ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൭)

കൊടുക്കുന്നതുമില്ല മറ്റും ദൈവമുറകളും ചെയ്യുന്നതുമില്ല
ചെയ്വാൻ കഴിയുന്നതുമല്ല. അത്രയുമല്ല അജ്ഞാനികളുടെ വ
ലിയ ഗുരുക്കന്മാർ തമ്പുരാക്കന്മാർ ആഡംബരത്തോടെ വെ
ളിയിൽ പ്രവേശം ചെയ്യുന്നതപോലെ തന്നെ പാപ്പാമാരും
ബഹു ആഡംബരത്തോടെ വെളിയിൽ സഞ്ചാരം ചെയ്യുന്നു.

ആകയാൽ പാപ്പാ ക്രിസ്തുപിന്ന പ്രതിയായിരിക്കാതെ
അവന്ന എതിരായ അന്തിക്രിസ്തുവായിമാത്രം ഇരിക്കുന്നു എ
ന്ന അറിഞ്ഞുകൊള്ളണം.

ൟ പാപ്പായുടെ വരവിനെ കുറിച്ച സുവിശേഷത്തിൽ
മുമ്പിൽ അറിയിച്ചിരിക്കുന്നു നാശത്തിന്റെ പുത്രനായ പാ
പത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും ചെയ്യുന്നില്ല എങ്കി
ൽ ആ ദിവസം വര കയില്ല അവൻ എതിൎത്ത നില്ക്കുന്നവ
നും ദേവൻ എന്ന വിളിക്കപ്പെടുന്ന എല്ലാറ്റിനും മേലായി
തന്നെതാൻ ഉയിൎത്തുന്നവനുമാകുന്നു എന്നതകൊണ്ട അവ
ൻ ദൈവത്തിന്റെ ആലയത്തിൽ ദൈവം എന്നപോലെ
തന്നെ ഇരുന്ന തന്നെതാൻ ദൈവമാകുന്നു എന്ന കാണിക്കു
ന്നു അപ്പോൾ ആ അക്രമക്കാരൻ വെളിയിലാവും അവ
നെ കൎത്താവ തന്റെ വായുടെ ആത്മാവിനാൽ ഒടുക്കിക്കളയും
തന്റെ വരവിന്റെ പ്രകാശത്താൽ നശിപ്പിക്കയും ചെയ്യും
൨ തെസ്സലൊ ൨.൩.൪,൮.

൧൬ാം അദ്ധ്യായം.

ബ്രാഹ്മണഗുരുക്കന്മാരും റോമപട്ടക്കാരും വേദത്തെ മറിച്ച വെക്കുന്നതിനുള്ള ചേൎച്ച

ഇന്ദുക്കാൎക്ക മൊക്ഷവഴികാട്ടുന്ന ബ്രാഹ്മണ ഗുരുക്കന്മാർ
തങ്ങളുടെ ഋക്ക, യജൂൎസ, സാമം, അഥൎവം എന്ന നാലു
വേദത്തെ സംസ്കൃതഭാഷയിലാക്കി അതിനെ ൟ ദേശത്തെ
നടക്കുന്ന വെറെ ഒരു ഭാഷയിലും തിരിക്കാതെയും വ്യാഖ്യാ
നം ചെയ്യാതെയും ഇരുന്ന അതിനെ എഴുതിക്കൂടാ എന്ന പറ
ഞ്ഞ തങ്ങളുടെ വംശക്കാൎക്ക മാത്രം എഴുത്ത മൂലമായി വായ്പാഠ
മായി ഓതി ബ്രാഹ്മണല്ലാതെ മറ്റു ജാതികൾക്ക തങ്ങളുടെ
വേദത്തെ കാണിക്കാതെ മറച്ച ഒളിച്ച വെച്ച വേദം അല്ലാ
തെ പതിനെട്ട പുരാണങ്ങളെയും ഭാരതം മുതലായ യുദ്ധക
ഥകളെയും ചില നീതിസാരങ്ങളെയും വേദമായി പഠിപ്പാ
ൻ കല്പിച്ച ശൂദ്രന്റെ ചെവിയിൽ വേദം കേൾപ്പിച്ചു കൂടാ
എന്നും നിൎബന്ധം ചെയ്ത. അപ്രകാരം ശൂദ്രന്ന ആരെങ്കിലും
ഒരു ബ്രാഹ്മണൻ വേദം ചൊല്ലി കൊടുത്തു എങ്കിൽ അവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/39&oldid=179961" എന്ന താളിൽനിന്ന് ശേഖരിച്ചത്