ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൪)

കൊണ്ടിരുന്നപ്പോൾ ആ പതിതൻ കേറി ഇരുന്ന കുതിരയു
ടെ കാലിന്മേൽ ആ പന്ത കൊണ്ട തെറിച്ച കുളത്തിൽ വീണ
പോയി അപ്പോൾ ആ ദിക്കുകാർ എല്ലാവരും പതിതൻ കേ
റിയിരുന്ന കുതിരയുടെ കാലിൽ കൊണ്ട തെറിച്ച പന്ത കുള
ത്തിൽ വീണു എന്നറിഞ്ഞ ആ വെള്ളം എത്രയും പ്രയോജ
നമുള്ളതായിരുന്നാലും ആരും അതിൽനിന്ന വെള്ളം എടു
ക്കാതെ ആ കുളത്തെ വെണ്ടാ എന്ന നിശ്ചയിച്ചു കണ്ടുവൊ
എന്ന പറഞ്ഞു.

അതിന്ന വേദ ഉപദേശി പ്രത്യുത്തരമായിട്ട, കൊള്ളാം പ
തിതൻ കേറ യിരുന്ന കുതിരയിന്മേൽ പൈതങ്ങളുടെ പന്ത
കൊണ്ട കുളത്തിൽ വീണതിനാൽ ആ കുളം തള്ളിക്കളഞ്ഞു
വല്ലൊ പത തൻ കേറിയിരുന്ന കുതിര നടന്നപോയ ആ
പട്ടണത്തിൽ അവർ പാൎത്തൊ അല്ലെങ്കിൽ ആ പട്ടണ
ത്തെ അവർ വിട്ടുപോയൊ എന്ന ചോദിച്ചു. അതിന്ന അ
വർ ഉത്തരം പറയാതെ മൌനമായിരുന്നു.

൧൮ അദ്ധ്യായം.

അജ്ഞാനികൾ വിശ്വാസികളെ ഉപദ്രവിക്കുന്നതിന്നും റോമക്കാർ വിശ്വാസികളെ
ഉപദ്രവിക്കുന്നതിന്നും ഉള്ള സംബന്ധം.

അജ്ഞാനികളായ നേരൊ, ദൊമിശിയൻ, ത്രായാൻ മുത
ലായ രാജാക്കന്മാരും ജനങ്ങളും വിശാസികളെ തങ്ങളുടെ
വിഗ്രഹങ്ങളെ വണങ്ങുന്നതിന്നും തങ്ങളുടെ വിഗ്രഹങ്ങൾ
മേൽ ആണയിടുന്നതിന്നും ബലബന്ധപ്പെടുത്തി ഉപദ്രവി
ച്ച വിധമായത.

ചിലൎക്ക വിലങ്ങിട്ടു, ചിലരെ കഴുവെറ്റി, ചിലരെ കുരി
ശിന്മേൽ തറച്ചു, ചിലരെ വെട്ടി, ചിലരെ കീയ്ല പൂശിയ വ
സ്ത്രം ഉടുപ്പിച്ച ദീപട്ടിപോലെ കൊളുത്തിക്കളഞ്ഞു, ചിലരെ
ദുഷ്ട മൃഗങ്ങളുടെ തോൽ കൊണ്ട പുതപ്പിച്ച നായ്കളെക്കൊ
ണ്ട കടിപ്പിച്ചു, ചിലരെ പൊങ്ങുന്ന എണ്ണകൊപ്പരയിലിട്ടു,
ചിലരെ അഗ്നികൊണ്ട ദഹിപ്പിച്ചു, ചിലരെ പൊങ്ങുന്ന
ചുണ്ണാമ്പിലിട്ടു, ചിലരെ നാടുകളിൽ കുടിയിരുത്താതെ പൎവ്വ
തങ്ങളിലേക്കും കുഴികളിലേക്കും പറഞ്ഞയച്ചു, ഇപ്രകാരം
വിശ്വാസികൾ നശിക്കപ്പെട്ടതകൊണ്ട സത്യ വേദം നശി
ച്ചു പോകാതെ അവരുടെ രക്തം വീത്ത പോലെ വീണ വേ
ഗം ഭൂമി മുഴുവന്നും നിറഞ്ഞു ഇക്കാലത്ത ഇന്ദുക്കാർ തങ്ങൾ
ക്ക അധികാരം ചെല്ലുന്ന ഇടത്ത ക്രിസ്ത്യാനിക്കാരെ ഉപദ്ര
വിക്കുന്നു.

അപ്രകാരം റോമക്കാരും ക്രിസ്ത്യാനിക്കാരെ കഠിനമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/46&oldid=179968" എന്ന താളിൽനിന്ന് ശേഖരിച്ചത്