ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൧)

നാവ വളരുന്നില്ലല്ലൊ എന്ന പറഞ്ഞാൽ നീ സ്വാമിക്ക വല്ല
തും കുറ്റം ചെയ്തിട്ടുണ്ടായിരിക്കും അതകൊണ്ട നിനക്ക വള
ൎന്നില്ല. അതിന്നെന്ത ചെയ്യാം പഴനിദേവന്റെ പുതുമ പ്ര
ത്യക്ഷാനുഭവമുള്ളതായിരിക്കുന്നുവല്ലൊ എന്ന പറയുന്നു ഇ
തിന്ന ദൃഷ്ടാന്തം താഴെ കാണിക്കുന്നു.

മുപ്പത്തഞ്ച വൎഷത്തിന്ന മുമ്പെ തഞ്ചെ നഗരത്തിൽ ഇരു
ന്നിരുന്നഅമൃതപ്പൻപിള്ള എന്നവൻ വിഗ്രഹഭക്തിക്കാരനാ
യിരുന്നപ്പോൾ പഴന ദേവൻ ചോദിച്ച വരം ഒക്കേയും
കൊടുക്കുന്നുഎന്ന പറയുന്ന വചനം വിശ്വസിച്ച തന്റെ
കണ്ണിന്ന കാഴ്ച പോയിരിക്കുന്നതിനെ ഉണ്ടാക്കെണമെന്ന
വെച്ച പഴനിക്ക പോയി അമ്പലത്തിലേക്കും ഗുരുക്കന്മാൎക്കും
കൊടുപ്പാനുള്ളതൊക്കെയും കൊടുത്ത തന്റെ നാവിന്റെ അ
ഗ്രം ഒരു വിരലിട അറുത്ത വെച്ച ഒരു ശീലയും വിരിച്ച അ
വിടെ കിടന്നു പിന്നെ പത്ത ദിവസം കഴിഞ്ഞിട്ട പണ്ടാര
ങ്ങളും വാദ്ധ്യാന്മാരും കൂടി നാവ വളൎന്നു എന്ന പറഞ്ഞ അ
വനെ കൊണ്ട ഊർപ്രദക്ഷിണം വെപ്പിച്ചു അവൻ മുമ്പി
ലത്തെ പോലെ സംസാരിപ്പാൻ വഹിയാതെ വിക്കി വിക്കി
സംസാരിച്ചു നാവിന്റെ മുറിപ്പാട ഉണങ്ങിയതല്ലാതെ വള
ൎന്നതുമില്ല അവൻ പരവശപ്പെട്ട തുടങ്ങി ഇനിക്ക കാഴ്ച ഇ
ല്ലാത്തതൊടു കൂടെ നാവുംപോയി ഞാൻ അങ്ങിനെയും ഇങ്ങി
നെയും വഞ്ചിക്കപ്പെട്ട എന്ന പറഞ്ഞ ഒരു പാതിരിയുടെ അടു
ക്കൽ ചെന്ന ജ്ഞാനസ്സാനമേറ്റ സത്യമാൎഗ്ഗത്തിൽ ഉൾപ്പെട്ടു.

കഴുക്കുന്ന മലയിൽ പലർ പൂജ നേരത്തിങ്കൽ കഴുകന്മാൎക്കെ
ല്ലാം ചോറകൊടുക്കുന്നു അവ പൂജെക്കല്ല ഇരെക്കായിട്ട ചട്ടമാ
യി ഇര ഇടുന്ന നേരത്ത വന്ന കൂടുന്നു. അപ്രകാരം തന്നെ
ശ്രീരംഗത്തും പൂജനേരത്തിങ്കൽ കുരങ്ങുകളെല്ലാം ചട്ടപ്രകാ
രം ചോററിന്ന വന്ന കൂടുന്നു. ഇതിനെ അജ്ഞാനികൾ ത
ങ്ങളുടെ ൟശ്വരന്റെ മഹത്വത്തിനാൽ പൂജനേരത്തിങ്കൽ
വന്നു കൂടുന്നു എന്ന പറയുന്നു. സാരത്തെ അറിയാത്തവർ
ഇത സത്യമെന്ന വിശ്വസിക്കും. ഇപ്രകാരം അജ്ഞാനികൾ
തങ്ങളുടെ കള്ളപ്പതുമകളെ കാണിക്കുന്നത പോലെ തന്നെ
റോമക്കാരും അതാത സ്ഥലങ്ങളിൽ പുതുമകൾ നടക്കുന്നു എ
ന്ന പറഞ്ഞ അതിനെ ജനങ്ങൾക്ക കാണിക്കുന്നു. ഗോവ
യിൽ സവെരിയാരുടെ ശരീരം നശിക്കാതെ ഇരിക്കുന്നു എ
ന്നും അവന്റെ രോമവും നഖങ്ങളും കളഞ്ഞാലും വളരുന്നു എ
ന്നും അന്തോനി സമുദ്രത്തിലെ മത്സ്യങ്ങൾക്ക അത്രെയും ഉപ
ദേശിച്ചു എന്നും ആ മത്സങ്ങൾ അത്രെയും തലപൊക്കി കേട്ടു
എന്നും എസ്താക്കിയാൻ നായാട്ടിന്ന പോയപ്പോൾ മാൻ തല

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/33&oldid=179954" എന്ന താളിൽനിന്ന് ശേഖരിച്ചത്