ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨൯)


ആയിരത്തറുനൂറെറട്ടാം വൎഷത്തിൽ ഉണ്ടായിരുന്ന മൂന്നാം
ഇന്നൊസെൻസ എന്ന പാപ്പാ വിവാഹംചെയ്താൽ പട്ടക്കാര
ന്റെ പട്ടം പൊയ്പോകുമെന്നും എത്ര പരസ്ത്രീകളെ വെച്ചിരു
ന്നാലും പട്ടം പോകയില്ലന്നും ഉപദേശിക്കുന്നു.

അത കൂടാതെയും ആയിരത്തറുനൂറ്റമ്പത്തൊന്നാ മാണ്ടിൽ
ലത്തീൻ ഭാഷയിൽ അച്ചടിപ്പിച്ച റോമസഭയുടെ ദണ്ഡപു
സ്തകത്തിൽ ഒരു പട്ടക്കാരൻ വെപ്പാട്ടിയെ വെക്കുന്നതിന്ന
ഏഴ പൊൻ പണം കൊടുക്കേണമെന്ന എഴുതപ്പെട്ടിരിക്കുന്ന
തിനാൽ റോമപ്പട്ടക്കാർ പ്രസിദ്ധമായി വെപ്പാട്ടികളെ വെ
ച്ചിരിക്കുന്നു എന്ന കാണപ്പെടുന്നു. ഇങ്ങിനെ ഇവർ ദൈ
വം കല്പിച്ച പരിശുദ്ധ സത്യ വിവാഹത്തെ വിലക്കുകയും
വേശ്യാമാൎഗ്ഗമായി നടക്കയും ചെയ്യുന്നതിന്ന കാരണം എന്ത?

റോമക്കാർ തങ്ങൾ നിയമിച്ചിരിക്കുന്ന സന്യാസത്തിന്ന
ആധാരമായി [൧ കോറി.൭.൮ൽ]പൌലുസ പറഞ്ഞത എടു
ത്ത പറയുന്നു. അവൻ അപ്പോൾ ഉണ്ടായ ഉപദ്രവത്തെസം
സാരത്തിന്ന തടവായി വിചാരിക്കാതെ ധൈൎയ്യത്തൊടെ സ
ഹിക്കുന്നതിനായിട്ട പട്ടക്കാൎക്ക മാത്രമല്ല സഭക്കെല്ലാം പോതു
വിൽ തനിക്ക തോന്നിയ പ്രകാരം ഒരാലോചന പറഞ്ഞ
തൊഴികെ വേറെ അല്ല എന്ന അതിനെ വായിക്കുന്നവൎക്ക
അറിയാം.

൧൪ അദ്ധ്യായം.

അജ്ഞാനികളുടെ വ്യാജപ്പുതുമെക്കും റോമക്കാരുടെ വ്യാജപ്പുതുമെക്കും ഉള്ള സംബ
ന്ധം.

അജ്ഞാനികൾ തങ്ങളുടെ ദേവന്മാർ അതാത സ്ഥലങ്ങളി
ൽ അനേകം പുതുമകളേ നടത്തിച്ച വ്യാധികളെ നീക്കി ചോ
ദിച്ച വരമെല്ലാം തരുന്നു എന്നും പഴനിയിൽ ആണ്ടി പ്രാ
ൎത്ഥിച്ചുകൊണ്ടു നാവ അറുത്താൽ നാവ വളരുന്നു എന്നും
പാല്ക്കാവടി എടുത്ത കൊണ്ടുപോയാൽ അഭിഷേകം ചെ
യ്യുന്നതിന്ന തുറക്കുമ്പോൾ പുതുപ്പാൽ പോലെ പൊങ്ങി വ
രുമെന്നും മീൻകാവടി കൊണ്ടുപോയാൽ വറുത്തിരുന്ന ആ
മീനുകളെല്ലാം അമ്പലക്കുളത്തിലേക്ക തുള്ളിത്തുള്ളിച്ചാടുമെന്നും
പറയുന്നു. പിന്നെയും കഴുക്കുന്ന മലയിൽ പൂജനേരത്ത കഴു
കുകൾ കൂടുന്നതിനെയും കാണിച്ച തങ്ങളുടെ ദേവന്മാരുടെ
പുതുമകളെ രൂപിക്കുന്നു.

പഴനിദേവൻ നാവിനെ വളൎത്തുന്ന പുതുമ എങ്ങിനെ
എന്നാൽ പഴനിയിൽ പത്ത ദിവസത്തെ ഉത്സവം കൊണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/31&oldid=179951" എന്ന താളിൽനിന്ന് ശേഖരിച്ചത്