ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൯)

യില്ല ഓരോരൊ ആത്മാവിന്ന ഓരോരു പണം കൊടുത്താ
ൽ മതി അല്ലെങ്കിൽ ൫൦ ആത്മാക്കൾക്ക കൂടി ഒരു പണം കൊ
ടുത്താലും മതി എല്ലാവൎക്കും മോക്ഷ വിളക്ക എടുക്കപ്പെടും.

വൎഷാന്തരം ബസ്പുൎക്കാന സ്ഥലത്ത ഇരിക്കുന്ന ആത്മാക്കളു
ടെ പെരുനാൾ കൊണ്ടാടപ്പെടുന്നതിന മുമ്പെ ഉപദേശിമാർ
നാടുകളിലും നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഓരോരൊ വീട്ടി
ലെക്കപോയി അവരെ തങ്ങൾ തങ്ങളുടെ മരിച്ചശേഷക്കാൎക്കാ
യിട്ട മോക്ഷ വിളക്ക എടുക്കെണമെന്ന ഭയപ്പെടുത്തി അവരാ
ൽ കൊടുപ്പാൻ കഴിയുന്ന പണങ്ങളെ വാങ്ങിക്കൊണ്ട അവ
രവരുടെ മരിച്ചുപോയ ബന്ധുക്കളുടെ പേർ എഴുതിക്കൊണ്ട
പൊരുന്നു. ഇപ്രകാരം ഒരു ചുമട ഓലക്കെട്ട ഉണ്ടാക്കുന്നു.
മോക്ഷ വിളക്ക എടുക്കുന്നതിന ഉപദേശിമാർ തെണ്ടിക്കൊ
ണ്ടുവന്ന പണത്തിൽ പാതി ഉപദേശിമാൎക്കും പാതി ഗുരുവി
ന്നും ചെരുന്നു എന്നാലും പലതുള്ളി ഒരു ആറായി പൊക
ന്നതുപൊലെ അധികമായ ചെറിയ തുകകളാൽ അനേക
ഗുരുക്കന്മാൎക്ക വെണ്ടുന്ന പണം വരും.

ആത്മതിരുനാൾ വരുമ്പൊൾ അതിന്റെ തലെ ദിവസംരാ
ത്രി പന്ത്രണ്ട മണി നേരത്ത തുടങ്ങി പിറ്റെന്നാൾ പകൽ
പൂജ അവസാനിക്കുന്ന വരെക്കും പള്ളി മണി ഇടവിടാ
തെ അടിക്കപ്പെടുന്നു. കല്ലറകളിൽ ഒക്കയും വിളക്ക കത്തിക്ക
പ്പെട്ടിരിക്കുന്നു. പള്ളിയിൽ എല്ലാദിക്കിലും കറപ്പവിരിച്ച പ
ള്ളിയുടെ നടുവെ വെറുനൂണ‌്പാവ വെച്ച ആ നൂണ‌്പാവമേൽ
കറുപ്പ വസ്ത്രം വിരിച്ച അനേകം മെഴുകതിരി കൊളുത്തിയിരിക്കുന്നു.

പട്ടക്കാരൻ പൂജയുടെ ആരംഭത്തിങ്കൽ അടുക്കൽ വന്ന
ലത്തീനിൽ ചില മന്ത്രങ്ങളെ ജപിച്ചകൊണ്ടു നില്ക്കും. അ
പ്പോൾ ഉപദേശി എഴുനീറ്റ നിന്ന മുമ്പെ മരിച്ചപൊയ പ
ട്ടക്കാരുടെ പേർ വായിച്ച അപസാനിക്കുന്നു. അപ്പോൾ പ
ട്ടക്കാരൻ ജനങ്ങളെ നോക്കി ആ ആത്മാക്കൾക്കായി ഒന്ന
രണ്ട മന്ത്രങ്ങളെക്കൊണ്ട അപേക്ഷിച്ച കൊള്ളുവാൻ പറ
ഞ്ഞ തീർൎത്ഥം തളിക്കുന്നു. പിന്നെ മരിച്ച പോയ ഉപദേശിക
ളുടെയും പള്ളി ശുശ്രൂഷക്കാരുടെയും പേർ വായിച്ച അവ
സാനിച്ച ജപിച്ച തീൎത്ഥം തളിക്കുന്നു. ഇതിന്നിടയിൽ നേരം
കഴിഞ്ഞ പോയ്തകൊണ്ട സഭയിൽ എഴുത്ത അറിഞ്ഞവരിൽ
മുപ്പത നാല്പത പേർ വരെക്കും എഴുനീറ്റ വന്ന ചുററിനിന്ന
പേർ എഴുതിപവന്നിരിക്കുന്ന ഓല ചുരുളുകളിൽ അവരവർ ഓ
രോന്നിനെ എടുത്ത കൊണ്ട എല്ലാവരുമായി ഒരുമിച്ച കൂടി
മഹാ നന്മയോട കൂടെ പത്രൊസ ഇഗനാസിയുസ സവെരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/51&oldid=179975" എന്ന താളിൽനിന്ന് ശേഖരിച്ചത്