ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪)

ലായവയെയും ഇരന്ന മേടിച്ച കൊണ്ടു വന്ന ലജ്ജയിൽ
തങ്ങളുടെ മഹിമകളെ കാണിച്ച ഇപ്രകാരമായ തങ്ങളുടെ ആ
രാധനയെ പ്രസിദ്ധമാക്കി വരുന്നു.

പിന്നെയും ഇന്ദുക്കാർ തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന ദേ
വതകൾക്കും തങ്ങളുടെ മരിച്ചുപൊയ കാരണവന്മാൎക്കും കല്ലു
കൊണ്ട രൂപങ്ങളെ ഉണ്ടാക്കി വെച്ച അവ മുഖാന്തരമായിട്ട
ആരാധന ചെയ്യുന്നത ദൈവത്തിന ഇഷ്ടമാകുന്നു എന്നും
ഗുരുക്കന്മാർ വിഗ്രഹങ്ങൾക്ക പ്രാണ പ്രതിഷ്ഠ ചെയ്ത അൎച്ചി
ച്ച ഉടനെ അവ ദൈവമാകുന്നു എന്നും ചൊല്ലുന്നതുപോ
ലെ തന്നെ

റോമക്കാരും തങ്ങൾ പരിശുദ്ധന്മാരായി തിരഞ്ഞെടുത്തു
കൊണ്ടവൎക്ക സ്വരൂപങ്ങളെ ഉണ്ടാക്കി തങ്ങളുടെ പള്ളികളി
ൽ വെച്ച അവ മുഖാന്തരം ആരാധന ചെയ്യുന്നത ദൈവ
ത്തെ ബഹുമാനിക്കുന്നതാകുന്നു എന്നും ദൈവഭക്തിക്ക കാര
ണമായിരിക്കുന്നതെന്നും പറയുന്നു.

അത കൂടാതെയും സ്വരൂപങ്ങൾ പൂജിക്കപ്പെട്ട ഉടനെ ദൈ
വീകവും ദൈവ ശക്തിയും മറ്റ സത്വതത്വങ്ങളും സ്വരൂപ
ങ്ങളിൽ ഉണ്ടായിരിക്കുന്നു എന്നും അതിന്നടയാളമായി സ്വ
രൂപങ്ങൾ പല സമയങ്ങളിൽ വിശെഷപ്പെട്ട അത്ഭുതങ്ങളെ
ചെയ്ത, സ്വപ്നങ്ങളിൽ കാണപ്പെടുന്നു എന്നും പറയുന്നു. സ്വ
രൂപങ്ങൾ ഇങ്ങിനെ ചെയ്യുമൊ എന്ന ചോദിക്കുന്നവരോ
ട അവർ ഉള്ളത തന്നെ എങ്ങിനെ എന്നാൽ ഇപ്രകാരമുള്ള
പ്രവൃത്തികളെ ചെയ്യുന്നതിന സ്വരൂപങ്ങൾക്ക തങ്ങളിൽ ത
ന്നെ ശക്തിയില്ലാതിരുന്നാലും പരിശുദ്ധന്മാരുടെ ജപത്തി
നാലും അപേക്ഷയാലും സ്വരൂപങ്ങൾ അത്ഭുതങ്ങളെ ചേ
യ്യുന്നതിന്ന ദൈവം അവെക്ക ശക്തിയെ നല്കുന്നു എന്ന നി
ശ്ചയിച്ച പറയുന്നു.

പിന്നെയും റോമക്കാർ സ്വരൂപവണക്കത്തെ സ്ഥിരപ്പെ
ടുത്തിപ്പറയുന്ന ന്യായമാവിത. ദൈവം വിഗ്രഹാരാധന
യെ വിലക്കിയത ഉള്ളത തന്നെ എങ്കിലും അവന്ന വിരോധ
മായ അന്യ ദൈവങ്ങളെ പോലെ വിഗ്രഹത്തെ ഉണ്ടാക്കരു
തെന്നല്ലാതെ തനിക്കു സമമായൊരു രൂപത്തെ ഉണ്ടാക്കരു
തെന്ന കല്പിച്ചിട്ടില്ല എന്ന പറയുന്നു. ദൈവം തനക്ക സമ
മായും യാതൊരു സ്വരൂപത്തെയും ഉണ്ടാക്കരുതെന്ന എത്ര
യും സൂക്ഷ്മമായി കല്പിച്ചിരിക്കുന്നു. ഏശായ ദീൎഘദൎശനത്തി
ൽ ൪൬. ൫.

അതകൊണ്ട റോമക്കാർ ദൈവത്തിന്ന സമമായ സ്വരൂ
പത്തെ ഉണ്ടാക്കുന്നതും സ്രഷ്ടാവിനാൽ സൃഷ്ടിക്കപ്പെട്ട യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/6&oldid=179924" എന്ന താളിൽനിന്ന് ശേഖരിച്ചത്