ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬)

൨ ദുഷ്ട ദേവതകൾ.

കിരാതമൂൎത്തി, ദുൎഗ്ഗ, ഭദ്രകാളി, വീരഭദ്രൻ. മുതലായ പുതു
ദേവതകൾ.

ൟ രണ്ടു വിധത്തിലുള്ള ദേവതകളെയും ഇന്ദുക്കാർ രണ്ടു
പ്രകാരത്തിൽ പൂജിച്ച വണങ്ങി വരുന്നു.

അങ്ങിനെ തന്നെ റോമക്കാരും ത്രിഏകസൎവ്വേശ്വരൻ ഉണ്ടെ
ന്ന പറഞ്ഞും ദൈവദൂതന്മാരും ഭൂമിയിൽ എണ്ണമില്ലാത്ത പ
രിശുദ്ധന്മാരും പന്തീരായിരം കന്ന്യക സ്ത്രീകളും തിരിച്ചറിവി
ല്ലാത്ത പൈതങ്ങളും പരിശുദ്ധ പാപ്പാന്മാരും ഉണ്ടെന്ന പറ
ഞ്ഞ അവരെ ദേവന്മാരായിട്ടും മദ്ധ്യസ്ഥന്മാരായിട്ടും വിചാ
രിക്കുന്നു. അവരും രണ്ടു ഭാഗക്കാരായിരിക്കുന്നു.

൧ പഴയ പുണ്യവാന്മാർ.

കന്യകമറിയം-യൊഹന്നാൻ, പത്രൊസ, പൌലുസ, യാ
ക്കോബ, തോമസ മുതലായവർ പഴയ പുണ്യവാന്മാരാകുന്നു.

൨ പുതിയ പുണ്യവാളന്മാർ.

ഔഗസ്തിൻ അന്തോനി, അമ്പ്രോസ, അമൃതനാഥൻ,
ആശീൎവ്വാദേന്ദ്രൻ, ദോമുനി, പ്രാഞ്ചിസ, സവെരി സെവ
സ്തിയാൻ, നീക്കിലാ, സിലുവെസ്തിരിപ്പാപ്പ, ഗ്രെഗൊരി
പ്പാപ്പ മുതലായവർ. ഇങ്ങിനെയുള്ളവർ പുതിയ പുണ്യവാ
ന്മാരാകുന്നു. ഇവരെയും വണങ്ങി അറിവില്ലാത്ത പൈത
ങ്ങളെയും കൂടെ തങ്ങൾക്ക വെണ്ടി അപേക്ഷിക്കെണമെ
ന്ന പ്രാൎത്ഥിക്കുന്നു. അയ്യൊ തങ്ങളെ തന്നെ തിരിച്ചറിവാൻ
വഹിയാത്ത പൈതങ്ങൾ റോമാക്കാൎക്ക എന്തൊരു നന്മചെയ്ത
ദൈവത്തോട എങ്ങിനെ അപേക്ഷിക്കുമൊ. അറഞ്ഞ കൂ
ടാ. ഇത്രപോലും ഉണൎച്ച അവൎക്കില്ലാത്ത എത്രയും ആശ്ച
ൎയ്യമായിരിക്കുന്നു.

പിന്നെയും അജ്ഞാനികൾക്ക, ശ്രീഭഗവതി, ഭൂമിദേവി,
ശ്രീസരസ്വതി, ശ്രീപാൎവ്വതി മുതലായുള്ള പെൺ ദേവത
കളുണ്ടായിരിക്കുന്നതപോലെ തന്നെ

റോമക്കാൎക്കും പുണ്യവതികളായ പെണ്ണുങ്ങളുണ്ട, കത്തരീ
ന, ക്രത്തെരിയ, ക്രിസ്തിനാ സേസിലിയ മുതലായ സ്ത്രീകളെ
യും പന്തീരായിരം കന്യക സ്ത്രീകളെയും പുണ്യവാന്മാരാക്കി വ
ണങ്ങി അവരോട തങ്ങൾക്ക വേണ്ടി അപേക്ഷിക്കണമെ
ന്ന താല്പൎയ്യത്തോടെ പ്രാൎത്ഥിക്കുന്നു. അവരെ പോലെ സ്വരൂ
പങ്ങളും ഉണ്ടാക്കി തങ്ങളുടെ പള്ളിയിൽ വെച്ച വന്ദിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/8&oldid=179926" എന്ന താളിൽനിന്ന് ശേഖരിച്ചത്