ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൦)

റിയവരുടെ കയ്യിൽ കത്തി കൊടുത്താൽ അവർ തങ്ങളെ ത
ന്നെ മുറിക്കുമെന്നും പറയുന്നു അജ്ഞാനഗുരുക്കന്മാരെപ്പോ
ലെ അധികം പണം കൊടുക്കുന്ന സമ്പന്നന്മാർ മാത്രമെ
വേദം വായിക്കാവു എന്ന കല്പിച്ചിരിക്കുന്നു.

വേദ എഴുത്തുകളെ ശോധന ചെയ്വിൻ അവയിൽ നിങ്ങ
ൾക്ക നിത്യജീവനുണ്ടെന്ന ക്രിസ്തു പറയുന്നു.

പരിശുദ്ധ ദാവീദ നിന്റെ വചനം എന്റെ കാലുകൾക്ക
ദീപവും എന്റെ വഴികൾക്ക വേളിച്ചവുമായിരിക്കുന്നു എന്നും
കൎത്താവിന്റെ വെദത്തിൽ രാവും പകലും ധ്യാനത്തോടെ ഇ
രിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്നും പറയുന്നു. സങ്കീ.
൧൧൯. ൧.൫.

പരിശുദ്ധ പൌലൂസ ൟ ലേഖനത്തെ പരിശുദ്ധ സ
ഹോദരന്മാരെല്ലാവരും വായിച്ച അറിയേണ്ടുന്നതിന്ന ക
ൎത്താവിന്റെ മേൽ ആണയിട്ട നിങ്ങളോട യാചിക്കുന്നു
എന്നും ഞങ്ങളാകട്ടെ സ്വൎഗ്ഗത്തിൽനിന്ന ഒരു ദൈവദൂതനാ
കട്ടെ ഞങ്ങൾ നിങ്ങൾക്ക പ്രസംഗിച്ചിട്ടുള്ളതിനെ അല്ലാ
തെ മറെറാരു സുവിശേഷത്തെ നിങ്ങൾക്ക പ്രസംഗിച്ചാ
ൽ അവൻ ശാപമുള്ളവനാകട്ടെ എന്ന കല്പിക്കുന്നു. ഗലാത്തി.
൧.൮.

അത്രയുമല്ല റോമപട്ടക്കാരുടെ വേദം പത്തകല്പനെക്കും
കൎത്താവിന്റെ പ്രാൎത്ഥനെക്കും പാപം ഏറ്റ പറയുന്ന നമ
സ്കാരത്തിന്നും ജ്ഞാനസ്നാനകല്പനെക്കും സക്രമെന്തകല്പ
നെക്കും വിരോധമായിരിക്കുന്നു. അതാവിത.

൧. പത്തുകല്പനയിൽ വിഗ്രഹാരാധനയെ വിലക്കുന്ന ക
ല്പനയെ ഒളിച്ച വെച്ചവിഗ്രഹാരാധനക്കാരാകക്കൊണ്ടും സ്വ
സ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക എന്ന കല്പനെക്ക വി
രോധമായി പുണ്യവാന്മാൎക്ക തിരുനാൾ ആചരിക്കുന്നത
കൊണ്ട ഇവരുടെ വേദം പത്ത കല്പനെക്ക വിരൊധമായ
താകുന്നു.

൨.കൎത്താവിന്റെ പ്രാൎത്ഥനയിൽ ദൈവത്തെ നോക്കി
അപേക്ഷിപ്പാൻ കല്പിച്ചിരിക്കുമ്പോൾ മരിച്ചുപൊയവരെ
നോക്കി പ്രാൎത്ഥിക്കുന്നതകൊണ്ട ഇവരുടെ വേദം കൎത്താവി ന്റെ പ്രാൎത്ഥനയോട ഒത്തതല്ല.

മ്പ. പാപം ഏറ്റ പറയുന്ന പ്രാൎത്ഥനയിൽ എല്ലാ വസ്തുക്ക
ളെയും അറിഞ്ഞിരിക്കുന്ന സത്യ ദൈവത്തിന്റെ മുമ്പാകെ
പാപത്തെ അറിയിക്കുമ്പോൾ ഇവർ മനുഷ്യൎക്ക പാപങ്ങളെ
അറിയിക്കുന്നത കൊണ്ട ഇവരുടെ വേദം വേറെ ആയി
പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/42&oldid=179964" എന്ന താളിൽനിന്ന് ശേഖരിച്ചത്