ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൮)

യിൽ വിളക്ക കൊളുത്തി ഒടുക്കം കൎപ്പൂര ദീപം പിടിച്ചമോ
ക്ഷ വിളക്ക എടുത്തു എന്ന പറയുന്നു.

ഇങ്ങിനെ പൈതങ്ങൾ തങ്ങളെ പെറ്റവൎക്കായിട്ട് ചെയ്യു
ന്ന ക്രിയകളാൽ ആ ആത്മാവ് പിതൃലോകത്തിൽനിന്ന സ്വ
ൎഗ്ഗലോകത്തിലേക്ക പോകുമെന്ന പറയുന്നു ഇങ്ങിനെ ബ്രാ
ഹ്മണ ഗുരുക്കന്മാർ മനുഷ്യരെ ചതിച്ച പോരുന്നു.

അപ്രകാരം തന്നെ റോമക്കാരും തങ്ങൾക്ക മരണാവസ്ഥ
നേരിടുമ്പോൾ പട്ടക്കാരെ വരുതുന്നു. അവർ വന്ന ഉപ്രിശ
മ പൂശി ചില ക്രിയകളെ ചെയ്ത തീത്ഥം കൊടുത്ത അതിനാൽ
മോക്ഷം പ്രാപിക്കാമെന്ന പറയുന്നു.

ഒരുത്തൻ മരിച്ചതിൽ പിന്നെ അവന്റെ ശവത്തിന്ന അ
നേകം ചടങ്ങുകളെ ചെയ്ത അടക്കുന്നു. ചത്തവന്റെ ശേഷ
ക്കാർ ചിലർ അജ്ഞാനികൾക്ക തക്കതായ അജ്ഞാന ക്രിയ
കളെ ചെയ്വാൻ ഭാവിച്ച വാഴ ഇളനീർ മുതലായത വെച്ച
കാട ആറ്റുന്നത പോലെ പാൽ ചന്ദനം മുതലായ്ത കല്ലറ
മേൽ തളിക്കുന്നതുമുണ്ട

മോക്ഷവിളക്കെന്ന പറഞ്ഞ, മരിച്ച പതിനോന്നാം നാൾ
അല്ലെങ്കിൽ പിത മൂന്നാം നാൾ അവരവരുടെ ശക്തിക്ക തക്ക
തായി ഒരു രൂപാ പത്തു പണം മുപ്പതു പണം വരെക്കും പ
ട്ടക്കാൎക്ക കൊടുത്ത മോക്ഷവിളക്ക എടുപ്പാൻ പറയുന്നു. അ
വർ അതിനെ വാങ്ങിച്ചുകൊണ്ട മോക്ഷവിളക്ക എടുക്കുന്നുഎ
ന്ന പറഞ്ഞ അധികം പണം കൊടുക്കുന്നവൎക്ക പള്ളിയിൽ
ആരാധന സമയത്ത പള്ളിയുടെ നടുവെ വെറുനൂൺപാവ
യെ കൊണ്ടുവന്ന വെച്ച അതിന്മേൽ കറുപ്പ വസ്ത്രം വിരി
ച്ച നൂൺപാവയെ ചുററി മെഴുകതിരി കൊളുത്തി ചത്തവനെ
ന്ന മനസ്സകൊണ്ടു ഭാവിച്ച അവന്റെ പേർ ചൊല്ലില
ത്തീനിൽ ചില മന്ത്രങ്ങളെ പട്ടക്കാരൻ ജപിച്ച തീൎത്ഥം തളി
ച്ച ജനങ്ങളെ ചത്തവന്റെ ആത്മാവിനായിട്ട കൎത്താവി
ന്റെ പ്രാൎത്ഥനയെ മന്ത്രമായി ചൊല്ലി അപേക്ഷിച്ച കൊ
ള്ളുവാൻ പറയുന്നു. ഇപ്രകാരമുള്ള ചടങ്ങുകളെ ചെയ്ത ഉടനെ
ബസ്പുൎക്കാന സ്ഥലത്തിരിക്കുന്ന ആത്മാവ അവധി തി
ൎന്ന മോക്ഷത്തിന്ന പോകുമെന്ന പറയുന്നു. ഇത തന്നെ
റോമക്കാരുടെ മോക്ഷവിളക്ക.

പിന്നെയും വൎഷാന്തരം വൃശ്ചികമാസത്തിൽ കൊണ്ടാടപ്പെ
ടുന്ന ബസ്പുൎക്കാസ്ഥലത്ത ഇരിക്കുന്ന ആത്മാക്കളുടെ തിരുനാ
ളിൽ ഓരോരുത്തൻ തങ്ങളുടെ മരിച്ചപോയ ശേഷക്കാൎക്കെല്ലാ
വൎക്കായിട്ടും മോക്ഷവിളക്കഎടുക്കേണ്ടതാകുന്നു. മുമ്പിലത്തെ
മോക്ഷ വിളക്കിന്ന ചെല്ലുന്ന ചിലവ അപ്പോൾ ചിലവാക

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/50&oldid=179973" എന്ന താളിൽനിന്ന് ശേഖരിച്ചത്