ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൫)

ഇട്ട അതിനാൽ എത്രെയും വലിയ പുണ്യമുണ്ടെന്ന വി
ശ്വസിക്കുന്നു. അപ്രകാരം തന്നെ റോമപട്ടക്കാരും തങ്ങ
ൾ പരിശുദ്ധന്മാർ എന്ന പറഞ്ഞ കെട്ടുന്നതിന്നുംഅഴിക്കു
ന്നതിനും പാപങ്ങളെ ക്ഷമിക്കുന്നതിന്നും ക്ഷമിക്കാതിരിക്കു
ന്നതിന്നും തങ്ങൾക്ക അധികാരം ഉണ്ടെന്ന പറഞ്ഞ ജന
ങ്ങളെ കളിപ്പിച്ച അവർ തങ്ങളുടെ പാദങ്ങളിൽ സാഷ്ടാം
ഗമായി വീണ വണങ്ങി തങ്ങളെ സ്വാമികൾ എന്ന പറ
യുമ്പോൾ അവരെ അംഗീകരിച്ച ആശീൎവ്വാദം പറയുന്നു.

പിന്നെയും അജ്ഞാന ഗുരുക്കന്മാരും എജിപ്ത പൂജക്കാരും
തങ്ങളുടെ തലകളെ മൊട്ടയടിക്കുന്നത പോലെ ഇവരും ത
ങ്ങളുടെ തലകളെ മൊട്ട അടിക്കുന്നു.

വിശേഷിച്ച പാപ്പാതന്നെക്കുറിച്ച തിരുസഭെയ്ക്ക ഞാൻ മ
ണവാളനും തലയും ക്രിസ്തുവിന്ന പ്രതി യജമാനനായും പൊ
തുവിലുള്ള ബിശോപ്പുമായി ഇരിക്കുന്നു എന്നും മനുഷ്യരെ
ശപിക്കുന്നതിന്നും ആശീൎവ്വദിക്കുന്നതിന്നും തക്കതായ ദൈ
വത്വമുണ്ടെന്നും പത്രോസ തന്റെ ആസനത്തെയും അധി
കാരത്തെയും തനിക്ക കൈമാറിപ്പോയെന്നും തനിക്ക മനസ്സു
ള്ളവൎക്ക മോക്ഷവാതിലിനെ തുറക്കുന്നതിന്നും പൂട്ടുന്നതിന്നും
അധികാരം ഉണ്ടെന്നും ബഹു അത്ഭുതങ്ങളെ ചെയ്വാൻ കഴി
യുമെന്നും പറഞ്ഞ രാജാക്കന്മാരെയും തന്റെ പാദത്തിന്ന മു
ത്തുന്നതിന്ന കല്പിച്ച ദേവന്മാരിലും രാജാക്കന്മാരിലും തന്നെ
മേലായി ഉയൎത്തി സകലരും കീഴടങ്ങെണമെന്ന പറയു
ന്നു.

ജനങ്ങളും അവനെ ക്രിസ്തുവിനെ പോലെ തെറ്റാത്ത
പാപ്പാ എന്നും അവന്റെ വാക്ക ദൈവ വാക്കിന്ന ശരിയാ
യ വാക്കെന്നും അവന്റെ കല്പനയ്ക്ക എതിൎത്ത നില്ക്കുന്നത
ദൈവത്തിന്റെ കല്പനെക്ക എതിൎത്ത നില്ക്കുന്നതാകുന്നു എ
ന്നും പാപ്പാ സകല മനുഷ്യരുടെ വചനങ്ങളെയും തടുക്കാ
മെന്നും അവന്റെ വചനങ്ങളെയൊ യാതൊരു മനുഷ്യനും
തടുത്തു കൂടാ എന്നും അവൻ കല്പിച്ച എല്ലാ കല്പനകളെയും
വേദത്തെ പോലെ തിരുസഭ അംഗീകരിക്കെണമെന്നും അ
വന്ന വേദത്തിൽനിന്ന കുറെക്കുന്നതിനും കൂട്ടുന്നതിന്നും
കഴിയുമെന്നും അവൻ ജീവനുള്ളവരെ മാത്രമല്ല മരിച്ചവരെ
യും ബസ്പുൎക്കാന സ്ഥലത്തിൽനിന്ന വിടുവിക്കാമെന്നും അ
വൻ ഭൂലോകദേവനും സൎവ്വലോകപിതാവും കൎത്താവും ദൈ
വവും ആയിരിക്കുന്നു എന്നും അവൻ ലോകത്തെ മുഴുവനും
ഉണ്ടാക്കതക്കവനായിരിക്കുന്നു എന്നും അവന്നപാപത്തെ പു
ണ്യവും പുണ്യത്തെ പാപവുമാക്കി തീൎക്കുന്നതിന്ന മനസ്സായാ

E2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/37&oldid=179959" എന്ന താളിൽനിന്ന് ശേഖരിച്ചത്