ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇന്ദുമാൎഗ്ഗത്തിന്നും
റോമമാൎഗ്ഗത്തിന്നും
തമ്മിലുള്ള സംബന്ധം

ലോകത്തിന്റെ ഇരുളിനെ നീക്കി പ്രകാശിപ്പിപ്പാൻ ഒ
രു സൂൎയ്യൻ ഉണ്ടായിരിക്കുന്നതുപോലെ മനുഷ്യരുടെ മനസ്സി
ന്റെ ഇരുളിനെ നീക്കി പ്രകാശിപ്പിപ്പാൻ ഒരു വേദം ഉണ്ടാ
യിരിക്കെണം, ആ വേദം ഏതെന്ന മനുഷ്യൻ ദൈവാത്മാ
വിനാൽ പ്രകാശിപ്പിക്കപ്പെട്ടിരിക്കുന്ന തന്റെ ബുദ്ധിയുടെ
കണ്ണുകൊണ്ടു മാത്രം അറിയേണ്ടതാകുന്നു. എല്ലാ വേദവും ഞാ
ൻ തന്നെ സത്യവേദം എന്ന പറയുന്നു. എങ്കിലും ദൈവത്തെ
യും അവന്റെ ലക്ഷണങ്ങളെയും ക്രിസ്തു ഉണ്ടാക്കിയ രക്ഷാ
വഴിയെയും പാപമോചനത്തെയും വെളിപ്പെടുത്തുന്നത ത
ന്നെ സത്യവേദം. ഏതു വേദം ദൈവത്തിന്റെ ലക്ഷണ
ങ്ങൾക്കും ക്രിസ്തു മുഖാന്തരമുള്ള രക്ഷാ വഴിക്കും വിരോധമാ
യിരിക്കുന്നുവൊ അത ദൈവത്താൽ ഉണ്ടായ വെദമാകയി
ല്ല.

റോമമാൎഗ്ഗം തന്നെ സത്യവേദമാൎഗ്ഗം എന്ന പറകയും
ദൈവവേദത്തെ ജനങ്ങക്ക കൊടുക്കാതെയും അതിനെ ത
ള്ളിക്കളഞ്ഞ അതിനെ വായിക്കുന്നവരെ പതിതർ എന്ന പ
റഞ്ഞ നിന്ദിച്ച പാപ്പായുടെ കല്പനകളെ ദൈവകല്പനകളാ
യിട്ട സ്വീകരിക്കയും ചെയ്യൂ വരുന്നു. ആത്മാവാകുന്ന ദൈ
വത്തെ ആത്മാവിലും സത്യത്തിലും വന്ദിക്കെണ്ടതായിരിക്കു
മ്പോൾ റോമാക്കാർ സ്വരൂപവന്ദന കൊണ്ടും കൎമ്മാചാരങ്ങ
ളെക്കൊണ്ടും വ്യാജപ്പുതുമകൾകൊണ്ടും കള്ളക്കഥകൾകൊണ്ടും
തങ്ങളുടെ മാൎഗ്ഗത്തെ നിലനിറുത്തുന്നു. ആകയാൽ റോമമാ
ൎഗ്ഗം ഇന്ദുമാൎഗ്ഗത്തൊട ചേർന്നിരിക്കുന്നു എന്ന കാണിപ്പാനാ
യി ൟ പുസ്തകം എഴുതപ്പെട്ടു.

തങ്ങളുടെ ആത്മവൎദ്ധനയെ ആഗ്രഹിക്കുന്നവർ ഇതി
നെ ശുഷ്കാന്തിയുള്ള ആത്മാവോടെ വായിച്ച സത്യമൊ അ
ല്ലയൊ എന്ന വിചാരിച്ച സത്യമാൎഗ്ഗത്തെ ഏറ്റകൊണ്ട അ
തിൻ പ്രകാരം നടക്കുന്നവരായിവരട്ടെ.



A

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/3&oldid=179920" എന്ന താളിൽനിന്ന് ശേഖരിച്ചത്