ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൧)

യിച്ച പോട്ടെ എന്ന അവൻ പറഞ്ഞു. അവൻ കൊടുക്കെ
ണ്ടുന്നവൾ തന്റെ മരിച്ച പൊയ ശേഷക്കാരുടെ പേരെല്ലാം
പറഞ്ഞു. അവൻ ഇരുപത പേർ വരെക്കും എഴുതി ആത്മ
പെരുനാളിൽ പള്ളിയിൽ വായിച്ച ആ രണ്ട തുട്ട കടം കഴി
ച്ചു.

ഇവിടെ സൂക്ഷിപ്പാനുള്ളത റോമക്കാർ രണ്ട തുട്ട കൊണ്ട
ഇരുപത പേരെ മോക്ഷത്തിൽ കരേറ്റാമെന്ന പറയുന്നതാ
കുന്നു ഇത എങ്ങിനെയുള്ള കുരുട്ടുപദേശം.

റോമപ്പട്ടക്കാർ ഒപ്പീസ പഠിച്ച പൂജ ചെയ്യുന്നതകൊണ്ട
ചത്തവരുടെ പാപത്തെ നിവാരണം ചെയ്യുന്നതിന്നും ബ
സ്പുൎക്കാന സ്ഥലത്തിലിരുന്ന ആത്മാക്കളെ മോക്ഷത്തിൽ ചെ
ൎക്കുന്നതിന്നും കഴിയുമെന്ന വെച്ച മരിച്ചവരുടെ ശേഷക്കാ
രിൽനിന്ന പണം വാങ്ങുന്നു. ഇങ്ങിനെ അവർ ചെയ്യു
ന്നത കൊണ്ട അനേകം ദ്രവ്യസ്ഥന്മാർ തങ്ങളുടെ പണങ്ങ
ളെ കൊണ്ട പട്ടക്കാർചെയ്യും പൂജകളാലും കൎമ്മങ്ങളാലും കര
കേറാമെന്ന സകല യോഗ്യാവസ്ഥയിലും ലോക ഇമ്പത്തി
ലും നിന്തിക്കൊണ്ടിരിക്കും അല്ലയൊ?

ഒരു മരം എങ്ങിനെ വീണൊ അങ്ങിനെ തന്നെ കിടക്കും
പാപത്തിൽ മരിച്ചുപോയവൻ പാപത്തിൽ തന്നെ കണ്ടു
പിടിക്കപ്പെടും പിന്നെ അപനായിട്ട അവന്റെ പിള്ളകൾ
ചെയ്യുന്ന പുണ്യങ്ങൾ ചേരുന്നത എങ്ങിനെ? മരിച്ച ഉട
നെ ലാസറ മോക്ഷത്തിലും ധനവാൻ നരകത്തിലും ഇരു
ന്നു എന്ന ക്രിസ്തു വെളിപ്പെടുത്തുന്നു. മനസ്സതിരിഞ്ഞ കള്ള
നോട ക്രിസ്തു നീ ഇന്നതന്നെ എന്നൊട കൂടെ പറുദീസയിൽ
ഇരിക്കും എന്ന പറഞ്ഞുവല്ലൊ. [അറിയിപ്പ ധ൪ ൧൩ൽ]ക
ൎത്താവിൽ ചാകുന്ന മരിച്ചവർ ഇതമുതൽ ഭാഗ്യമുള്ളവരാകു
ന്നു എന്ന ആത്മാവ പറയുന്നു അപ്രകാരം കൎത്താവിൽ ചാ
കാതെ മരിച്ചവർ അന്ന മുതൽ നിൎഭാഗ്യവാന്മാരായിരിക്കുന്നു
ഒരിക്കൽ മരിക്കയും അതിന്റെ ശേഷം ന്യായയതീൎപ്പുമല്ലാതെ
വേറെ ഒന്നുമില്ലെന്ന വേദത്തിൽ പറഞ്ഞിരിക്കുന്നു. എബ്ര
൯.൨൭.

അത്രയുമല്ല റോമക്കാരുടെ പുസ്തകത്തിൽ ഗൎഭം അഴിക്കു
ന്നതിനും കരുക്കുലെക്കും മുറകേട മുതലായ നാശമുള്ള പാപ
ങ്ങൾക്കും ൭ പ്രായശ്ചിത്തം ചെയ്താൽ ആ പാപം തിരുമെ
ന്ന പറയുന്നു.

ചെയ്ത പാപങ്ങൾക്കും ഇനിയും ചെയ്യും പാപങ്ങൾക്കും
പൂൎണ്ണഫലമായ പാപമോചനത്തിന്റെ ചീട്ട ലഭിക്കാമെന്ന
പറയുന്നു. ദൈവത്തിന്റെ കൃപാകടാക്ഷം പണത്തിന്ന വാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/53&oldid=179977" എന്ന താളിൽനിന്ന് ശേഖരിച്ചത്