ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൦)

അരുളായി പൂവായി എന്നിപ്രകാരം ചത്തവരുടെ പേരെ
ല്ലാം വായിക്കുന്നു. അവിടവിടെ പട്ടക്കാരൻ സമയത്തിന്ന
തക്കതായി ഒന്ന രണ്ട പ്രൎത്ഥനകളെകൊണ്ട അപേക്ഷിച്ച
കൊള്ളുവാൻ പറഞ്ഞ താനും ലത്തീനിൽ ചില മന്ത്രങ്ങളെ
ജപിച്ച ചുറ്റി തീൎത്ഥം തളിക്കുന്നു. ഇത തന്നെ വൎഷാന്തരം
ആത്മതിരുനാളിൽ എടുക്കുന്ന പൊതുവിലുള്ള മോക്ഷ വിള
ക്ക ഇപ്രകാരം അപർ ചെയ്യുന്നതിനാൽ ബസ്പുൎക്കാന സ്ഥ
ലത്തിൽ ഇരിക്കുന്ന ആത്മാക്കൾ അവധിയില്ലാത്ത മോക്ഷം
ലഭിക്കുമെന്ന പറയുന്നു. ഇത സത്യമായിരുന്നാൽ ചത്തവ
ന്റെ ആത്മാവിന്നായിട്ട അവൻ മരിച്ച പതിനൊന്നാം നാ
ൾ അല്ലെങ്കിൽ പതിമൂന്നാം നാൾ എടുക്കുന്ന മുമ്പിലത്തെ
മോക്ഷ വിളക്കിൽ തന്നെ ആ ആത്മാവ അവധിയറ്റ
മോക്ഷത്തിന്ന പോയിരിക്കാമല്ലൊ. പിന്നെ വൎഷാന്തരം
മോക്ഷ വിളക്കെടുക്കുന്നത എന്തിന്ന. ഇതെല്ലാം ജനങ്ങളി
ൽ നിന്ന പണം തട്ടിപ്പറിക്കുന്നതിന്ന റോമപ്പട്ടക്കാർ ചെയ്ത
തന്ത്രമായ നിയമമല്ലാതെ വേറെ ഒന്നുമല്ല.

അജ്ഞാനികൾ കൎമ്മാന്തരത്തിൽ ഒരു ചെറിയ രൂപം കെ
ട്ടി ഉണ്ടാക്കി അതിൽ കെട്ടിയിട്ട ദൎഭപ്പുല്ലിനെ ചത്തവനായി
ഭാവിച്ച ചില ചടങ്ങുകളെ ചെയ്ത മന്ത്രിക്കുന്നതപോലെ ത
ന്നെ റോമക്കാരും മോക്ഷ വിളക്കെടുമ്പോൾ വെറുനൂണ‌്പാവ
വെച്ച ചത്തവനായി ഭാവിച്ച ചത്തവന്റെ പേർ ചൊല്ലി
ജപിക്കുന്നതിനാൽ അജ്ഞാനവും പാപ്പാമാൎഗ്ഗവും എത്ര അടു
ത്ത സംബന്ധമുള്ളതായിരിക്കുന്നു എന്ന കാണേണ്ടുന്നതാ
കുന്നു.

മോക്ഷ വിളക്കിനെ കുറിച്ച തഞ്ചൈനഗരത്തിൽ കുറെ
കാലം മുമ്പെ നടന്ന ഒരു ചെറിയ കഥയെ ദൃഷ്ടാന്തമായി
കാണിക്കുന്നു.

പുതുക്കോട്ടയിൽ ഇരിക്കുന്ന സുവിശേഷക്രിസ്ത്യാനിയാ
യ വിയാകപ്പിള്ളയുടെ ഭാൎയ്യ റോമമാൎഗ്ഗത്തിൽ ഇരുന്നപ്പോൾ
തഞ്ചാവൂര ഇരിക്കുന്ന റോമഉപദേശിയുടെ മകന രണ്ട പ
ണം കടം കൊടുത്തിട്ടുണ്ടായിരുന്നു അതിൽ അവൾക്ക കൊടു
ത്തതപോകെ രണ്ടു തുട്ട കൊടുപ്പാന്നുണ്ടായിരുന്നു അവൾ നാ
ലഞ്ചു മാസം ചോദിച്ചിട്ടും അവൻ ആ തുട്ട കൊടുത്തില്ല. ഇ
തിന്നിടയിൽ ബസ്പുൎക്കാന സ്ഥലത്തഇരിക്കുന്ന ആത്മപെരു
നാൾ പന്നു. അപ്പോൾ അവൾ അവനോട അനുജാ. നി ആ
രണ്ടതുട്ട കൊടുത്തകൂടാ എന്ന പറയുന്നുവൊ ആത്മപെരുനാ
ൾ വരുന്നതകൊണ്ട ഞങ്ങളുടെ മരിച്ച പൊയ ശേേഷക്കാരുടെ
പേൎക്കായി മോക്ഷ വിളക്ക എടുക്കുമ്പോൾ അതിനായിട്ട പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/52&oldid=179976" എന്ന താളിൽനിന്ന് ശേഖരിച്ചത്