ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൮)

അധോഗതിയായി നരകത്തെ പ്രാപിക്കുമെന്നും നിശ്ചയി
ച്ചിരിക്കുന്നു.

എന്നാലും രാജാക്കന്മാർ മാത്രം വേദം ഓതാമെന്ന രാജാ
ക്കന്മാരെ ബ്രാഹ്മണരായിട്ട പുനൎജ്ജന്മം വരുത്തി അവരെ
മാംസം ഭക്ഷിക്കാതെ ഇരുത്തി വളരെ ദ്രവ്യം വാങ്ങിക്കൊണ്ട
ചില വേദമന്ത്രങ്ങളെ ഓതിപ്പിക്കുന്നു.

എങ്ങിനെ എന്നാൽ പൊന്നുകൊണ്ട ഒരു വലിയ പശു
വിനെ ഉണ്ടാക്കി രാജാവിനെ സൎവ്വാംഗം ക്ഷൌരം ചെയ്യി
ച്ച പിറന്ന സ്വരൂപമായി അതിന്റെ വായിൽ കൂടി അക
ത്തപ്രവേശിപ്പിച്ച ചാണകം കലക്കി വെച്ചിരിക്കുന്ന അ
തിന്റെ വയറ്റിൽ യാമം നേരം ഇരുത്തി അനേകം ചടങ്ങു
കളെ ചെയ്ത ശേഷം അതിന്റെ ഗൎഭത്തിൻ വഴിയായി പുറ
ത്ത വരുവിക്കുന്നു. അപ്പോൾ മഹാ രാജാവ ബ്രാഹ്മണനാ
യി പുനൎജ്ജന്മമായെന്നും എല്ലാ ബ്രാഹ്മണ ശാസ്ത്രികളും പ
റഞ്ഞ ആ പൊൻ പശുവിനെ ബ്രാഹ്മണരെല്ലാവരും കൂടി
പങ്കിട്ടെടുത്ത ഇനിയും വളരെ ദ്രവ്യദാനം ചെയ്യണമെന്ന
പറഞ്ഞ വാങ്ങിക്കൊണ്ട മുമ്പിൽ രാജാവിന്ന ഗായത്രിമന്ത്രം
ഉപദേശിച്ച ചൊല്ലിക്കുന്നു എന്ന പറത്തെ ഒരു അക്ഷരത്തി
ന്ന ആയിരം രൂപായായി ൩൪ അക്ഷരത്തിന്ന ൩൪൯ രൂ
പാ വാങ്ങിക്കൊണ്ട ആ മന്ത്രത്തെ ചൊല്ലി കൊടുക്കുന്നു.

ബ്രാഹ്മണർ വേദത്തെ ജനങ്ങൾക്ക കൊടുക്കാതെ മറ
ച്ച വെച്ച തന്ത്ര പ്രയോഗത്തെ ചെയ്യുന്നത പോലെ.

റോമക്കാരും വേദത്തെ ലത്തീൻ ഭാഷയിലാക്കി വേദം ല
ത്തീനിൽ മാത്രം ഇരിക്കെണം എന്ന തീൎച്ച വരുത്തി. അതി
നെ അറിഞ്ഞിട്ടുള്ള ഭാഷകളിൽ തിരിക്കാത്തവണ്ണം കല്പിച്ച
അപ്രകാരം ഭാഷതിരിക്കുന്നവൎക്ക ശാപവും ശിക്ഷയും നി
ശ്ചയിച്ച ലത്തിൻ അല്ലാതെ വേറെ തിരിപ്പുകളെ നോക്കു
ന്നവരെ പതീതരെന്ന നിശ്ചയിച്ച അങ്ങിനെയുള്ള തിരിപ്പു
കളെ അഗ്നികൊണ്ട കത്തിച്ച നാട്ടിൽ ഒരുത്തനും അറിയാ
ത്ത അന്യഭാഷയായ ലത്തീനിൽ വേദം ഓതുന്നു.

പിന്നെ ലത്തീൻ വേദപുസ്തകം മാത്രം സാരം എന്ന അ
വർ പറയുന്നു. ലത്തീൻ ഭാഷയിലുള്ള വേദം മലയാളം മു
തലായ വേദതിരിപ്പുകൾ എന്നപോലെ മൂലഭാഷയായ എ
ബ്രായ ഗ്രേക്ക ഭാഷകളിൽനിന്ന തിരിക്കപ്പെട്ടിരിക്കുന്ന സമ
യത്ത ലത്തീൻതിരപ്പ മാത്രം തപ്പായി പോയില്ലെന്നും മറ്റ
തിരിപ്പുകളെക്കാൾ ഉയൎന്നതായിരിക്കുന്നു എന്നും പറവാൻ
കഴിയുമൊ കഴികയില്ലല്ലൊ. ലത്തീൻ മൂലവും അല്ലല്ലൊ.

പിന്നെയും പാപ്പമാർ ദൈവ വചനം ജനങ്ങൾക്ക കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/40&oldid=179962" എന്ന താളിൽനിന്ന് ശേഖരിച്ചത്