ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൬)

അധികം വരവുകളും സൎവ്വമാന്യഗ്രാമങ്ങളും ഉണ്ടാക്കി നാൾ
തോറും ആസ്തി വൎദ്ധിച്ച വരുന്നു. ഇതിന്നായിട്ട അവർ മ
റ്റുള്ളവരുടെ മുമ്പാകെ വേളികഴിക്കാതെ എന്നും സന്യാസ
മായി കാണേണ്ടിയിരിക്കുന്നു. ഇതിന്ന വിപരീതമായി അ
വരുടെ ഇടയിലുള്ള തിരുവള്ളവരും മറ്റജ്ഞാനികളും മന
സ്സിലെ പരിശുദ്ധി തന്നെ ധൎമ്മമെന്നും മറ്റെല്ലാം ഡംഭായ
പുറമെയുള്ള വെഷമല്ലാതെ വേറെ ഒന്നും അല്ല എന്നും പറ
യുന്നു.

റോമക്കാരും ഇപ്രകാരം തന്നെ സന്യാസം തന്നെ വല്യ
പുണ്യമെന്ന പറഞ്ഞ സന്യാസത്തെ തന്നെ മഹിമപ്പെടു
ത്തി പട്ടക്കാരെല്ലാവരും ശുദ്ധമുള്ള വിവാഹത്തെ വിലക്കി
ബലം പ്രമാണിച്ച വിരക്തന്മാരായിരിക്കെണമെന്ന കുരുട്ടു
നിയമം നിശ്ചയിച്ച സന്യാസികൾ ദൈവം കല്പിച്ചതിന്നും
അധികമായ നീതിയെ ആചരിക്കുന്നു എന്ന പറയുന്നു.

ദൈവത്തിന്റെ കൈയ്യാൽ ഉണ്ടാക്കപ്പെട്ട പരിശുദ്ധ ദൈ
വ ഛായയായ മനുഷ്യൻ തനിച്ചിരിക്കുന്നത നല്ലതല്ലെന്ന
ദൈവം തന്നെ പറഞ്ഞു. അവന്ന ഒരു തുണയെ കല്പിച്ചിരി
ക്കുന്നതകൊണ്ട സ്ത്രീയിൽനിന്ന പാപത്തിൽ ജനിച്ച പരീ
ക്ഷകളാൽ ചുറ്റപ്പെട്ടിരിക്കുന്ന മനുഷ്യൻ തനിച്ചിരിക്കാതെ
വിവാഹാവസ്ഥയിൽ ഉൾപ്പെടുന്നത എത്ര അധികം ന്യായ
മായിരിക്കുന്നു ദൈവത്തിന്റെ മുമ്പിലത്തെ ആശീൎവ്വാദം സ
ന്യാസമാൎഗ്ഗത്തിന്മേൽ അല്ല സംസാര മാൎഗ്ഗത്തിൽ തന്നെ ക
ല്പന കൊടുക്കപ്പെട്ടിരിക്കുന്നു.

അത കൂടാതെയും പട്ടക്കാർ വിവാഹം ചെയ്യുന്നതിന്ന യൊ
ഗ്യതയില്ലെന്ന റോമക്കാർ പറയുന്നത നിദാനമെങ്കിൽ പ
ത്രോസ സംസാരക്കാരനായിരുന്നതും അവൻ അപ്പോസ്തൊ
ലനായതിന്റെ ശേഷവും തന്റെ ഭാൎയ്യയെ കൂട്ടിക്കൊണ്ടു സ
ഞ്ചരിച്ചതും (൧ കോറി. ൻ. ൫.] ആക്ഷേപിക്കപ്പെടാതെ സ
ത്യമായി എഴുതപ്പെടെണ്ടി വന്നത എന്ത? പിന്നെയും അവ
ന്റെ അധീനത്തിന്ന അവകാശിയായി എന്ന പറയുന്ന പാ
പ്പായും അവന്റെ അധികാരത്തിന്ന കീഴിരിക്കുന്ന പട്ടക്കാ
രും സന്യാസികളായിരിക്കെണമെന്നുള്ളതിന്ന കാരണം എ
ന്ത?

പിന്നെയും മോശയുടെ ന്യായപ്രമാണത്തിൽ പട്ടക്കാര
ന്റെ മകനെ പട്ടക്കാരനാക്കെണം അല്ലാതെ മറ്റവരെ പ
ട്ടക്കാരനാക്കരുതെന്നും ക്രിസ്തുവിന്ന മുൻ അടയാളമായിരുന്ന
പ്രധാനാചാൎയ്യനായ അഹറോന്റെ വംശത്തിൽ തന്നെ പ്ര
ധാനാചാൎയ്യന്റെ പട്ടം ഇരിക്കെണ്ടത എന്നും ദൈവം കല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/28&oldid=179947" എന്ന താളിൽനിന്ന് ശേഖരിച്ചത്