ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൯.)

ടുത്താൽ അവർ തങ്ങളുടെ ഉപായങ്ങളെ വിശ്വസിക്കയി
ല്ലെന്ന വിചാരിച്ച അവരെ അന്ധകാരത്തിൽ വഴിനടത്തു
ന്നതിന്ന വേദത്തെ അവൎക്ക കാട്ടാതെ മറച്ച അതിൽ ചി
ല വചനങ്ങളോട പാരമ്പൎയ്യ ന്യായത്തിന്നടുത്ത ചില കാ
ൎയ്യങ്ങളെ കാലത്തിന്ന കാലം കൂട്ടി പാരമ്പൎയ്യന്യായത്തെ ദൈ
വ ചിത്തത്തെ പോലെ ഓൎത്തുകൊള്ളണമെന്ന കല്പിച്ച ക്രി
സ്തു ലോകത്തിങ്കൽ ഒക്കെയും സുവിശേഷം പ്രസംഗിപ്പിൻ
എന്ന പറഞ്ഞ സുവിശേഷത്തെ ജനങ്ങൾക്ക കൊടുക്കാ
തെ അറിവിന്റെ താക്കോലിനെ ഒളിപ്പിച്ച സ്വൎഗ്ഗറ്റരാജ്യത്തെ
അവരിൽനിന്ന പൂട്ടിക്കളയുന്നു. അവൎക്ക മനസ്സുണ്ടെങ്കിൽ
വേദത്തിൽ ചില ചരിത്രങ്ങളെ മാത്രം പറഞ്ഞകൊടുത്ത ത
ങ്ങളുടെ ലാഭത്തിന്നായിട്ട ചില വചനങ്ങളെ വായിക്കുന്ന
തിന്ന കല്പിച്ച ജനങ്ങളെ ദൈവ വചനത്തിൽനിന്ന മാത്രം
മാറ്റി ഇഗ്നാസിയുടെ കഥ ജ്ഞാന പ്രകാശിയാരുടെ പുതു
മ സവെരിയുടെ പുതുമ അന്തോനിയുടെ പുതുമ വെള്ളിയാ
ഴ്ചപുതുമ ബസ്പുൎക്കാന സ്ഥലത്തെ കുറിച്ചുള്ള പുതുമ ശനി
യാഴ്ച പ്പുതുമ മുതലായ കള്ളക്കഥകളായ മനുഷ്യരുടെ വെ
റും വചനത്തെ മാത്രം ജനങ്ങളെ വിശ്വസിപ്പിച്ച അവ
യെ ബഹു ഭയഭക്തികളോടെ വായിപ്പാനും മനഃപാഠമാ
ക്കുവാനും കല്പിക്കുന്നു. ഇവർ കൎത്താപവിന്റെ വചനത്തി
ന്ന കൂട്ടുകയും കുറെക്കുകയും ചെയ്യുന്നതിന്ന തുനിയുന്നത എ
ത്ര ഭയങ്കരമായിരിക്കുന്നു.

ഇതിനെ കുറിച്ച അറിയിപ്പ പുസ്തകത്തിൽ യാതൊരുത്ത
നും, ൟ ദീൎഘദൎശനത്തിന്റെ പുസ്തകത്തിലുള്ള വചനങ്ങ
ളിൽനിന്ന എടുത്ത കളഞ്ഞാൽ ദൈവം ജീവന്റെ പുസ്തക
ത്തിൽനിന്നും വിശുദ്ധപട്ടണത്തിൽനിന്നും ൟ പുസ്തകത്തി
എഴുതപ്പേട്ട കാൎയ്യങ്ങളിൽനിന്നും അവന്റെ ഓഹരിയെ
എടുത്തകളകയും ചെയ്യുമെന്ന എഴുതിയിരിക്കുന്നു.

അത്രയുമല്ല ഒരുത്തൻ ഞാൻ രാജാവിന്റെ ഒരു കല്പന
കൊണ്ടുവന്നു എന്ന പറഞ്ഞാൽ അവൻ അതിനെ കാണി
ക്കെണമല്ലൊ അങ്ങിനെ പരമരാജാവിന്റെ കല്പനയെ കൊ
ണ്ടുവന്നിരിക്കുന്നു എന്ന പറയുന്ന റോമപട്ടക്കാർ വചന
ത്തെ കാണിക്കാതെ ഇരുന്നാൽ അവർ ചതിയന്മാരെന്ന കാ
ണപ്പെടും അല്ലോ.

പിന്നെയും റോമപട്ടക്കാർ വേദത്തെ കൊടുക്കാത്തതിന്ന
മുഖാന്തരമായി ജനങ്ങൾ വേദത്തെ വായിക്കുന്നത കൊണ്ട
അവരുടെ ബുദ്ധിക്ക കൂൎമ്മതയും അവരുടെ ആത്മാവിന്ന ഇ
ടൎച്ചയുമായിരിക്കുന്നതല്ലാതെ ഫലം ഉണ്ടാകയില്ല എന്നുംചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/41&oldid=179963" എന്ന താളിൽനിന്ന് ശേഖരിച്ചത്