതയിൽ ത്രിമൂൎത്തികളും അവരെ വന്ദിക്കുമെന്ന
പറയപ്പെട്ടിരിക്കുന്നു.

പിന്നെയും അവർ തങ്ങളുടെ അമ്പല വരവുകൾ കുറയാ
തെ വൎദ്ധിച്ച വരുമാറ അവിടവിടെ കാശി കുടന്തതരുമപു
രാതിരുവാപടുതുറ തിരുവിതാങ്കൂറ തൃശ്ശിവപേരൂര മുതലായ
സ്ഥലങ്ങളിൽ ചില സന്യാസമഠങ്ങളെ ഉണ്ടാക്കി അതിന്ന
നിയമിക്കപ്പെട്ട ആചാൎയ്യന്മാർ സന്യാസമായി ഇരിക്കെണ
മെന്ന ഉറപ്പിച്ച വച്ച അവൎക്ക മഠാധിപതികൾ എന്ന പേ
രിട്ട അവരെ വണങ്ങുന്നു. അവർ സന്യാസി മഠങ്ങൾക്ക

D

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/27&oldid=179946" എന്ന താളിൽനിന്ന് ശേഖരിച്ചത്