ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൬)

കളെ പിടിച്ചു കൊണ്ടുവന്ന ഒരു വിസ്കാരത്തിലുള്ള മണ്ഡപ
ത്തിന്റെ മദ്ധ്യത്തിങ്കൽ വെച്ച മുമ്പിൽ അവരുടെ പെറ്റമ്മ
മാരെ നിൎത്തി തംബൂരു വാദ്യം വായിക്കുമ്പോൾ തങ്ങളുടെ
സേനകളെ അയച്ച അവരെ കൊല്ലിച്ചു. ഇത് ഉള്ളത തന്നെ
രക്ത സാക്ഷികളിൻ ചരിത്ര പുസ്തകത്തിൽ നൊൎക്ക.

൯൫൬൭ധവാമാണ്ട ഫ്രാൻസിൽ റോമക്കാരത്തിയായ ഫ്രാ
ൻസരാജസ്ത്രീ തന്റെ മകളെ കെട്ടിച്ച കൊടുക്കാമെന്നു പറ
ഞ്ഞ സുവിശേഷ മാൎഗ്ഗത്തെ ഏറ്റകൊണ്ട ഒരു രാജാവിനെ
വിളിപ്പിച്ച അവനും ഒന്നിച്ച സമാധാനത്തോടിരിക്കുമ്പോൾ
ധ൭൯ പേരെ ഒരിക്കൽ തന്നെ വെട്ടികൊന്നു. അവരുടെ ര
ക്തം നദിപോല ഒഴുകി. ഇപ്രകാരം റോമക്കാർ ക്രിസ്ത്യാനി
ക്കാരെ ഉപദ്രവിച്ചത എഴുതിയാലും പറഞ്ഞാലും അവസാനി
ക്കയില്ല.

റോമക്കാർ പറയുന്നപ്രകാരം തന്നെ സുവിശേഷമാൎഗ്ഗ
ക്കാർ തപ്പള്ളവരായിരുന്നാലും അവരെ ഇപ്രകാരം ഉപദ്ര
വിക്കുന്നതിന്ന വേദത്തിൽ കല്പന ഉണ്ടൊ. അജ്ഞാനികൾ
ക്രിസ്ത്യാനിക്കാരെ ഉപദ്രവിച്ചതിനെക്കാൾ റോമക്കാർ ക്രി
സ്ത്യാനിക്കാരെ ഉപദ്രവിച്ചത സൎഗ്ഗത്തോളം എത്തുന്നതായ
കൊടിയ പാപമായിരിക്കുന്നു.

അറിയിപ്പിൽ ബാബിലോൻ വീണു വീണു അത അ
ഗ്നികൊണ്ടും ഗന്ധകം കൊണ്ടും എരിഞ്ഞു അതിന്റെ ബാ
ധകൾ എത്രയും വലതായിരുന്നു എന്തെന്നാൽ അവളുടെ
പാപങ്ങൾ സ്വൎഗ്ഗത്തോളം എത്തി അവളുടെ അന്യായങ്ങ
ളെ ദൈവം ഓർത്തുമിരിക്കുന്നു എന്ന ചൊല്ലപ്പെട്ട ദിൎഘദ
ശനം പരിശുദ്ധന്മാരുടെ രക്തത്താൽ വെറുത്തിരിക്കുന്ന റോ
മനഗരത്തിന്റെ മേൽ നിവൃത്തിയാകുന്ന നാളുകൾ സമീപി
ച്ചിരിക്കുന്നു എന്ന ചിന്തിക്കേണ്ടതാകുന്നു.

൧൯ അദ്ധ്യായം.

അജ്ഞാനികളുടെ കൎമ്മാന്തരത്തിനും റോമക്കാരുടെ മോക്ഷവിളക്കിന്നും ഉള്ള സം
ബന്ധം.

അജ്ഞാനികൾ തങ്ങൾക്ക അന്ത്യകാലം നേരിടുമ്പോൾ
ബ്രഹ്മന്ന ഗോദാനം ചെയ്താൽ സകല പാപവും നീങ്ങി
കൈലാസത്തിന്ന പോകാമെന്ന പറഞ്ഞ പശുവിനെ കുട്ടി
യോട കൂടെ ബ്രാഹ്മണന്ന കൊടുക്കുന്നു. വൈഷ്ണവന്മാർ മര
ണാവസ്ഥയിൽ വായിൽ തുളസിവെള്ളം ഒഴിക്കുന്നു,

ഒരുത്തൻ മരിച്ചശേഷം അവന്റെ പുത്രൻ ദുഃഖക്രിയക

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/48&oldid=179970" എന്ന താളിൽനിന്ന് ശേഖരിച്ചത്