ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൩)

൫, സന്യാസവും ഇല്ല കന്യകാവസ്ഥയും ഇല്ല.
൬, പാപത്തെ ചെയ്യുന്നതിന്ന ഭയവും ഇല്ല പുണ്യം
ചെയ്യുന്നതിന്ന ഒരു ഉത്സാഹവും ഇല്ല.

൭ ഇഹലോകത്തിലെ നീതിമാന്മാൎക്കും പരലേകത്തിലെ
പരിശുദ്ധന്മാൎക്കും ഒരു അന്യോന്യമില്ല.
൮ ഇവരുടെ ഇടയിൽ ഒരു പുണ്യവാൻ ഇല്ല അവരാ
ൽ ഒരു പുതുകാൎയ്യവും നടന്നതുമില്ല

൯ ഒരു കാൎയ്യത്തെയും നിശ്ചയിപ്പാൻ ശക്തിയുമില്ല യാ
തൊരു തീൎച്ചക്കും കീഴ്പെടുന്നതുമല്ല.

൧൦ അതിൽ ഒരു ചട്ടവുമില്ല ആചാരവും ഇല്ല,

൧൧ അതിൽ സാമ്പ്രാണി ധൂപവുമില്ല ഒരു തീൎത്ഥത്തളി
യുമില്ല.

൧൨ ഒരു എണ്ണ വിളക്കുമില്ല ഒരു മെഴുക തിരിയുമില്ല.

൧൩ ഒരു മുദ്രയുമില്ല ഒരു കൊടിയുമില്ല.

൧൪ അതിന്ന തലയുമില്ല കാലുമില്ല.

ഇത കൂടാതെ

ഓരോരുത്തർ വേദപുസ്തകത്തെ വായിച്ച അതിന്റെ അ
ൎത്ഥത്തെ മനസ്സിൻപ്രാകരം തിരിക്കുന്നത.

ഒരു പാപത്തെ ഭയപ്പെടാതെയും ഒരു പുണ്യത്തെയും അ
നുസരിക്കാതെയും കൎത്താവെ കൎത്താവെ ഞാൻ വിശ്വസിക്കു
ന്നു എന്ന ചൊല്ലി മോക്ഷം വരുമെന്ന വിശ്വസിക്കുന്നു.

ഞായറാഴ്ചയിൽ രണ്ട നാഴിക നേരം പാട്ട പാടുന്നു.

സ്വന്ത ബുദ്ധിയെ വിശ്വസിച്ച ഒരു തലവനെയും കീ
ഴ്പെടാതെ നടക്കുന്നു.

റോമക്കാർ ക്രിസ്ത്യാനിക്കാരെ പകച്ച നിന്ദിക്കുന്നതിനെ
കുറിച്ച നടന്ന ചരിത്രങ്ങളിൽ ഒന്നിനെ ദൃഷ്ടാന്തമായി കാ
ണിക്കുന്നു.

൮൦൯ാം വൎഷത്തിൽ പുതുശ്ശേരിയിൽ റോമക്കാരനായ ആ
നന്തരായിപ്പിള്ളയുടെ വീട്ടിൽ ഒരു വേദഉപദേശി വഴിയാ
ത്രയിൽ നാലഞ്ചു നാൾ താമസിച്ചിരിക്കുമ്പോൾ രണ്ടുപെർ
തങ്ങളിൽ വേദ തൎക്കം ചെയ്തു.

അപ്പോൾ ആനന്തരായിപ്പിള്ള പറഞ്ഞു, ഞാൻ നടന്ന
ഒരു ചരിത്രം പറയുന്നു, കേൾക്കുന്നുവോ; അവൻ പറക എ
ന്ന പറഞ്ഞു. ഒരു വലിയ പട്ടണത്തിൽ ആ ദിക്കകാർ എ
ല്ലാവരും വെള്ളം കോരുന്ന ഒരു തടാകം ഉണ്ടായിരുന്നു ആ
വഴിയായി ഒരു ലൂത്തർ മാൎഗ്ഗക്കാരൻ അല്ലെങ്കിൽ ഒരു പതി
തൻ കുതിരപ്പുറത്ത കേറി പോയി പൈതങ്ങൾ പന്തടിച്ച

F2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/45&oldid=179967" എന്ന താളിൽനിന്ന് ശേഖരിച്ചത്