ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൨)

രണ്ടൂ മാൎഗ്ഗങ്ങളുടെയും സംബന്ധം.

റോമ മാൎഗ്ഗം തന്നെ സത്യമെന്നും റോമക്കാർ ചൊല്ലി വരു
ന്നു. എന്നാൽ ഒരുവൃക്ഷത്തെ അതിന്റെ ഫലങ്ങളെക്കൊണ്ട
അറിയുന്നതുപോലെ ഓരൊരൊ മാൎഗ്ഗത്തെ അതാതിന്നടുത്ത
ക്രിയകളെക്കൊണ്ട തിരിച്ച അറിയെണം. റോമമാൎഗ്ഗം ത
ന്നെ സത്യവേദമാൎഗ്ഗമെന്ന പറഞ്ഞിട്ട ദൈവം ചെയ്യരുതെ
ന്ന വിലക്കിയതിനെ ചെയ്കയും അവൻ ചെയ്വാൻ കല്പി
ച്ചിരിക്കുന്നതിനെ തള്ളിക്കളയുകയും ചെയ്യുന്നു.

റോമമാൎഗ്ഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ എല്ലാവരും
കന്യകമറിയയെ സേവിക്കയും ദൈവദൂതന്മാരെ വണങ്ങുക
യും മരിച്ചപോയ പുണ്യവാന്മാരെ വിചാരിച്ച അവരുടെ രൂ
പങ്ങളെ കുമ്പിടുകയും സത്യ കൎമ്മത്തിന്നുള്ള അപ്പം ദൈവം
എന്ന വെച്ച അതിനെ വന്ദിക്കയും ചെയ്യുന്നതും പ്രയോജ
നമില്ലാത്ത മറ്റനേകം വിഗ്രഹാരാധനയെയും പ്രമാണിക്കു
ന്നതും അജ്ഞാനമാൎഗ്ഗമായിരിക്കുന്നു. ആകയാൽ അജ്ഞാന
വും റോമമാൎഗ്ഗവും അവ രണ്ടും ഇരട്ടപെറ്റവരെന്നപോ
ലെ ഒന്നായിരിക്കുന്നു എന്നു പലപല ദൃഷ്ടാന്തങ്ങളെക്കൊ
ണ്ടും തെളിയിക്കാം.

൧ അദ്ധ്യായം.

അജ്ഞാനികളുടെ വിഗ്രഹാരാധനെക്കും റോമക്കാരുടെ സ്വരൂപാരാധനെക്കും ഉ
ള്ള സംബന്ധം.

അജ്ഞാനികൾ പൊന്ന, വെള്ളി, ചെമ്പ മുതലായ പഞ്ച
ലോഹങ്ങളെക്കൊണ്ടും, കല്ല, മരം, മണ്ണ, മുതലായവയെക്കൊ
ണ്ടും ആണിന്റെയും പെണ്ണിന്റെയും സ്വരൂപമുണ്ടാക്കി
അവയെ ഓരൊ അമ്പലങ്ങളിൽ വെച്ച ഭഗവാൻ എന്നും ഭ
ഗവതി എന്നും ത്രിമൂൎത്തികൾ എന്നും മറ്റും തങ്ങളുടെ മന
സ്സിൽ തോന്നുന്ന ഓരൊരൊ ദൈവമെന്നും ഭാവിച്ച ജീവ
നും ബുദ്ധിയുമുള്ള തങ്ങൾ ജീവനും ബുദ്ധിയില്ലാത്തവയെ
തിരഞ്ഞെടുത്തകൊണ്ട സത്യ ദൈവത്തിന്ന ചെയ്യെണ്ടുന്ന
ആരാധനയെ അവെക്ക ചെയ്ത അവയുടെ മുമ്പാകെ തേവാ
രം മന്ത്രം ഓതി തങ്ങളുടെ കുറവുകൾ ഒക്കെയും അവയോട
പറഞ്ഞു പോരുന്നു.

പിന്നെയും തങ്ങളുടെ വിഗ്രഹങ്ങൾക്ക അനേകം ഉത്സവ
ങ്ങളെ നടത്തിച്ച അവയെ ആനപ്പുറത്തും മറ്റും വാഹനങ്ങ
ളിൽ കരേറ്റ, ബഹു ആഡംബരത്തൊടും ആട്ടം പാട്ട കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/4&oldid=179922" എന്ന താളിൽനിന്ന് ശേഖരിച്ചത്