ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൭)

ളെ ചെയൂ, കൊള്ളിവെക്കുന്നു. പിറ്റെന്നാൾ സഞ്ചയനം എ
ന്ന പറഞ്ഞ ദഹിച്ചശേേഷമുള്ള എല്ല ഒക്കെയും പെറുക്കി എ
ടുത്ത ചേൎത്ത അതിൽ പാൽ, ഇളന്നീർ മുതലായത ഒഴിച്ച ആ
എല്ലിനെ ആറ്റിൽ എറിഞ്ഞുകളയുന്നു.

കൎമ്മാന്തരമെന്ന പറഞ്ഞ പതിനാറാം ദിവസം ആറ്റിൻക
രയിൽ ബ്രാഹ്മണർ വന്ന തറയിൽ മണ്ണുകൊണ്ട ഒരു മണ്ഡ
പം പോലെ കെട്ടി ആ മണ്ഡപം ചുറ്റി ൧൬ കലശം വെച്ച
ഉള്ളിൽ അരി പരത്തി അതിന്റെ മേൽ കുംഭം സ്ഥാപിച്ച
അതിന്മേൽ തേങ്ങ വെച്ച അഗ്നിമൂലയിൽ ഒരു ചെറിയ
മേട ഉണ്ടാക്കി കോൽകൾകൊണ്ട ഒരു ചെറിയ സ്വരൂപം
കെട്ടി അതിൽ നാലഞ്ച ദൎഭപ്പുല്ല പറിച്ചിട്ട ആ പുല്ലിനെ ച
ത്തവനെന്ന മന്ത്രം കൊണ്ട സ്ഥാപിക്കുന്നു. പിന്നെ തീ
ക്കൊണ്ട ആ ദൎഭപ്പുല്ലിനെ ചുട്ട ചാരമാക്കി ആചാരത്തെ മ
നുഷ്യഛായയിൽ നിലത്ത വിതറി അതിൽ വെറ്റില അടെ
ക്ക മുതലായത വെച്ച പടച്ച ആ ചാരത്തെ ആറ്റിൽ എറി
ഞ്ഞ കളയുന്നു. പിന്നെ കൎമ്മം ചെയ്തവൻ സ്നാനം ചെയ്ത
അമ്പലത്തിൽ നൈവിളക്ക വെച്ച വീട്ടിലേക്ക് വരുന്നു. ചി
ലർ ശക്തിക്ക തക്കതായി ബ്രാഹ്മണന്ന വസ്ത്രം കൊടുക്കുന്നു.
അവൻ വസ്ത്രത്തെയും ദക്ഷിണയെയും കൎമ്മാന്തരം ചെയൂ
അരി കായ്കറികളെയും എടുത്തകൊണ്ടു പോകുന്നു.

ദിവസം എന്നത എന്തെന്നാൽ വൎഷാന്തരം ചെയ്തവ
ന്റെ നാൾ വരുമ്പോൾ ബ്രാഹ്മണ ഗുരുക്കന്മാർ മുമ്പെ പു
ണ്യദാനം ചെയ്തശേഷം മൂന്നിലകളെ ഇട്ട ഒന്നി ശിവനാ
യിട്ടും ഒന്ന വിഷ്ണുവായിട്ടും ഒന്ന ചത്തവനായിട്ടും ഭാവി
ച്ച അതിൽ അരി കായ്കറി വെറ്റില അടക്ക മുതലായ്ത വെ
ച്ച ചില ചടങ്ങകളെ ചെയ്ത അവയും അവൻ എടുത്ത കള
യുന്നു. പിന്നെ പിണ്ഡപ്രധാനം എന്ന പറത്തെ മാവിൽ
വാഴപ്പഴം ഇട്ട കുഴച്ച മുന്ന പിണ്ഡം ഉണ്ടാക്കി ദൎഭപ്പുല്ലിന്മേ
ൽ വെച്ച ഒന്ന ചത്തവനായിട്ടും ഒന്ന അവന്റെ അപ്പനാ
യും ഒന്നു അവന്റെ മുത്തപ്പനായും ഭാവിച്ച ആ പിണ്ഡ
ത്തിന്ന പൂജ ചെയ്യുന്നു കൎമ്മം ചെയ്യുന്നവനോട ആ പി
ണ്ഡത്തിന്ന വന്ദനം ചെയ്വാൻ പറഞ്ഞു ആ പിണ്ഡത്തെ
ആറ്റിൽ കളവാൻ പറഞ്ഞ അതിന്നും പണം വാങ്ങിക്കുന്നു.
ഇത തന്നെ ദിവസം.

ലിംഗധാരികൾ മോക്ഷ വിളക്കെന്ന പറഞ്ഞ സമാധി
ഉറപ്പിച്ച പതിനൊന്നാം നാൾ കല്ലറമേടമേൽ ലിംഗം
പോലെ പിടിച്ച പൂജ ചെയ്ത. അവിടെ കുറെ ചടങ്ങുകളെ
ചെയ്ത, ചോറ കായ്ക്കറി മുതലായവയെ ഉണ്ടാക്കി സമാധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/49&oldid=179971" എന്ന താളിൽനിന്ന് ശേഖരിച്ചത്