ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫)

തൊരു വസ്തുക്കളോടെങ്കിലും സമമാക്കുന്നതും എല്ലാറ്റിലും ഭാ
രമായ വലിയ പാപമായിരിക്കുന്നു. ഏശായ ൪൬.൫.൧.രാ
ജ ൮.൨൭.

റോമക്കാർ ദൈവത്തിങ്കലും അവന്റെ വചനത്തിങ്കലും
ഇരിക്കേണ്ടുന്ന ഭയഭക്തിയെയും ആഗ്രഹത്തെയും തങ്ങളു
ടെ സ്വരൂപങ്ങളിൽ തിരിച്ചിട്ടിരിക്കുന്നതുമല്ലാതെ അവർ ത
ങ്ങളുടെ ബുദ്ധിയെ വഷളാക്കികളകയും ചെയ്യുന്നു. എന്നാൽ
അജ്ഞാനികളുടെ വിഗ്രഹാരാധനയെക്കാളും റോമക്കാരുടെ
സ്വരൂപവന്ദനം മാത്രം സത്യവേദ പ്രമാണമായിരിക്കുമൊ?
ഇല്ല.

സത്യമായ ദൈവത്തിന്റെ മാൎഗ്ഗത്തിന്നും അജ്ഞാന മാൎഗ്ഗ
ത്തിന്നുമുള്ള വലിയ വ്യത്യാസം വിഗ്രഹാരാധന തന്നെ.

എങ്ങിനെ എന്നാൽ. സീനാമലയിൽ വെച്ച കല്പിച്ച ത
ന്ന പ്രമാണത്താൽ മനുഷ്യർ ദൈവമായ കൎത്താവിനെ മാ
ത്രം സേവിച്ച അവനെ ഒരുവനെ മാത്രമെ വണങ്ങാവു എ
ന്നും അവർ അവനെ പോലെ വേറെ യാതൊരു വിഗ്രഹ
ങ്ങളെയും ഉണ്ടാക്കി കൂടാ എന്നും ദൈവം തന്റെ ജനത്തെ
കുറിച്ച എരിവുള്ള ദൈവമെന്നും കല്പിക്കപ്പെട്ടു.

പിന്നെയും ഇസ്രായേൽ ജനങ്ങൾ പല പല പാപങ്ങ
ളെ ചെയ്തത ക്ഷമിച്ചു എങ്കിലും വിഗ്രഹാരാധന ഹേതുവായി
ട്ടത്രെ മോചിക്കപ്പെടാതെ നശിപ്പിക്കപ്പെട്ടു.

ക്രിസ്തുവും ദൈവത്തെ വന്ദിക്കുന്നവർ ആത്മാവിലും സ
ത്യത്തിലും വന്ദിക്കെണമെന്ന കല്പിച്ചിരിക്കുന്നു.

അതകൊണ്ട റോമക്കാർ അജ്ഞാനികൾ അറിയാതെ ചെ
യ്യുന്നത പോലെ അല്ല മനസ്സറിഞ്ഞ വിഗ്രഹാരാധന നട
ത്തിക്കുന്നതുകൊണ്ട അവർ ത്രിഏക ദൈവത്തിന്റെ കല്പന
യ്ക്ക എതിൎത്ത നില്ക്കുന്ന എതിരാളികളെന്ന കാണപ്പെട്ടിരിക്കു
ന്നു.

൨ാം അദ്ധ്യായം.

അജ്ഞാന ദൈവങ്ങൾക്കും റോമക്കാരുടെ പുണ്യവാന്മാൎക്കും ഉള്ള സംബന്ധം.

അജ്ഞാനികൾ തങ്ങൾക്ക ത്രിമൂൎത്തികളും മുപ്പത്തുമൂന്നു കോ
ടി ദേവകളും നാല്പത്തെണ്ണായിരം ഋഷികളും മറ്റനേകം പി
തൃ ദേവതകളും ഉണ്ടെന്ന പറയുന്നു. അവയെ രണ്ടു വിധമാ
യി പിരിച്ച ആരാധന ചെയ്ത വരുന്നു.

൧ ഇഷ്ട ദേവതകൾ.

ബ്രഹ്മാവ, വിഷ്ണു, ശിവൻ, ഗണപതി, സുബ്രഹ്മണ്യൻ
മുതലായ പൂൎവ്വ ദേവതകൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/7&oldid=179925" എന്ന താളിൽനിന്ന് ശേഖരിച്ചത്