ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൭)
ഇങ്ങിനെ മരിച്ചുപോയ പുണ്യവാന്മാരെ സ്തുതിച്ച അവരെ
നോക്കി കുശലം ചെയ്യെണം എന്ന കല്പിക്കുന്നതിന ദൈവ
വചനത്തിൽ അവൎക്ക എന്തൊരു അധികാരം കൊടുക്കപ്പെട്ടി
രിക്കുന്നു.

എല്ലാം കൎത്താവായ യേശുവിന്റെ നാമത്തിൽ തന്നെ
ചെയ്ത അവനെ പ്രധാനമാക്കി പിതാവായ ദൈവത്തിന്ന
സ്തോത്രം ചെയ്വിൻ എന്ന കല്പിച്ചിരിക്കുമ്പൊൾ ഇത്രയും വ
ളരെ പുണ്യവാന്മാരുടെ പുണ്യങ്ങളും അപേക്ഷകളും തങ്ങളെ
രക്ഷിക്കുന്നതിന്നാവശ്യമെന്ന റോമക്കാർ പറയുമ്പോൾ ക്രി
സ്തുവിന്റെ പുണ്യം കുറവ കൂടാത്തതല്ല എന്നും അവൻ അ
വരെ മുഴുവനും രക്ഷിക്കുന്നതിന്ന പോരാ എന്നും അറിയി
ക്കുന്നുവല്ലോ.

അത തന്നെയുമല്ല, ദൈവത്തിന്നും മനുഷ്യൎക്കും നടുവെ
മദ്ധ്യസ്ഥനായ ക്രിസ്തു തന്നെ തങ്ങൾക്ക വേണ്ടി അപേ
ക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ റോമക്കാർ കന്യകമറിയയേയും
ദൈവദൂതന്മാരെയും എണ്ണിയാൽ ഒടുങ്ങാത്ത മനുഷ്യരെയും
ദൈവത്തിന്റെ അടുക്കൽ അവരുടെ കാൎയ്യം പറയുന്നതിന്ന
അവൎക്കും ദൈവത്തിനും നടുവിലുള്ള മദ്ധ്യസ്ഥന്മാരാക്കിയ
തകൊണ്ട അവർ ക്രിസ്തുവിന്റെ മദ്ധ്യസ്ഥതയും തള്ളിക്കള
ഞ്ഞവരാകുന്നു.

പൂൎവ്വത്തിങ്കൽ നാദാബും അബിഹ്രവും എന്ന ആചാൎയ്യന്മാ
ർ അന്യാഗ്നിയെ ദൈവത്തിന്റെ മുമ്പാകെ കൊണ്ടുവന്നത
കൊണ്ട നശിപ്പിക്കപ്പെട്ടു. അങ്ങിനെ ഇരിക്കുമ്പോൾ പുതി
യ നിയമത്തിന്റെ കാലത്തിൽ ക്രിസ്തുവിന്റെ പുണ്യങ്ങളെ
അല്ലാതെ അന്യ പുണ്യങ്ങളെ ദൈവത്തിന്റെ മുമ്പാകെ
കൊണ്ടുവരുന്ന റോമക്കാർ അവന്റെ മുമ്പിൽ എങ്ങിനെ
തങ്ങളെ തന്നെ രക്ഷിച്ചുകൊള്ളും. ൩ മോശെ. ൧൦. ൧. ൨.

അജ്ഞാനികളുടെ വിഗ്രഹങ്ങൾക്കും റോമക്കാരുടെ സ്വരൂ
പങ്ങൾക്കുമുള്ള ഐക്യതയെ കുറിച്ച പാണ്ടി ദേശത്ത സംഭ
വിച്ചിട്ടുള്ള ഒരു കഥ ഇവിടെ ദൃഷ്ടാന്തമായി എഴുതുന്നു.

അതാവിത.

കുംഭകോണത്തിന്ന സമീപമായി വലങ്കൈമാൻ എ
ന്നൊരു ദേശം ഉണ്ട. അവിടെ ഇരിക്കുന്നവരിൽ ചിലർ റോ
മക്കാരും ചിലർ അജ്ഞാനികളുമാകുന്നു. മുപ്പത വൎഷത്തിന്ന
മുമ്പിൽ അവരിൽ ഒരു അജ്ഞാനിക്കും ഒരു റോമക്കാരനും ത
മ്മിലും വേദതൎക്കം ഉണ്ടായപ്പോൾ ആ അജ്ഞാനി റോമക്കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV53.pdf/9&oldid=179927" എന്ന താളിൽനിന്ന് ശേഖരിച്ചത്