ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൬)

ൽ അങ്ങിനെ തന്നെ ആകുമെന്നും പറയുന്നു. ദൃഷ്ടാന്തമായി.

റോമപുരിയിൽ പത്രോസിന്റെ പെരുനാളിൽ പാപ്പാ ത
ന്നെ അലങ്കരിച്ചുകൊണ്ട മൂന്ന കിരീടം ധരിച്ചവനായി ദേ
വാലയത്തിങ്കൽ ഉയൎന്ന പീഠത്തിന്മേൽ ഇരുന്ന തന്റെ
കാൽ ഊന്നിക്കൊണ്ട ഇരിക്കുമ്പോൾ ജനങ്ങൾ പാപ്പായെ
നോക്കി ലോകത്തിൽ പാപങ്ങളെ നീക്കുന്ന ദൈവ ആട്ടിൻ
കൂട്ടിയെ ഞങ്ങളോട കരുണയുണ്ടാകേണമെ എന്ന വിളിക്കു
ന്നു.

ഇപ്രകാരം പാപ്പാ മഹിമയെ തനിക്കാക്കുവാൻ നോക്കു
ന്നു ഉന്നതനായ ദൈവത്തോട തുല്യനായി ഇരിക്കെണമെ
ന്ന അവന്റെ വിചാരമെ ഉള്ളു.

ഇങ്ങിനെ പാപ്പാ മാൎഗ്ഗം അറുനൂറ്റേഴാം വൎഷത്തിലും മഹ
മ്മതമാൎഗ്ഗം അറുനൂറ്റിപത്താം വൎഷത്തിലുമായി ൟ രണ്ടു
മാൎഗ്ഗവും ഒരു കാലത്തെ തന്നെ തുടങ്ങി പാപ്പാമാരുടെ മഹിമ
അനേക കാലമായി ബലപ്പെട്ട ദൈവത്തിന്റെ ദേവ
ത്തെയും ക്രിസ്തു തന്റെ പ്രാണനെ ചിലവ ചെയ്ത. വീണ്ടെ
ടുത്ത ക്രിസ്ത്യാനിക്കാരുടെ സ്വാതന്ത്ര്യത്തെയും പിരട്ടി കൊ
ള്ളയിട്ട കോപം കൊണ്ടൂം ഡംഭം കൊണ്ടും നിറഞ്ഞ പര ശു
ദ്ധന്മാരെ മുട്ടി വീഴിച്ച രക്തം കൊണ്ട വെറുത്ത കിടക്കുന്നു.
അവർ പറയുന്നപ്രകാരമായി പാപ്പാമാൎക്ക പത്രൊസ ത
ന്റെ പീഠത്തെയും അധികാരത്തെയും കൈമാറി കൊടുത്തു
പൊയെന്നത ഉള്ളതായാൽ അപ്പൊൾ പത്രൊസ തന്റെ
അധികാരത്തെ അത്ഭുതം കൊണ്ട ഉള്ളതാക്കിയു പോലെ പാ
പ്പാമാരും അവരുടെ അധികാരത്തെ അത്ഭുതം കൊണ്ട സാ
ക്ഷീകരിക്കെണ്ടും ന്യായമായിരിക്കുന്നു.

അത്രയുമല്ല പാപ്പാ ലോക രാജ്യത്തിന്റെ വാഴ്ചയും തന്റെ
ത എന്ന പറയുന്നു. ക്രിസ്തുവൊ എന്റെ രാജ്യം ഇഹലോക
ത്തിന്റെതല്ല എന്ന പറയുന്നു. ക്രിസ്തുവും പത്രൊസ മുതലാ
യ അപ്പോസ്തൊലന്മാരും ലൊകരാജ്യത്തെ ഭരിച്ചതില്ലല്ലൊ.
പാപ്പാ ആചാൎയ്യസ്ഥാനത്താടു കൂടെ രാജ്യാധികരത്തെയും
അന്വേഷിക്കുന്നത അജ്ഞാനത്തിൽ ഇരുന്ന ആചാൎയ്യന്മാരു
ടെ അടുക്കൽ നിന്ന മാത്രം തോന്നിയത.

അവൻ അനേകം പ്രധാനികളും വേലക്കാരും തന്നെ ചു
റ്റുന്നതിന്നായി പെരുത്ത മഹത്വത്തോടെ രാജാവിനെ പോ
ലെ സിംഹാസനത്തിന്മേലിരുന്ന സേനകളെ ചേൎത്ത യുദ്ധം
ചെയ്യുന്നതുമല്ലാതെ ഇങ്ങിനെയുള്ള ലോക വേലകളിൽ മു
ങ്ങികിടക്കുന്നതകൊണ്ട അവൻ പ്രസംഗം ചെയ്യുന്നതുമില്ല
ജ്ഞാനസ്നാനം കഴിക്കുന്നതുമില്ല കൎത്താവിന്റെ അത്താഴം

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/38&oldid=179960" എന്ന താളിൽനിന്ന് ശേഖരിച്ചത്