ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൧)
൪ ജ്ഞാനസ്നാന കല്പനയിൽ സുവിശേഷത്തെ ലോക
ത്തിൽ മുഴുവനും പ്രസംഗിപ്പാനും വിശ്വാസം ഉള്ളവന വെ
ള്ളം കൊണ്ട ജ്ഞാനസ്നാനം കഴിപ്പാന്നും കല്പിച്ചിരിക്കെ ഇവ
ർ സുവിശേഷത്തെ പ്രസംഗിക്കാതെ ജ്ഞാനസ്നാനത്തിൽ
ഉപ്പിനെയും ഉമിഴനീരിനെയും എണ്ണയേയും കൊടുക്കയാൽ
ഇവരുടെ വേദം ജ്ഞാനസ്നാന കല്പനെക്കൊത്തതല്ല.

൫.പരിശുദ്ധ അത്താഴകല്പനയിൽ എല്ലാവൎക്കുമായി ചി
ന്നപ്പെട്ട എല്ലാവരും കുടിപ്പാൻ കല്പിക്കപ്പെട്ട പുതിയ ഉടമ്പ
ടിയായ പാപമോചനത്തിന്റെ രക്തത്തെ ഇവർ മനുഷ്യൎക്ക
വിലക്കിയത കൊണ്ട ഇവരുടെ വേദം പരിശുദ്ധ അത്താഴ
നിയമത്തോടൊത്തതല്ല.

ഇപ്രകാരം റോമപ്പട്ടക്കാർ വേദം ഇല്ലാതെ കുരുടരെപോ
ലേ നടന്നാൽ കുരുടന്മാൎക്ക വഴികാണിക്കുന്നതെങ്ങിനെ എ
ന്ന വിചാരിക്കേണ്ടതാകുന്നു.

൧൭ അദ്ധ്യായം.

അജ്ഞാനികൾ ക്രിസ്ത്യാനിക്കാരെ നിന്ദിക്കുന്നതിന്നും റോമക്കാർ ക്രിസ്ത്യാനിക്കാരെ ദു
ഷിക്കുന്നതിനും ഉള്ള സംബന്ധം.

അജ്ഞാനികളുടെ ശിവമതവും വിഷ്ണുമതവും അനേക
യുഗങ്ങൾ ആയിരിക്കുന്നു. ക്രിസ്ത്യാനിമാൎഗ്ഗമൊ ഇരുനൂറമു
ന്നൂറ സംവത്സരമായി തുടങ്ങിയിരിക്കുന്നു. ൟ പുതിയ മാ ൎഗ്ഗം ൟഴുവർ മതത്തെപോലെ ഇരിക്കുന്നു.ൟമാൎഗ്ഗത്തിൽ
ൟഴുവർ പുലയർ പറയർ എന്നിവർ ഒഴികെ ഏതൊരശ്രെഷ്ഠ
വംശക്കാർ വന്ന കൂടുന്നു. എന്തൊ ആഴ്ചയിൽ ഒരു പ്രാവശ്യം
അവർ ഒരു പള്ളിയിൽ വന്ന കൂടി ആകാശം ഇടഞ്ഞ വീഴു
ന്നത പോലെ പാട്ട പാടി വിളിക്കുന്നു. ഒരു ഉപദേശ വെ
ള്ളക്കാരനെ പോലെ ഇരുന്ന പുസ്തകത്തെ വിരിച്ച എന്തൊ
ചിലത ബോധിപ്പിക്കുന്നു. ജനങ്ങൾ മുട്ടുകുത്തി വരുന്നു വേ
റെ ഒന്നുമില്ല. അവരുടെ പള്ളികളിൽ ഉരുക്കൾ ഇല്ലകൊട്ടമുഴക്ക
മില്ല കൊടി ഇല്ല വെടി ഇല്ല നേരം പോക്കായ കാഴ്ചകൾ ഇ
ല്ല നാടകരും പാഠകരും ഇല്ല ദേവദാസികളുടെ നാട്യമില്ല പൂ
ജ അഭിഷേകം എന്നിവ ഇല്ല പഞ്ചാക്ഷരമില്ല. തേവാരമി
ല്ല തേർ തുടങ്ങിയ വാഹനങ്ങളില്ല. ഭാരതം രാമായണം ഭാഗ
വതം ഇവഒന്നുമില്ല. അറുപത്തനാല തിരുവിളയാട്ടങ്ങളല്ല അ
അറുപത്ത മൂന്ന പേരുടെ കഥ ഇല്ല. മുപ്പത്ത മുക്കോടി ദേവതകളു
ടെ കഥയില്ല. അന്യായ വേദം ഇത. തുലുക്കരുടെ വേദമെങ്കി
ലും കുറെ കൊള്ളാം. യാതൊര കൺകാഴ്ചയും അവിടെ ഇല്ല.

F

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/43&oldid=179965" എന്ന താളിൽനിന്ന് ശേഖരിച്ചത്