ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൨)

ങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന വിചാരിച്ച കൂടാ, ഇതി
നെ കുറിച്ച നടപ്പ.൮.ഡ.പത്രോസ ശീമോനോട് ദൈ
വത്തിന്റെ ദാനം ദ്രവ്യം കൊണ്ട സമ്പാദിക്കാമെന്ന നീ
വിചാരിച്ചത കൊണ്ട നിന്റെ ദ്രവ്യം നിന്നോട കൂടെ നശി
ച്ചപോകട്ടെ എന്ന പറയുന്നു.

ദൈവം തന്റെ വചനത്താൽ സകലത്തെയും സൃഷ്ടിക്കു
ന്നതിന്ന വല്ലഭനായിരുന്നു. എന്നാൽ പാപമോചനത്തെ
അപ്രകാരം കല്പിക്കാതെ തന്റെ പുത്രനെ ൟലൊകത്തിൽ
അയച്ച അവനെ മരണശിക്ഷയെ ഏല്പിച്ചതിനാൽ മനുഷ്യ
ൎക്കപാപ മോചനം ഉണ്ടാക്കുവാൻ അവന്ന തിരുമനസ്സ തോ
ന്നി, ഇങ്ങിനെ പുത്രനാൽ ഉണ്ടാക്കപ്പെട്ട രക്ഷയെ പരിശു
ദ്ധാത്മാവ ഫലിപ്പിക്കുന്നു. ഇപ്രകാരം പാപം തീരെണം ഇത
തന്റെ വഴി ഇതല്ലാതെ പണംകൊണ്ട പാപമോചനം ഇല്ല
എന്നത സത്യമാകുന്നു.

ഇങ്ങിനെ ഇരുന്നിട്ടും ചിലർ സത്യവേദവും റോമമാൎഗ്ഗ
വും ഒന്നായിരിക്കുന്നു എങ്ങിനെ വിചാരിക്കുന്നു. റോമമാൎഗ്ഗ
ത്തെ വേദത്തെ കൊണ്ട ശോധന ചെയ്ത നോക്കിയാൽ ഉ
ള്ളിൽ അജ്ഞാനമാൎഗ്ഗം ഒളിക്കപ്പെട്ടിരിക്കുന്നു എന്ന കാണാം.


ആകയാൽ കൎത്തവായ ദൈവം അവരുടെ മേൽ ഇറ
ങ്ങി അവരുടെ ബുദ്ധിയുടെ കണ്ണുകളെ തുറന്ന അവരെ ത
ന്റെ സത്യപ്രേമത്തിൻ വഴിയിൽ നടത്തുമാറാകട്ടെ.

J. G. B.

COTTAYAM: C. M. press 1857.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/54&oldid=179978" എന്ന താളിൽനിന്ന് ശേഖരിച്ചത്