ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൭)

ച്ചു. പ്രധാനാചാൎയ്യന്റെ വിവാഹം ഇല്ലാതെ ഇരുന്ന ൽ പി
ന്നെ വരുന്ന പ്രധാനാചാൎയ്യപട്ടം വ്യാജപ്പട്ടമാരിക്കയില്ല
യൊ? അതല്ലാതെയും ക്രിസ്തുവിന്ന മുമ്പും പിന്നുമിരുന്ന പട്ടക്കാ
രൊക്കെയും വിവാഹം ചെയ്തിരിക്കെ റോമക്കാർ മാത്രം എന്ത
കൊണ്ട പട്ടക്കാർ വിവാഹം ചെയ്യാതിരിക്കെണമെന്ന കല്പി
ക്കുന്നു.

പിന്നെയും പരിശുദ്ധ പൌലുസ മേല്പട്ടക്കാരനായവൻ
ഒരു ഭാൎയ്യയുടെ ഭൎത്താവായിരിക്കട്ടെ എന്ന പറഞ്ഞിരിക്കു
മ്പോൾ റോമക്കാർ ഭാൎയ്യയുള്ളവൻ പട്ടക്കാരനായിരുന്ന കൂടാ
എന്ന പറയുന്നത എന്ത? സത്യവിവാഹം ഏഴ ജ്ഞാനദിവ്യ
ദ്രവ്യങ്ങളിൽ ഒന്നെന്ന അവർ തന്നെ പറയുന്നുണ്ടല്ലൊ അ
ത പട്ടക്കാൎക്ക മാത്രം പാപമായിപ്പോയതെന്ത? അവർ പറ
യുന്ന പ്രകാരം,വിവാഹം ഇല്ലാതിരുന്നാൽ പാപ്പായും പട്ട
ക്കാരും എങ്ങിനെ ജനിക്കും.

വിശേഷിച്ച പട്ടക്കാർ വിവാഹാവസ്ഥയിൽ ഉൾപ്പെട്ട ത
ങ്ങളുടെ ദൈവ ശുശ്രൂഷയെ കുറ്റം കൂടാതെ ചെയ്യെണ്ടതാ
യിരിക്കുമ്പോൾ റോമക്കാർ പട്ടക്കാർ വിവാഹം ചെയ്താൽ ത
ങ്ങളുടെ സംസാരത്തിന്നും മക്കൾക്കും പള്ളി വക മുതൽ ചി
ലവ ചെയ്യുമെന്ന നിരൂപിച്ചും അവർ വിവാഹം ചെയ്യാതി
രുന്നാൽ അവരുടെ വസ്തുവക എല്ലാം പള്ളിക്ക ചേരുമെന്നു
ള്ള കള്ളഭാവത്തോടും അനേകം സന്യാസിമഠങ്ങളെ പണി
ചെയ്യിച്ച പട്ടക്കാർ വിരക്തരായിരിക്കേണമെന്നുള്ള കല്പന
യെ നിയമിച്ചു. ഇത കാരണമായിട്ട വിവാഹം ചെയൂവർ പ
ടുക്കാരായി കൂടാ എന്നും വിവാഹം പട്ടക്കാൎക്ക അശുദ്ധമെന്നും
പട്ടക്കാരൻ വിവാഹം ചെയ്തിരുന്നാൽ അതിനെ വിട്ടപിരി
യെണമെന്നും പട്ടക്കാർ ചെയ്ത വിവാഹത്തെ വിവാഹമെ
ന്ന പറയുന്നവൻ ശപിക്കപ്പെട്ടവനെന്നും കല്പിക്കപ്പെട്ടിരി
ക്കുന്നു.

റോമക്കാർ സന്യാസത്തെ വലിയ പുണ്യമായി കാണി
പ്പാൻ പ്രയത്നംചെയ്ത വിവാഹം ചെയ്തവരും കൂടെ തങ്ങളുടെ
ഭാൎയ്യമാരെ പിരിച്ചയച്ച തപസ്സ ചെയ്തു എന്നുള്ള ചില ചരി
ത്രങ്ങളെയും പറയുന്നു.

തിരിയാൻ എന്ന രാജാവ കനയുന്തമയെ വിവാഹം ചെ
യ്തതിന്റെ ശേഷം അവളോട കാഴ്ചെക്ക നാമിരുവരും ഭൎത്താ
വും ഭാൎയ്യയും എന്നപോലെ- ഇരിക്കാം മനസ്സിലൊ ഞാനും
നീയും സഹോദരി സഹോദരന്മാരെ പോലെ ഇരിക്കുമെന്ന
പറഞ്ഞു എന്നും ഞലേശു എന്ന രാജപുത്രൻ വ വാഹം
ചെയ്തതിന്റെ ശേഷം തന്റെ ഭാൎയ്യയെ വിട്ട ഓടിപ്പോയി

D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/29&oldid=179948" എന്ന താളിൽനിന്ന് ശേഖരിച്ചത്