ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൪)

വ്യാജം പറയരുതെന്ന കല്പിച്ച ദൈവം തന്റെ വേദം
വ്യാജത്താൽ പ്രസിദ്ധമാക്കുവാൻ ഇഷ്ടപ്പെടുമൊ ക്രിസ്തു വ്യാ
ജവാക്കുകൾ ആൎക്കടുത്തതായിരിക്കുന്നു എന്ന തെളിയിച്ചിരി
ക്കുന്നു. എന്നാൽ പിശാചിന്ന അടുത്തതെന്നത്രെ. പിശാച
ആദിയിൽ തുടങ്ങി കുലപാതകനായിരുന്നു അവനിൽ ഒട്ടും
സത്യമില്ലായ്മകൊണ്ട അവൻ സത്യത്തിൽ നിലനില്ക്കാതെയു
മിരുന്നു അവൻ അസത്യവാദിയും അതിന്റെ പിതാവുമാക
കൊണ്ട അവൻ അസത്യം പറയുമ്പോൾ തന്റെ സ്വന്തമു
ള്ളതിൽ നിന്നപറയുന്നു. യോഹ. ൮.൪ ൪.

൧൫ അദ്ധ്യായം.

അജ്ഞാന ഗുരുക്കന്മാൎക്കും റോമ പട്ടക്കാൎക്കും ഉള്ള സംബന്ധം.


അജ്ഞാന ഗുരുക്കന്മാർ തങ്ങള പരിശുദ്ധന്മാരെന്ന പറഞ്ഞ
എല്ലാവരും തങ്ങളുടെ പാദത്തിങ്കൽ വീണ വഴങ്ങി തങ്ങള
ദൈവമെന്ന നിരൂപിപ്പാൻ കല്പിക്കുന്നു.

വിരുദ്ധാചല പുരാണത്തിൽ ശിവന്റെ ദാസന്മാരായ ഗു
ക്കന്മാരെ കണ്ടാൽ പാദതെ വണങ്ങി ഉപദേശം കേൾക്കെ
ണമെന്നും ആ ഗുരുക്കന്മാർ ശിവൻ തന്നെ ൟ രൂപം ധ
രിച്ച നമ്മെ അടിമ കൊള്ളുന്നതിന്ന വന്നു എന്ന വിചാരി
ക്കാതെ ശിവൻ വേറെ ഗുരുക്കന്മാർ വേറെ രണ്ടായി ചിന്തി
ച്ചാൽ അവൻ അനേക കോടികാലം നരകത്തിൽ വീണ കി
ടക്കുമെന്ന പറയപ്പെട്ടിരിക്കുന്നു. വേറെ ഒരു ഗ്രന്ഥശ്ലോകം.

ദൈവാധീന ജ്ജഗൽ സൎവ്വം
മന്ത്രാധീനനൂ ദൈവതം
നന്മന്ത്രം ബ്രാഹ്മണാധീനം
ബ്രാഹ്മണാമമ ദൈവതാഃ

അതാകട്ടെ ലോകം ഒക്കെയും ദൈവത്തിന്റെ ആധീന
ത്തിൽ ദൈവം മന്ത്രത്തിന്റെ ആധീനത്തിൽ മന്ത്രം ബ്രാഹ്മ
ണന്റെ ആധീനത്തിൽ അത കൊണ്ട ബ്രാഹ്മണൻ തന്നെ
നമ്മുടെ ദൈവം എന്ന പറഞ്ഞിരിക്കുന്നു.

ഇതിനെ അജ്ഞാനികൾ വിശ്വസിച്ച തങ്ങളുടെ ഗുരു
ക്കന്മാരെ ദൈവമായി ഭാവിച്ച അവരെ കണ്ട ഉടനെ വെ
ള്ളം കൊണ്ടുവന്ന അവരുടെ കാലുകളിൽ ഒഴിച്ച കഴുകി സാ
ഷ്ടാംഗമായി വീണ നമസ്കരിച്ച വലിയവർ തുടങ്ങിചെറി
യവർ വരെയും അവരെ സ്വാമി സ്വാമി എന്ന പറഞ്ഞ
അപരുടെ കാൽപ്പൊടിയെ തങ്ങളുടെ തലയിലും വായിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/36&oldid=179958" എന്ന താളിൽനിന്ന് ശേഖരിച്ചത്