ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩)

ളിക്കൈ മുതലായവയോടും ബ്രാഹ്മണ ഗുരുക്കന്മാരുടെയും ത
മ്പുരാക്കന്മാരുടെയും സഹായത്തോടെ തങ്ങളുടെ ദൈവങ്ങളെ
കൊണ്ട ഊര പ്രദക്ഷിണം വെപ്പിക്കുന്നു.

റോമക്കാരും.

മീതെ സ്വൎഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്ക
കീഴെ വെള്ളത്തിലെങ്കിലും ഉള്ള യാതോന്നിന്റെ പ്രതിമയെ
എങ്കിലും ഉണ്ടാക്കയും നീ അവയെ കുമ്പിടുകയെങ്കിലും അ
വയെ സേവിക്കയെങ്കിലും അരുതെന്ന ദൈവം കല്പിച്ച ക
ല്പനയെ തള്ളിക്കളഞ്ഞ തങ്ങളുടെ ഇഷ്ട പ്രകാരം സ്വൎഗ്ഗ സേ
നകളായ ദൈവ ദൂതന്മാരെ പോലെയും ഭൂമിയിലെ മനുഷ്യ
ൎക്ക തുല്യങ്ങളായും സ്വരൂപങ്ങളെ ഉണ്ടാക്കി വെച്ച പരിശു
ദ്ധ ദൈവത്തെ അറിയാത്ത ഇന്ദുക്കാരുടെ പ്രവൃത്തികളിൽ
ഒന്നിനെയും തള്ളാതെ കണ്ട കല്ലിന്നു പകരം മരത്തെയും ക
ളിമണ്ണിന്നു പകരം പിഞ്ഞാണമണ്ണിനെയും ചെമ്പിന്നു പ
കരം പിച്ചളയേയും പഞ്ചലോഹത്തിന്നു പകരം പൊന്നവെ
ള്ളി ദന്തങ്ങളെയും തിരഞ്ഞെടുത്തകൊണ്ട ആണായും പെ
ണ്ണായുമുള്ള രൂപങ്ങളെ ഉണ്ടാക്കി കുറവ തീൎത്ത തങ്ങളുടെ വീ
ടുകളിലും പള്ളികളിലും അവയെ വെച്ച ചായമിട്ട സ്വ
രൂപങ്ങളെയും പ്രതിമകളെയും വന്ദിച്ച അവെക്ക ഇന്ദുക്കാ
രുടെ ദൈവങ്ങളിൻ പേർ മാത്രം ഇടാതെ മറിയ അന്തൊ
നി മുതലായവരുടെ പേരിട്ട അവയുടെ മുമ്പിൽ മുട്ടുകുത്തി
ദൈവത്തിന്ന മാത്രമല്ലാതെ വെറെ ഒന്നിനും ചെയ്ത കൂടാ
ത്തതായ അധിക ഭക്തിയുള്ള ആരാധനയെ അവെക്ക ചെ
യ്ത വരുന്നു.

പിന്നെയും സാരം കൂടാതെയുള്ള പല പല ഉത്സവങ്ങളി
ൽ പുണ്യവാന്മാരുടെ സ്വരൂപങ്ങളെ കൊണ്ടാടി രഥം രൂപ
ക്കൂട മുതലായവയിൽ കരെറ്റി അവ ചാഞ്ചാടി വീഴാതിരി
ക്കത്തക്കവണ്ണം ചട്ടംകെട്ടി തമ്പോറടിച്ച കുഴലൂതി മേളതാളം മു
ഴക്കി ബഹുആരവാരത്തോടും ആഡംബരത്തോടും ദീപട്ടി, മ
ത്താപ്പ, മുതലായ വെളിച്ചങ്ങളോടും വാണം വെടി മുതലായ
കാഴ്ചകളോടും എഴുന്നെള്ളിച്ച പള്ളിക്കാർ അണി അണിയാ
യി വന്ന പാടുന്നവർ അത്യന്തഭയഭക്തിയോടെ രണ്ടു കൈ
കളും കൂപ്പി സ്വരൂപങ്ങളുടെ ചെവികളിൽ ഏല്പിക്കുന്നതു
പോലെ കീൎത്തനം പാടി തെരുവുകളിൽ പ്രദക്ഷിണം വെച്ച
വന്ന തങ്ങളുടെ ആഡംബരം പോരാ എന്നു കണ്ടാൽ നാ
ണമില്ലാതെ കണ്ട മറ്റൊരു പള്ളിയിലെ കുട, നകാരം മുത

A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/5&oldid=179923" എന്ന താളിൽനിന്ന് ശേഖരിച്ചത്