ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൮)


തപസ്സ ചെയ്തു എന്നും ചില ചരിത്രങ്ങളെ ഉണ്ടാക്കി അത
നാടകമായി കവിത കെട്ടികളിക്കുന്നു.

ഭാൎയ്യയോട കെട്ടപ്പെട്ടിരുന്നാൽ വിട്ടപിരിവാൻ അന്വേഷി
ക്കരുതെന്ന പരിശുദ്ധാത്മാവിന്റെ ഉപദേശത്താൽ പൌലു
സും ദൈവം കൂട്ടിച്ചേൎത്തതിനെ ഒരുത്തന്നും പിരിച്ചുകൂടാ എ
ന്ന ക്രിസ്തുവും കല്പിച്ചിരിക്കെ തന്റെ ഉടമ്പടി ചെയ്ത ഭാൎയ്യയെ
വിട്ടപിരിയുന്നത റോമക്കാർ മഹാ പുണ്യമെന്ന പറയുന്നു.

വിശേഷിച്ച റോമക്കാർ സംസാരമായിരിക്കുന്നത ഭക്തി
ക്ക മിക്കതും തടവായിരിക്കുന്നു എന്ന പറയുന്നു അത ശരി
യല്ല എന്ന പറയുന്നതിന്ന.

പരിശുദ്ധന്മാരായ ഹനോക്കും നോഹയും ശമുയേലും
യോബും ആബ്രഹാമും യിസ‌്ഹാക്കും യാക്കോബും മോശ
യും പുതിയ നിയമത്തിൻ കാലത്തിലിരുന്ന അപ്പോസ്തൊ
ലന്മാരും വിവാഹാവസ്ഥയിൽ ഇരുന്നിട്ടും ദൈവത്തൊടു
കൂടി സഞ്ചരിച്ചുകൊണ്ടിരുന്നു എന്നും ആ അവസ്ഥ അവ
രെ വിശ്വാസത്തിന്നും ഭക്തിക്കും തടവ ചെയ്തില്ലെന്നും വേ
ദപുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്നു. (എബ്ര. ൧൩.൪ൽ)
പൌലുസ വിവാഹം മാനമുള്ളതായിരിക്കുന്നു എന്ന പറയു
ന്നു ഇങ്ങിനെ ഇരിക്കുമ്പോൾ പട്ടക്കാർ മാത്രം വിവാഹം ചെ
യ്യാതെ വിരക്തരായിരിക്കേണമെന്നുള്ള കല്പന ആരാൽ ഉ
ണ്ടാക്കപ്പെട്ടിരിക്കുന്നു ദൈവത്താലൊ മനുഷ്യനാലൊ.

ദൈവം വേദം ഉപദേശിക്കുന്ന പട്ടക്കാൎക്ക ഒരു കല്പനയും
കേൾക്കുന്ന ജനങ്ങൾക്ക വെറെ ഒരു കല്പനയും കൊടുത്തിട്ടില്ല
ല്ലൊ. റേ മക്കാരുടെ കുരുട്ടുപദെശമാകുന്ന ൟ നൂതന കല്പന
പട്ടക്കാരെ ബുദ്ധികെട്ടവരാക്കി അവരെ അശുദ്ധത്തിന്നും കു
ലെക്കും വ്യഭിചാരത്തിന്നും വേശ്യാസംഗത്തിന്നും ഉത്സാഹി
പ്പിക്കുന്നു ദൃഷ്ടാന്തം താഴെ പറയുന്നു അതാവിത.

പട്ടക്കാർ വിവാഹം ചെയ്തു കൂടാ എന്നുള്ള കല്പന റോമസ
ഭയിൽ ഉണ്ടായപ്പൊൾ ചില പട്ടക്കാർ തങ്ങളുടെ വൃഷണം
കീറി മണി എടുത്തകളുഞ്ഞു എന്നും ചില പട്ടക്കാർ തങ്ങളുടെ
സ്വന്തസഹോദരികളൊടു കൂടെ വ്യഭിചാരം ചെയ്തു എന്നും
കണ്ടു പിടിക്കപ്പെട്ടു. ചിലെടത്ത സന്യാസിമഠങ്ങൾക്കും കന്യ
കാ സ്ത്രി മഠങ്ങൾക്കും നിലവറ ഉണ്ടായിരുന്നതുകൊണ്ട ഓ
രോരുത്തരായി പോയി വന്നു എന്നതും കാണപ്പെട്ടു. ചില
സന്യാസി മഠങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ ശവം കാണ
പ്പെട്ടു. ഇങ്ങിനെ ദൈവത്തിന്റെ കല്പനയെ തള്ളിക്കളഞ്ഞ
മനുഷ്യരുടെ കല്പന പ്രകാരം നടക്കുമ്പോൾ എത്ര ദോഷം
ഉണ്ടാകുന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/30&oldid=179949" എന്ന താളിൽനിന്ന് ശേഖരിച്ചത്