ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൩)

അതല്ലാതെയും അവർ യോഹന്നാൻ ബപ്തിസ്തയുടെ തല
യെയും അപ്പോസ്തൊലന്മാരുട ശവങ്ങളെയും പരിശുദ്ധന്മാ
രുടെ ഭുജങ്ങളെയും ക്രിസ്തുവിന്റെ തലയിൽ ചുറ്റിയിരുന്ന
ശീലയെയും അവന്റെ മുൾക്കിരീടത്തെയും കുരിശിൽ തറെക്ക
പ്പെട്ട ആണികളിൽ ചിലതിനെയും അവൻ ഇട്ടുകൊണ്ടിരു
ന്ന അങ്കിയെയും കാണിക്കുന്നു. ജനങ്ങളെ അന്ധകാര വ
ഴിയിൽ നടത്തിയതുകൊണ്ട രണ്ടായിരം വൎഷമായി ഇവ
ഇങ്ങിനെ തന്നെ ഇരിക്കുന്നു. ഇത എങ്ങിനെ എന്ന വിചാ
രിക്കാതെ ആ അങ്കിക്കായിട്ട വൎഷത്തിൽ പതിനഞ്ച ലക്ഷം
പേർ വരെയും പോയി ആ കളളഅങ്കിയെ വണങ്ങി പരിശു
ദ്ധ അങ്കിയെ നിന്റെ അടുക്കലേക്ക ഞാൻ വരുന്നു. പരിശു
ദ്ധ അങ്കിയെ നിന്നോട ഞാൻ പ്രൎത്ഥിക്കുന്നു. പരിശുദ്ധ
അങ്കിയെ ഇനിക്കായ്ക്കാണ്ട അപേക്ഷിച്ച കൊള്ളേണമെ
എന്നിങ്ങിനെ പറയുന്നു.

ഇതിലും വിചിത്രമായ പുതുമയെ റോമക്കാർ പറയുന്നു.
റോമ ദേശത്തിങ്കലെ മറിയം എന്ന സ്വരൂപം ബഹു ആ
ഡംബരത്തോടെ സ്വൎഗ്ഗത്തിൽ നിന്ന വന്ന ആകാശ മാൎഗ്ഗ
ത്തിങ്കൽ വിനോദിച്ച കൊണ്ടിരുന്നതിനെ പരിശുദ്ധ പാ
പ്പ പള്ളിയിൽ കൊണ്ടു വന്ന വെച്ചിരുന്നു എന്നും ലൂക്കോസ
എന്ന പള്ളിയിലെ മറിയം തന്റെ കയ്യിൽ കുട്ടിയെ എ
ടുത്തിരിക്കുന്ന ഒരു സ്വരൂപം ഇരിക്കുന്നുണ്ടായിരുന്നു ആ
സപ്രരൂപത്തിന്മേൽ ഒരു ദിവസം ഒരു അജ്ഞാനി കല്ലെടുത്ത
എറിഞ്ഞു എന്നും അപ്പോൾ ആ മറിയ സ്വരൂപം തന്റെ
കയ്യിലിരുന്നിരുന്ന കുട്ടിയുടെ മേൽ കല്ലകൊള്ളാതെ ഒരു ക
യ്യിലിരുന്ന കുട്ടിയെ മറു കയ്യിൽ പിടിച്ചത കൊണ്ട ആ കല്ല
കുട്ടിയുടെ മേൽ കൊള്ളാതെ മറിയ സപ്രരൂപത്തിന്റെ തോ
ളിൽകൊണ്ട പീഠത്തിന്മേലും ഒരു ദ്വാരം ഉണ്ടായി എന്നും. മ
റിയ സ്വരൂപത്തിന്മേൽനിന്നും രക്തവും ഒഴുകിയെന്നും പ
റത്തെ ആ രക്തത്തെ ഒരു കുപ്പിയിൽ വെച്ചിരിക്കുന്ന പ്ര
കാരവും കാണിച്ച ജനങ്ങളെകൊണ്ട മഹാ ഭക്തികളോടും
കൂടെ അതിനെ ആരാധിപ്പിക്കുന്നു.

ചില ബുദ്ധിയുള്ളവർ റോമക്കാരോട ഇപ്രകാരമുള്ള പുതു
മകൾ നടത്തിപ്പാൻ കഴിയുന്നത എങ്ങിനെ ഇത സ്വഭാവ
പ്രമാണത്തിന്ന മറ്റും വിരോധമായിരിക്കുന്നുവല്ലൊ എന്ന
പറഞ്ഞാൽ അവർ അതിന്ന നാം ഏതപ്രകാരമായാലും മനു
ഷ്യൎക്ക ഭക്തി ഉണ്ടാകുവാൻ പ്രയാസപ്പെടുന്നത നമ്മുടെ മാ
ൎഗ്ഗം വൎദ്ധിച്ചു വരേണ്ടുന്നതിന്ന വ്യാജം പറഞ്ഞാലും അതി
ന്ന പാപമില്ല എന്ന പറയൂന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/35&oldid=179957" എന്ന താളിൽനിന്ന് ശേഖരിച്ചത്